റുകറുത്ത് കറുപ്പിന്റെ ഏഴഴകുള്ള നൈജീരിയൻ വംശജയായ വീട്ടമ്മയാണ് കാതറീൻ ഹോവാർത്ത്. ഇവരുടെ രണ്ട് മക്കളും വെളുവെളെ വെളുത്തിട്ടാണെന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു. രണ്ട് വെളുത്ത മക്കൾ ഉള്ള ലോകത്തെ ഏക കറുത്ത വീട്ടമ്മയുടെ കഥയാണിത്. ഈ 35കാരിയുടെ ഭർത്താവ് വെളുത്ത വർഗക്കാരനായ റിച്ചാർഡാണ്. കറുത്ത വർഗക്കാരിക്ക് വെളുത്ത മക്കൾ ജനിക്കുന്നത് മില്യൺ പ്രസവങ്ങളിൽ ഒരിക്കൽ മാത്രമാണ്. ഇവരുടെ ആദ്യപുത്രനായ ജോനാഹിന് വെളുത്ത നിറവും നീലക്കണ്ണുകളുമാണുള്ളത്. എന്നാൽ രണ്ടാമത്തെ പ്രസവത്തിൽ ഇതാവർത്തിക്കില്ലെന്നാണ് മിക്കവരും ഉറപ്പിച്ചിരുന്നത്. എന്നാൽ രണ്ടാമത്തെ പുത്രിയായ സോഫിയയും തന്റെ മൂത്ത സഹോദരന്റെ തനിപ്പകർപ്പായിരുന്നു. ബക്കിങ് ഹാം ഷെയറിലലെ മിൽട്ടൻ കീനെസിലാണിവർ താമസിക്കുന്നത്.

വെളുത്ത നിറവും നീലക്കണ്ണുകളുമുള്ള രണ്ട് കുട്ടികൾക്ക് ജന്മമേകിയ ലോകത്തിലെ ഏക കറുത്ത വർഗക്കാരി താനായിരിക്കാമെന്നാണിവർ വിശ്വസിക്കുന്നത്. താൻ ജോനാഹിന് ജന്മമേകിയപ്പോൾ ഇതൊരു അപൂർവതയാണെന്നാണ് ഒരു ജനറ്റിക് സ്പെഷ്യലിസ്റ്റ് തന്നോട് പറഞ്ഞതെന്ന് കാതറീൻ വെളിപ്പെടുത്തുന്നു. കറുത്തവർഗക്കാരിൽ ഒരു മില്യൺ പ്രസവങ്ങൾ നടക്കുമ്പോൾ ഒരിക്കൽ മാത്രമാണീ അത്ഭുതം സംഭവിക്കുന്നതെന്നായിരുന്നു സ്പെഷ്യലിസ്റ്റ് അഭിപ്രായപ്പെട്ടിരുന്നത്. ഈ അനുഭവം തനിക്കൊരിക്കലും ഇനിയുണ്ടാകില്ലെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ശാസ്ത്രത്തെ പോലും ഞെട്ടിച്ച് കൊണ്ട് സോഫിയ പിറന്നത്. ഇവരുടെ ഭർത്താവായ 37കാരൻ റിച്ചാർഡ് എന്ന എൻജീനിയർ പൂർണമായും വെളുത്തിട്ടാണ്.

തങ്ങളുടെ രണ്ടാമത്തെ കുട്ടി കറുത്തിട്ടായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നാണ് റിച്ചാർഡ് വെളിപ്പെടുത്തുന്നത്. ജോനാഹിനെ ആശുപത്രിയിൽ നിന്നു മിഡ് വൈഫ് തന്റെ കൈയിലേക്ക് തന്നപ്പോൾ അവർക്ക് കുട്ടിയെ മാറിപ്പോയതാണെന്നാണ് താനും റിച്ചാർഡും കരുതിയതെന്ന് കാതറീൻ പറയുന്നു. എന്നാൽ സോഫിയയുടെ ജനനത്തോടെ തങ്ങൾ ഒന്ന് കൂടി ഞെട്ടിയെന്നും ദമ്പതികൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാർച്ചിൽ പിറന്ന ഈ കൊച്ചു സുന്ദരിയെ കണ്ട് ഡോക്ടർമാരും അത്ഭുസ്തംബ്ധരായി നിന്ന് പോയിരുന്നു. തനിക്കൊപ്പം ഈ കുട്ടികളെ കാണുമ്പോൾ ആളുകൾ സംശയത്തോടെ നോക്കാറുണ്ടെന്നും സോഫിയ പറയുന്നു. താനിവരുടെ നാനിയാണെന്നാണ് പലരും തെറ്റിദ്ധരിക്കുന്നതെന്നും ഈ അമ്മ പരാതിപ്പെടുന്നു.

നൈജീരിയൻ പാരമ്പര്യമുള്ള കാതറീന്റെ കുടുംബത്തിൽ ഇത്തരത്തിൽ വെളുത്ത നിറത്തിൽ പിറന്നവർ ആരുമില്ല. ആദ്യം ഞെട്ടിയെങ്കിലും നിലവിൽ തങ്ങളുടെ കുട്ടികളെ കുറിച്ചോർത്ത് ദമ്പതികൾ സന്തോഷിക്കുകയാണ്. ജോനാഹ് പിറന്നപ്പോൾ അഞ്ച് മോഡലിങ് ഏജൻസികളുടെ ശ്രദ്ധ ഇവന്റെ മേൽ പതിഞ്ഞിരുന്നു. ജോനാഹിന്റെ കുഞ്ഞ് സഹോദരിയ പത്ത് മാസക്കാരിയായ സോഫിയയുടെ സഹോദരന്റെ പാത പിന്തുടർന്ന് ടാലന്റ് ഏജൻസികളുമായി കരാറായിട്ടുണ്ട്. മൂന്നാഴ്ച പ്രായമുള്ളപ്പോൾ സോഫിയ തന്റെ ആദ്യത്തെ മോഡലിങ് ജോലി ചെയ്തിരുന്നു....കുട്ടികളുടെ നിറം തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും അവർ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും റിച്ചാർഡ് പറയുന്നു.കറുത്ത വർഗക്കാരിൽ ഒരു മില്യൺ പ്രസവം നടക്കുമ്പോൾ ഒരിക്കൽ മാത്രമാണ് ഇത്തരത്തിൽ വെളുത്ത കുട്ടികൾ ജനിക്കുകയുള്ളുവെന്നാണ് കെയർ ഫെർട്ടിലിറ്റിയിലെ മോളിക്യൂലാർ ജെനറ്റിസ്റ്റായ കോളീൻ ലിൻച് പറയുന്നത്