മേരിക്കൻ ചരിത്രത്തിൽ ആദ്യമായി ഒരു മലയാള ബൈബിൾ നാടകം ഒരുങ്ങുന്നു. കേരളത്തിലെ സാംസ്കാരിക നഗരമായ തൃശ്ശൂരിൽ ജനുവരി 13-ന് പ്രെഫസർ ജോസഫ് മുണ്ടശ്ശേരി ഹാളിൽ വച്ച് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നാടക ക്യാമ്പിന് തിരി തെളിയിച്ചു. ഇതോടപ്പം മലയാളി മനസ്സുകളുടെ ലാളന ഏറ്റുവാങ്ങിയ പ്രിയ ഗായിക ശ്രേയ നയിക്കുന്ന ക്രിസ്ത്യൻ ഗാനമേള പ്രോഗ്രാമിന് ചന്തം ചാർത്തുന്നു. മൂവായിരത്തോളഠ അഭിനേതാക്കളെ അണിനിരത്തി മൊറോക്കാസ എന്ന ലോക ശ്രദ്ധ ആകർഷിച്ച നാടകത്തിന്റെ സംവിധായകൻ ജിന്റോ തെക്കിനിയത്താണ് 'ബ്ലാക്ക് വൈനി'ന്റെ സൂത്രധാരൻ. സിനിമ അഭിനയേതാക്കളായ അൻസിൽ, റഹ്മാൻ, ലിഷോയ്, ശ്രീക്കുമാർ, നിഷ സാരംഗ്, ജീഷ്മ, ജയൻ അവണൂർ മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നു.

ക്രിസ്തുവിനെ വധിക്കുവാൻ പദ്ധതികൾ വിഭാവനം ചെയ്ത പുരോഗിത പ്രമാണികൾ, ചുംബനം കൊണ്ട് തന്റെ ഗുരുവിനെ കൊലയാളികളുടെ കൈകളിലേക്ക് ഏൽപ്പിച്ച യൂദാസ്, ഭാരമേറിയ കുരിശ് പണി തീർത്ത മോത്തിനോസ് ആശാരി ഇവരിലൂടെ ഒരു യാത്ര ക്രിസ്തുവിലേക്ക്...

നാടകരചന- ഫാ.ജോയ് മൂക്കൻ, സംഭാഷണം- ബെസ്റ്റിൻ കാക്കശേരി, ഒരു വേദിയെ അഞ്ച് വേദികളായി തിരിച്ചാണ് നാടകത്തിന്റെ അവതരണം.നടക്കുക. സിനിമാ സ്‌ക്രിനും അൾട്രാവയലറ്റ് ലൈറ്റുകളും ,മാജിക് ലൈറ്റുകളും നാടകത്തിന് ആകർഷകമാക്കുന്നു.നാടകത്തിലെ ന്യത്തവും സംഗീതവും യുദ്ധവുമെല്ലാം പ്രക്ഷകരെ 2000 വർഷങ്ങൾക്ക് പുറകിലേക്ക് കൊണ്ടു പോകും.സംഗീതത്തിന് ഭംഗി ചാർത്തുവാൻ ഐഡിയാ സ്റ്റാർ സിംഗർ വിജയി ആന്മേരിയും ,അനിൽ കുമാർ, കെ.ആർ ശ്രീജിത്ത്, സാജൻ ,ജോസ് പപ്പയ്യൻ, കലേഷ് കുമാർ, ജഗൻ, കിരൺ എന്നിവരും നാടകത്തിന്റെ പ്രധാന ഭാഗങ്ങളിൽ മാത്യൂസ് പാവറട്ടി, ആൽബർട്ട്, റെനിൽ,  അനൂപ്, ബോസ്‌കോ, ലിയോ, റിയാസ് എന്നിവരും വേഷമിടുന്നു.

കൈരളി കലാകേന്ദ്രയുടെ ബാനറിൽ എബി എബ്രഹാം ബാബുവും, ഷാജി സുകുമാരനും ചേർന്ന് നിർമ്മിക്കുന്ന 'ബ്‌ളാക്ക് വൈൻ' മെയ് ഒന്നിന് അമേരിക്കയിൽ എത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക്: Kalakendra kairali@gmail.com
Aby Abraham Babu : # 5188781428
Shaji Sukhumaran :# 9145364281