- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ ഭാര്യമാർ ജാഗ്രതൈ! യുവാക്കളോടൊപ്പമുള്ള വ്യാജ ദൃശ്യങ്ങളുണ്ടാക്കി ബ്ലാക് മെയിൽ ചെയ്യുന്ന തട്ടിപ്പ് സംഘം കാസർഗോഡ് സജീവം; തട്ടിപ്പുകാർക്ക് കരുതലോടെ വലവീശി പൊലീസും
കാസർഗോഡ്: അധോലോക നായകന്മാരും സ്വർണ്ണക്കടത്തുകാരും മയക്കുമരന്നു -മണൽ മാഫിയാ സംഘങ്ങളും വ്യാജ സിദ്ധന്മാരും അരങ്ങു തകർത്തുകൊണ്ടിരിക്കുന്ന ജില്ലയാണ് കാസർഗോഡ്. തൃക്കരിപ്പൂർ, പടന്ന കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് യുവാക്കൾ ചെക്കേറിയതോടെ തീവ്രവാദ കേന്ദ്രമെന്ന പേരുദോഷം കൂടി കാസർഗോഡിന് ചാർത്തപ്പെട്ടു. എന്നാൽ ഇപ്പോൾ മറ്റൊരു തട്ടിപ്പിനു കൂടി കാസർഗോഡ് തുടക്കമിട്ടിരിക്കുകയാണ്. പ്രവാസികളുടെ ഭാര്യമാരേയാണ് തട്ടിപ്പുകാർ കരുവാക്കുന്നത്. പൊയിനാച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഭർതൃമതികളായ ഒട്ടേറെ യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ വിവരം പുറത്തുവന്നിരിക്കയാണ്. ഗൾഫിൽ കഴിയുന്ന പ്രവാസികളെക്കുറിച്ചുള്ള വിശദമായ വിവരം ഈ സംഘം ആദ്യമായി ശേഖരിക്കും. ഇവരുടെ ഭാര്യമാർ നാട്ടിൽ ജോലിക്കു പോകുന്നവരാണെങ്കിൽ കാര്യം എളുപ്പമാണ്. അത്തരം യുവതികളെയാണ് നിരീക്ഷണത്തിന് വിധേയമാക്കി പണം തട്ടുന്നത്. ഭാര്യമാർ ജോലി ചെയ്യുന്ന സ്ഥലവും ജോലിക്ക് പോകുന്ന വഴിയും മറ്റും വിശദമായി ശേഖരിച്ച ശേഷമാണ് ഇവരുടെ പ്രവർത്തനം ആരംഭിക്കു
കാസർഗോഡ്: അധോലോക നായകന്മാരും സ്വർണ്ണക്കടത്തുകാരും മയക്കുമരന്നു -മണൽ മാഫിയാ സംഘങ്ങളും വ്യാജ സിദ്ധന്മാരും അരങ്ങു തകർത്തുകൊണ്ടിരിക്കുന്ന ജില്ലയാണ് കാസർഗോഡ്. തൃക്കരിപ്പൂർ, പടന്ന കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് യുവാക്കൾ ചെക്കേറിയതോടെ തീവ്രവാദ കേന്ദ്രമെന്ന പേരുദോഷം കൂടി കാസർഗോഡിന് ചാർത്തപ്പെട്ടു. എന്നാൽ ഇപ്പോൾ മറ്റൊരു തട്ടിപ്പിനു കൂടി കാസർഗോഡ് തുടക്കമിട്ടിരിക്കുകയാണ്. പ്രവാസികളുടെ ഭാര്യമാരേയാണ് തട്ടിപ്പുകാർ കരുവാക്കുന്നത്. പൊയിനാച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഭർതൃമതികളായ ഒട്ടേറെ യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ വിവരം പുറത്തുവന്നിരിക്കയാണ്.
