- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ മാധ്യമ പ്രവർത്തകൻ കാദർ കരിപ്പൊടിയുടെ അശ്ലീല വീഡിയോ പുറത്തുവിടാതിരിക്കാൻ സുഹൃത്ത് ആവശ്യപ്പെട്ടത് 25 ലക്ഷം; അമ്പതിനായിരം നൽകിയിട്ടും ബാക്കി പണത്തിനുവേണ്ടി ഭീഷണി; ഒടുവിൽ കാദർ പൊലീസിൽ പരാതിപ്പെട്ടതോടെ നൗഫൽ ഉളിയത്തുടുക്ക അറസ്റ്റിൽ; സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ മുഖംമൂടി അഴിഞ്ഞു വീണപ്പോൾ ഞെട്ടി കാസർകോട് പൊലീസ്
കാസർകോട്: യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാട്ടി കാൽക്കോടി തട്ടാൻ ശ്രമിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായി വിലസിയുരുന്ന യുവാവിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണൽ നഗറിലെ കെ നൗഫലെന്ന നൗഫൽ ഉളിയത്തടുക്കയെയാണ് വിദ്യാനഗർ സി ഐ വി വി മനോജ്, എസ് ഐ വിഷ്ണു, സിവിൽ പൊലീസ് ഓഫീസർ നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അണങ്കൂർ കൊല്ലമ്പാടിയിലെ അബ്ദുൽ കാദർ എന്ന പബ്ലിക് കേരള ഓൺലൈൻ മാധ്യമ പ്രവർത്തകനും, യൂട്യൂബറും, ചാരിറ്റി പ്രവർത്തകനുമായ കാദർ കരിപ്പൊടിയുടെ പരാതിയിലാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്.
സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. കാദർ, സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയുമായ യുവതിയുമായുള്ള ബന്ധമാണ് ബ്ലാക്ക് മെയിലിങ്ങിന് കാരണമായത്. യുവതിയുമൊത്ത് ചാറ്റിങ്ങിന്റെയും നഗ്ന വീഡിയോയുടെയും തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും പുറത്തുവിടാതിരിക്കാൻ കാൽക്കോടി രൂപ നൽകണമെന്നും ഖാദർ കരിപ്പൊടിയുടെ സുഹൃത്തുകൂടിയായ നൗഫൽ ഉളിയത്തടുക്ക ആവശ്യപ്പെട്ടെത്. ഇത്രയും തുക കൈവശമില്ലെന്ന് അറിയിച്ചപോൾ പണം 10 ലക്ഷം രൂപയായി കുറച്ചു നൽകി.
കഴിഞ്ഞ ദിവസം വൈകുന്നേരം 50,000 രൂപ മൂന്നാമതൊരാൾ മുഖേന നൗഫലിനെ ഏൽപ്പിച്ചെങ്കിലും ഇത് പോരാ എന്ന നിലപാടിലായിരുന്നു ഇയാൾ. ബാക്കി തുക ഉടൻ കൊണ്ട് വരണമെന്നും അല്ലെങ്കിൽ വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് കാദർ കരിപ്പൊടിയും സുഹൃത്തുക്കളും പരാതിയുമായി വിദ്യാനഗർ സി ഐ യെ സമീപിച്ചത്. തുടർന്ന് പൊലീസിന്റെ നിർദ്ദേശ പ്രകാരം ബാക്കി തുക ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് നൗഫലിനെ വിളിച്ച് വരുത്തുകയും പ്രതിയെ കയ്യോടെ പൊലീസ് പിടികൂടുകയുമായിരുന്നു,
ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു ഫോറൻസിക് പരിശോധനയ്ക്കായി കണ്ണൂരിലെക്ക് അയട്ടിച്ചുള്ളതായി ഡി വൈ എസ് പി പി ബാലകൃഷ്ണൻ വ്യക്തമാക്കി .അതേസമയം നൗഫൽ ഉളിയത്തടുക്ക സമാനരീതിയിലുള്ള മൂന്നോളം കേസുകളിലും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ച മറ്റാരു കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