- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടൽ ഭക്ഷണത്തിൽ നിന്നുവിഷബാധയേറ്റന്ന് ആരോപിച്ച് ഹോട്ടലുടമകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; ബ്രോസ്റ്റ് കഴിച്ച നാലംഗ സംഘം വിഷബാധയേറ്റെന്ന് പറഞ്ഞ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 40000 രൂപ; നടപടി വേണമെന്ന് ഹോട്ടൽ വ്യാപാരികൾ
മലപ്പുറം: ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റന്ന് ആരോപിച്ച് ഹോട്ടലുടമകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം നടക്കുന്നതായി കേരള ഹോട്ടൽ & റസ്റ്റൗറന്റ് അസോസിയേഷനും, വ്യാപാരി വ്യവസായി യൂണിറ്റ് കമ്മറ്റിയും സംയുക്തമായി വേങ്ങരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും അവർ അധികൃതരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ടൗണിലെ ഫ്രഡോ കേക്ക് കഫേയിൽ നിന്ന് ബ്രോസ്റ്റ് കഴിച്ച 4 അംഗ സംഘം ചിക്കൻ മോശമാണന്ന് കാഷ്‌കൗണ്ടറിൽ പരാതിപ്പെട്ടിരുന്നു.തുടർന്ന് മൊബൈൽ നമ്പർ നൽകി തിരിച്ചു പോവുകയും ചെയ്തു. ശേഷം സ്ഥാപന ഉടമ പരാതി അന്വേഷിക്കാൻ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റെന്നും നഷ്ടപരിഹാരമായി 40000 രൂപ നൽകണമെന്നും സംഘം അവശ്യപ്പെടുന്നത്.
സമാന സംഭവത്തിന്റെ പേരിൽ കഴിഞ്ഞ മാസം ഹൈസ്‌കൂൾ പരിസത്തെ മന്തി ഹൗസ് പൂട്ടിച്ചത് തങ്ങളാണന്നും ഇവർ പറഞ്ഞതായി അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന് തെളിവായി മൊബൈൽ സംഭാഷാണം തങ്ങളുടെ കൈവശമുണ്ടന്നും അവർ അറിയിച്ചു.കഴിഞ്ഞ 30 ന് ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസ് ചിലരുടെ പരാതിയെ തുടർന്ന് പൊലിസ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിരുന്നു. ഇവിടെ ഇഫ്ത്താർ പാർട്ടിക്കെത്തിയ മുപ്പതംഗ സംഘത്തിലെ 6 പേർക്ക് വയറിന് അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു ഇതാണ് അടച്ചുപൂട്ടാൻ കാരണം.
സംഘം അന്ന് കഴിച്ച ഭക്ഷണത്തിന് പണം നൽകിയില്ലെന്ന് മാത്രമല്ല നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.അവസാനം 35000 രൂപ നൽകി കേസ് ഒത്തുതീർപ്പിലെത്തിക്കുകയായിരുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് മന്തി ഹൗസ് ഉടമ മുക്കം ബാബു പറഞ്ഞു.
ഇതേ സംഘം തന്നെയാണ് കഴിഞ്ഞ ദിവസം ഫഡോ കേക്ക് & കഫേയിൽ നിന്നും പണം ആവശ്യപ്പെട്ടത് ഭക്ഷ്യ സുരക്ഷ മറയാക്കി ഹോട്ടൽ ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുന്ന ഇത്തരം സംഘങ്ങൾ ജില്ലയിൽ വർദ്ധിച്ചു വരുന്നതായി സംഘടനക്ക് സംശയമുള്ളതായും ഭാരവാഹികൾ പറഞ്ഞു.ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഹോട്ടൽ വ്യവസായത്തെ രക്ഷിക്കാൻ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ ഹോട്ടൽ ആൻഡ് സ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ടി രഘു, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി എംകെ സൈനുദ്ദീൻ, മണമ്മൽ മജീദ്, കെറിയാസ് മാനു, മുക്കം മൊയ്തീൻ കുട്ടി, കെറിയാസ് മാനു,ഹമീദ് വിളയിൽ, മൊയ്തീൻ കുട്ടി ചെറുവാടി, കെ മുഹമ്മദലി എന്നിവർ സംബന്ധിച്ചു.