- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിന്ധ്യയും രുക്സാനയും ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉപയോഗിച്ച ഫോണും ക്യാമറയും കാണാനില്ല; ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ ഒളിവിൽ കഴിഞ്ഞ വിവരം കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കും; ബ്ലാക്ക്‌മെയിൽ പീഡന കേസ് ഒതുക്കി തീർക്കുന്നത് ഇങ്ങനെ
കൊച്ചി: പ്രമുഖരെ കുടുക്കി അനാശാസ്യം ചിത്രീകരിച്ച് പണം തട്ടിയ കേസ് അട്ടിമറിക്കാൻ ശ്രമം. കേസിലെ നിർണായക തെളിവും പ്രധാന പ്രതികളായ ബിന്ധ്യ, രുക്‌സാന എന്നിവർ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിച്ചതുമായ ഫോണും ക്യാമറയും കാണാനില്ല. ഇവരിൽ നിന്നും പിടിച്ചെടുത്ത് ഫോറൻസിക് ലാബിൽ പരിശോധനയ്ക്കു നൽകിയിരിക്കുന്ന തെളിവുകളിൽ ക്യാമറയും ഫോണും ഉൾപ്പെ
കൊച്ചി: പ്രമുഖരെ കുടുക്കി അനാശാസ്യം ചിത്രീകരിച്ച് പണം തട്ടിയ കേസ് അട്ടിമറിക്കാൻ ശ്രമം. കേസിലെ നിർണായക തെളിവും പ്രധാന പ്രതികളായ ബിന്ധ്യ, രുക്‌സാന എന്നിവർ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിച്ചതുമായ ഫോണും ക്യാമറയും കാണാനില്ല. ഇവരിൽ നിന്നും പിടിച്ചെടുത്ത് ഫോറൻസിക് ലാബിൽ പരിശോധനയ്ക്കു നൽകിയിരിക്കുന്ന തെളിവുകളിൽ ക്യാമറയും ഫോണും ഉൾപ്പെട്ടിട്ടില്ലെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.
സുപ്രധാന തെളിവുകൾ മുക്കി കേസിൽ ഉൾപ്പെട്ടിരിക്കുന്ന ഉന്നതരെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് അട്ടിമറികൾ നടക്കുന്നത്. ഇതുകൂടാതെ പ്രതി ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ ഒളിവിൽക്കഴിഞ്ഞ വിവരവും കുറ്റപത്രത്തിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യം കുറ്റപത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ചില ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞു.
കേസ് അന്വേഷണം ശക്തമായ രീതിയിൽ മുന്നോട്ടു പോയാൽ ഇനിയും പല ഉന്നതും കുടുങ്ങിയേക്കുമെന്നുള്ള സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്. ബിന്ധ്യയുടേയും രുക്‌സാനയുടേയും ബ്ലാക്ക്‌മെയിലിന് ഇരയായി ആത്മഹത്യ ചെയ്ത വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യാ കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് കൊച്ചിയിലെ തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കുക. അതേസമയം തട്ടിപ്പു കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം പോയിട്ടുണ്ട്. ക്യാമറയിലെ ദൃശ്യങ്ങളിൽ പലതിലും ഉന്നതരുടെ പങ്ക് നേരത്തെ തന്നെ വ്യക്തമായ സാഹചര്യത്തിൽ ഇതേരീതിയിൽ അന്വേഷണം മുന്നോട്ടു പോകുന്നത് സർക്കാരിന് തലവേദന സൃഷ്ടിക്കുമെന്ന് അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചിരുന്നു.
ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച ക്യാമറ കത്തിച്ചു കളഞ്ഞെന്നാണ് രുക്‌സാന അറസ്റ്റിലായപ്പോൾ പൊലീസിൽ മൊഴി നൽകിയിരുന്നത്. മൊഴി അനുസരിച്ച് രുക്‌സാനയുടെ വീടിനു സമീപത്തുള്ള പട്ടിക്കൂട്ടിനടിയിൽ നിന്ന് കത്തിച്ച ക്യാമറയുടേതെന്ന് കരുതുന്ന ചാരമാണ് ഫോറൻസിക് പരിശോധനയ്ക്ക് നൽകിയിരിക്കുന്നത്. പുരുഷ ശബ്ദത്തിൽ ഇരകളെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് നൽകിയിട്ടില്ല. ബിന്ധ്യയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല എന്ന നിലപാടിൽ തന്നെയാണ് പൊലീസ്.
സുപ്രധാന തെളിവായ ഫോൺ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ കേസ് അന്വേഷണത്തെ ഇതു തടസപ്പെടുത്തും. മാജിക് വോയ്‌സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ബിന്ധ്യ ഇരകളെ പുരുഷ ശബ്ദത്തിൽ വിളിച്ച് സംസാരിച്ചിരുന്നത്. ഫോറൻസിക് പരിശോധനാ ഫലം കിട്ടിയാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് പറയുമ്പോഴും കേസിലെ നിർണായ തെളിവുകൾ ഇല്ലാതെ കോടതിയിൽ കേസ് നിലനിൽക്കില്ലെന്ന് വ്യക്തം.
ജൂലൈ പത്തിനാണ് വെണ്ണല ഡിഡി ഗോൾഡൻ ഗേറ്റിലെ താമസക്കാരിയായ ബിന്ധ്യ തോമസ്(32), കടവന്ത്ര ചിലവന്നൂർ ഗാലക്‌സി വിൻസ്റ്റൺ ഫ്‌ലാറ്റ് നമ്പർ 4 എഫിലെ രുക്‌സാന ബി ദാസ് (29), വടുതല കുറ്റാട്ടുശ്ശേരിൽ സനിലൻ (43), ഉദയംപേരൂർ തെക്കൻപറവൂർ കണ്ടത്തിൽ ജേക്കബ് തോമസ് (പ്രജീഷ്-30) എന്നിവരെ ബ്ലാക്ക്‌മെയിൽ കേസിൽ അറസ്റ്റ് ചെയ്യുന്നത്. എംഎൽഎ ഹോസ്റ്റലിൽ ഒളിവിൽക്കഴിഞ്ഞ ആലപ്പുഴ പറവൂർ പാണത്തുവീട്ടിൽ ജയചന്ദ്രനെ പിന്നീടാണ് അറസ്റ്റ് ചെയ്യുന്നത്.