ഗൾഫിൽ കഴിയുന്ന പ്രവാസികളെക്കുറിച്ചുള്ള വിശദമായ വിവരം ഈ സംഘം ആദ്യമായി ശേഖരിക്കും. ഇവരുടെ ഭാര്യമാർ നാട്ടിൽ ജോലിക്കു പോകുന്നവരാണെങ്കിൽ കാര്യം എളുപ്പമാണ്. അത്തരം യുവതികളെയാണ് നിരീക്ഷണത്തിന് വിധേയമാക്കി പണം തട്ടുന്നത്. ഭാര്യമാർ ജോലി ചെയ്യുന്ന സ്ഥലവും ജോലിക്ക് പോകുന്ന വഴിയും മറ്റും വിശദമായി ശേഖരിച്ച ശേഷമാണ് ഇവരുടെ പ്രവർത്തനം ആരംഭിക്കുക. ജോലിക്ക് പോകുമ്പോഴോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്തോ പരിചയക്കാരായ ഏതെങ്കിലും യുവാക്കളുമായി സംസാരിക്കുകയാണെങ്കിൽ അത് ഈ സംഘം അവരറിയാതെ മൊബൈൽ ഫോണിൽ ചിത്രീകരിക്കും. ചിത്രീകരിച്ച ദൃശ്യങ്ങൾ അപകീർത്തികരമാക്കാൻ ചില എഡിറ്റിങ് വേലകളും ഇവർ നിർവ്വഹിക്കും. അതോടെയാണ് ഉദ്ദേശിക്കുന്ന യുവതിയെ സമീപിക്കാനൊരുങ്ങുക.
ആളും തരവും നോക്കി യുവതി ജോലിക്ക് പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ ഈ സംഘത്തിലെ ആളുകൾ അത്തരക്കാരെ സമീപിക്കും. പിന്നീടാണ് കാര്യങ്ങൾ അവതരിപ്പിക്കുക. പല ആരോപണങ്ങളും അവരുടെ മേൽ ഉന്നയിക്കും. അതെല്ലാം നിഷേധിച്ചാലും നിങ്ങളും മറ്റു യുവാക്കളും തമ്മിലുള്ള അടുപ്പം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും വേണമെങ്കിൽ അത് കാണിച്ചു തരാമെന്നും അതു പുറത്തുവിടാതിരിക്കാൻ പണം വേണമെന്നും ആവശ്യപ്പെടും. തെറ്റായി ഒന്നും ചെയ്യാത്തവർ തിരിച്ച് പ്രതികരിക്കുമെങ്കിലും വ്യാജ ദൃശ്യങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്ന് പറയുന്നതോടെ അവർ കീഴടങ്ങും. ഒടുവിൽ ചോദിക്കുന്ന പണം നൽകി അപകീർത്തിയിൽ നിന്നും രക്ഷപ്പെടുകയാണ് പതിവ്.
കുടുംബത്തിൽ ഇത് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമെന്ന ഭയത്താലും അപമാനിതയാകുമെന്ന ചിന്തയിലും ഇത്തരം കാര്യങ്ങൾ ആരും പുറത്തു പറയാത്തതിനാൽ സംഘം തട്ടിപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ബേഡകം പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചതോടെയാണ് പൊലീസിന് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ജോലി ചെയ്യുന്ന പ്രവാസികളുടെ ഭാര്യമാരായ യുവതികളേയാണ് സംഘം ലക്ഷ്യമാക്കുന്നത്. വ്യാജ വാട്സ് ആപ്പ് സന്ദേശങ്ങളുണ്ടാക്കിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അഞ്ചുപേർ അടങ്ങുന്ന സംഘം നിങ്ങളുടെ ദാമ്പത്യം തകർക്കാനുള്ള തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്നും പണം നൽകിയില്ലെങ്കിൽ ഇന്റർനെറ്റ് വഴി അത് പുറത്തെത്തിക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. മറ്റു ബന്ധങ്ങളുള്ള വീട്ടമ്മമാരാണെങ്കിൽ ഈ സംഘത്തിന് കാര്യങ്ങൾ എളുപ്പമായി. അതു ചൂണ്ടിക്കാട്ടി ബ്ലാക് മെയിൽ ചെയ്യാനും എത്ര പണം വേണമെങ്കിലും ഭീഷണിപ്പെടുത്തി വാങ്ങാനുമാകും. നിരവധി യുവതികൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പിന് ഇരയായവർ എത്രയും വേഗം പരാതി നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.