- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക്ക് മാനായി വന്നു രാത്രിയിൽ ആളുകളെ ഭയപ്പെടുത്തുന്നയാൾ പിടിയിൽ; മുഖംമൂടി അണിഞ്ഞും ചായം തേച്ചും കവർച്ച നടത്തുന്ന യുവാവ് വാഹനമോഷക്കേസിലും ബൈക്കിൽ കറങ്ങിനടന്നു മാലപൊട്ടിക്കുന്ന കേസിലും പ്രതി
മൂവാറ്റുപുഴ: ബ്ലാക്ക്മാനെന്ന പേരിൽ രാത്രിയിൽ കറങ്ങി നടന്ന് ജനങ്ങളെ ഭയപ്പെടുത്തി മോഷണം നടത്തുന്നയാൾ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി കുഞ്ഞി പാമ്പ് എന്ന പുത്തൻപുരയിൽ വിഷ്ണു(24)വാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. പേടിപ്പിക്കുന്ന മുഖം മൂടി ധരിച്ച് ശരീരത്തിൽ ചായം തേച്ച് ബൈക്കിൽ കറങ്ങി നടന്നു മാല മോഷ്ടിക്കാനിറങ്ങുകയാണ് ഇയാളുടെ പതിവ്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നടന്ന മാലമോഷണക്കേസിൽ പിടിയിലായ രതീഷിനോപ്പം മൂവാറ്റുപുഴയിലെ ഇഇസി മാർക്കറ്റ്, കൂത്താട്ടുകുളം കരിക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലും മാല മോഷണ കേസുകളിൽ കൂട്ടുപ്രതിയാണ് വിഷ്ണു. മുൻപ് മുക്കുപണ്ടം പണയംവച്ചു തട്ടിപ്പുനടത്തിയ കേസിലും നിരവധി വാഹന മോഷണക്കേസിലും പ്രതിയാണ് വിഷ്ണു. വിഷ്ണുവിന്റെ കെഎൽ 17 ബി 7633 എന്ന പൾസർ ബൈക്കാണ് ഇയാൾ പലപ്പോഴും മോഷണത്തിനും മറ്റും ഉപയോഗിക്കാറുള്ളത്. വേഷപ്രച്ഛന്നനായി ബൈക്കിൽ കറങ്ങി മാലമോഷണം നടത്തി മുങ്ങുന്ന വിഷ്ണു ചുവപ്പും കറുപ്പും നിറമുള്ള ബൈക്കുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്താറുണ്ട്. മോഷണത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ആരും ത
മൂവാറ്റുപുഴ: ബ്ലാക്ക്മാനെന്ന പേരിൽ രാത്രിയിൽ കറങ്ങി നടന്ന് ജനങ്ങളെ ഭയപ്പെടുത്തി മോഷണം നടത്തുന്നയാൾ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി കുഞ്ഞി പാമ്പ് എന്ന പുത്തൻപുരയിൽ വിഷ്ണു(24)വാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.
പേടിപ്പിക്കുന്ന മുഖം മൂടി ധരിച്ച് ശരീരത്തിൽ ചായം തേച്ച് ബൈക്കിൽ കറങ്ങി നടന്നു മാല മോഷ്ടിക്കാനിറങ്ങുകയാണ് ഇയാളുടെ പതിവ്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നടന്ന മാലമോഷണക്കേസിൽ പിടിയിലായ രതീഷിനോപ്പം മൂവാറ്റുപുഴയിലെ ഇഇസി മാർക്കറ്റ്, കൂത്താട്ടുകുളം കരിക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലും മാല മോഷണ കേസുകളിൽ കൂട്ടുപ്രതിയാണ് വിഷ്ണു.
മുൻപ് മുക്കുപണ്ടം പണയംവച്ചു തട്ടിപ്പുനടത്തിയ കേസിലും നിരവധി വാഹന മോഷണക്കേസിലും പ്രതിയാണ് വിഷ്ണു. വിഷ്ണുവിന്റെ കെഎൽ 17 ബി 7633 എന്ന പൾസർ ബൈക്കാണ് ഇയാൾ പലപ്പോഴും മോഷണത്തിനും മറ്റും ഉപയോഗിക്കാറുള്ളത്. വേഷപ്രച്ഛന്നനായി ബൈക്കിൽ കറങ്ങി മാലമോഷണം നടത്തി മുങ്ങുന്ന വിഷ്ണു ചുവപ്പും കറുപ്പും നിറമുള്ള ബൈക്കുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്താറുണ്ട്.
മോഷണത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ആരും തിരിച്ചറിയാതിരിക്കാനായി ബൈക്കുകളുടെ വശങ്ങളിലുള്ള കവറുകൾ അഴിച്ചുമാറ്റി, ഇയാൾ തന്നെ മോഷ്ടിച്ച മറ്റു ബൈക്കിന്റെ ഭാഗങ്ങൾ കുട്ടിച്ചേർത്തു രൂപം മാറ്റിയാണ് മോഷണം നടത്തുക. മാല പൊട്ടിച്ചു കടന്നുകളയുന്ന സമയത്ത് പുറകിൽ നിന്നും വശങ്ങളിൽ നിന്നും നോക്കിയാൽ വാഹനം ഏതാണെന്നു തിരിച്ചറിയാൻ പറ്റാത്ത വിധം മാറ്റങ്ങൾ വരുത്തിയ ബൈക്കിലായിരുന്നു ഇയാൾ മോഷണത്തിനിറങ്ങിയിരുന്നത്.
മാലമോഷണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിൽ നിന്നും നേരത്തെ പൊലീസ് അറസ്റ്റു ചെയ്ത പ്രതികൾ നൽകിയ വിവരമനുസരിച്ചാണ് വിഷ്ണുവിനെ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. മുൻപ് ബ്ലാക്ക് മാൻ വേഷം കെട്ടി ജനങ്ങളെ ഭയപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ വിഷ്ണു.
മോഷണത്തിലൂടെ ലഭിക്കുന്ന പണമത്രയും കഞ്ചാവു വാങ്ങാനാണ് ഇയാൾ ഉപയോഗിക്കുന്നതെന്നും പൊലീസ് പറയുന്നു. മാലമോഷണവുമായി ബന്ധപ്പെട്ടു വിഷ്ണു അടക്കം നാല് പേർ ഇപ്പോൾ പൊലീസ് പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴ കോതമംഗലം കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവു കച്ചവടം ഇപ്പോൾ വ്യാപകമാണ്. ഒപ്പം ഈ ഇടങ്ങളിൽ ബൈക്ക് മോഷണങ്ങളിൽ പിടിക്കപ്പെടുന്ന പലരും കഞ്ചാവിനടിമകളാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ സഹായിക്കുന്ന സംഘത്തിൽ അരഡസനോളം ആളുകളുണ്ടെന്നാണു പൊലീസ് പറയുന്നത്.