- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈടു നൽകിയ വസ്തു മറിച്ചുവിറ്റു ബ്ലേഡ് മാഫിയ തട്ടിയതു 17 കോടി; പ്രതിസ്ഥാനത്തുള്ള ജൂവലറി ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്യാത്തതിൽ വസ്തു ഉടമകൾക്കു പ്രതിഷേധം; ബാങ്ക് ഉദ്യോഗസ്ഥർക്കും പങ്കെന്ന് ആക്ഷേപം
മുളന്തുരുത്തി: ഈടു നൽകിയിരുന്ന വസ്തു മറിച്ചുവിറ്റ് ബ്ലേഡ് മാഫിയ തട്ടിയത് 17 കോടി. പൊലീസിൽ കേസ് നൽകുന്നതിലും വീഴ്ച. തട്ടിപ്പിൽ ബാങ്ക് ജീവനക്കാർക്കും പങ്കെന്ന് ആക്ഷേപം. സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ജൂവലറി ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വസ്തുഉടമകൾ രംഗത്ത്. കേസ്സ് അന്വേഷണത്തിലെന്ന് പൊലീസ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എം.ജി. റോഡ് ശാഖയിൽ പണയം വച്ച ഭൂമി മറിച്ചുവിറ്റ ബ്ലേഡ് മാഫിയക്ക് കുടചൂടിയത് ബാങ്ക് ഉദ്യോഗസ്ഥരാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. 17 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ബാങ്ക് അധികൃതർ പ്രശ്നം രഹസ്യമാക്കി വെയ്ക്കാൻ ശ്രമിച്ചതും കേസ് നടപടികളിൽ കാര്യമായ ഇടപെടൽ നടത്താത്തതുമാണ് ഇത്തരത്തിലൊരു സംശയം വ്യാപകമാവാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളിൽ ഒരാളായ മുളന്തുരുത്തി പുറപ്പാടത്തിൽ വീട്ടിൽ ജിജു പി. മത്തായിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി പിന്നീട് ജാമ്യത്തിലയയ്ക്കുകയും ചെയ്തു. മറ്റൊരു പ്രതിയായ ജിജുവിന്റെ ഭാര്യ അച്
മുളന്തുരുത്തി: ഈടു നൽകിയിരുന്ന വസ്തു മറിച്ചുവിറ്റ് ബ്ലേഡ് മാഫിയ തട്ടിയത് 17 കോടി. പൊലീസിൽ കേസ് നൽകുന്നതിലും വീഴ്ച. തട്ടിപ്പിൽ ബാങ്ക് ജീവനക്കാർക്കും പങ്കെന്ന് ആക്ഷേപം. സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ജൂവലറി ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വസ്തുഉടമകൾ രംഗത്ത്. കേസ്സ് അന്വേഷണത്തിലെന്ന് പൊലീസ്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എം.ജി. റോഡ് ശാഖയിൽ പണയം വച്ച ഭൂമി മറിച്ചുവിറ്റ ബ്ലേഡ് മാഫിയക്ക് കുടചൂടിയത് ബാങ്ക് ഉദ്യോഗസ്ഥരാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. 17 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ബാങ്ക് അധികൃതർ പ്രശ്നം രഹസ്യമാക്കി വെയ്ക്കാൻ ശ്രമിച്ചതും കേസ് നടപടികളിൽ കാര്യമായ ഇടപെടൽ നടത്താത്തതുമാണ് ഇത്തരത്തിലൊരു സംശയം വ്യാപകമാവാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളിൽ ഒരാളായ മുളന്തുരുത്തി പുറപ്പാടത്തിൽ വീട്ടിൽ ജിജു പി. മത്തായിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി പിന്നീട് ജാമ്യത്തിലയയ്ക്കുകയും ചെയ്തു. മറ്റൊരു പ്രതിയായ ജിജുവിന്റെ ഭാര്യ അച്ചാമ്മ ഇതിന് ശേഷം മുൻകൂർ ജാമ്യമെടുത്തു. ഭൂമി വാങ്ങിയ രണ്ടു പ്രതികൾ പ്രമുഖ ജ്വലറി ഉടമയും ഭാര്യയുമാണെന്നാണ് അറിയുന്നത്. ഇവരെ അറസ്റ്റ് ചെയ്യാൻ ഇനിയും പൊലീസ് തയാറായിട്ടില്ല.
ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും ബാങ്ക് അധികൃതർ പ്രശ്നത്തിൽ കാണിക്കുന്ന ഉദാസീനത ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. എറണാകുളം ജില്ലയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ പി.ടി. മത്തായി കൺസ്ട്രക്ഷൻ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായ ജിജു പി. മത്തായി, ഭാര്യ അച്ചാമ്മ ജിജു എന്നിവരുടെ പേരിലുള്ള മുളന്തുരുത്തി വില്ലേജിലെ ബ്ലോക്ക് നമ്പർ 23-ൽപ്പെടുന്ന സർവേ നമ്പർ 423-1 ലെ റീസർവേ നമ്പർ 194-17, 194-26 ലെ 12.86 ആർ (31.778 സെന്റ്) സ്ഥലവും അതിലെ 6450 ചുതുരശ്രയടി വിസ്തീർണമുള്ള കെട്ടിടവും, ഇവരുടെ പേരിൽ മരട് വില്ലേജിലെ ബ്ലോക്ക് നമ്പർ 13-ൽ സർവേ നമ്പർ 883-1 റീസർവേ നമ്പർ 380-3 ലെ 15.123 സെന്റ് സ്ഥലവുമാണ് ബാങ്കിൽ ഈടായിരിക്കെ മറിച്ചുവിറ്റത്. ഇതടക്കം 11 സെന്റ് സ്ഥലവും മറ്റു സ്ഥാവരവസ്തുക്കളും ഈടുവച്ചാണ് 2005-ൽ കമ്പനി ബാങ്കിൽ നിന്നും വായ്പയെടുത്തത്. എന്നാൽ മരടിലെ സ്ഥലം 2013 ഒക്ടോബർ നാലിനും, മുളന്തുരുത്തിയിലേത് 2013 ജൂലൈ മറിച്ചു വിറ്റതായാണ് ബന്ധപ്പെട്ട റവന്യൂ ഓഫീസുകളിൽ നിന്നുമുള്ള ബാധ്യത വിവരങ്ങളിലൂടെ ലഭിച്ചത്.
ഭൂമി ഈടുവച്ച് 17 കോടി വായ്പയെടുത്തത് തിരിച്ചടയ്ക്കാതെ കുടിശിക 20 കോടി കഴിഞ്ഞപ്പോഴാണ് ബാങ്ക് നിയമ നടപടികൾ ആരംഭിക്കുന്നത്. ഇതനുസരിച്ച് വസ്തുക്കൾ ലേലം ചെയ്യുന്നതിനായി ബാങ്ക് അധികൃതർ പത്ര പരസ്യം നൽകിയപ്പോഴാണ് ഭൂമിയെല്ലാം മറിച്ചുവിറ്റുവെന്നറിയുന്നത്. ബ്ലേഡ് മാഫിയയായിരുന്നു നിസാര വില ആധാരത്തിൽ കാണിച്ച് ഭൂമി കരസ്ഥമാക്കിയത്. മുളന്തുരുത്തി രജിസ്ട്രാർ ഓഫീസിൽ നടന്ന ഈ തിരിമറിയിൽ ഇവിടുത്തെ ചില ഉദ്യോഗസ്ഥർക്കും പങ്കുള്ളതായാണ് സൂചന. ഭൂമിയുടെ ഒറിജിനൽ ആധാരം കളഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി ആദ്യം പത്രപരസ്യം നൽകി. ഇതിന് ശേഷം ഇതിന്റെ പകർപ്പെടുത്ത് മറിച്ചു വിൽക്കുകയായിരുന്നുവെന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഉടനെതന്നെ ബാങ്കിൽ ഭൂമി ഈടുവച്ചവരെ പ്രതിചേർത്ത് പരാതി പൊലീസിൽ നൽകിയെങ്കിലും ഇതെല്ലാം ഇഴയുകയായിരുന്നു. നാല് വസ്തുപ്രമാണങ്ങൾ ഈടു നൽകിയാണ് കമ്പനി ബാങ്കിൽ നിന്നും ലോൺ സംഘടിപ്പിച്ചത്. ഈ നാല്പ്രമാണങ്ങളിൽപ്പറയുന്ന വസ്തുവകകളും മറിച്ചുവിറ്റതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ രണ്ടു പ്രമാണങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുക്കൾ മറിച്ചുവിറ്റതായി മാത്രമേ ബാങ്ക് പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളു എന്നാണ് ലഭ്യമായ വിവരം. പട്ടിമറ്റത്തും, മുളന്തുരുത്തിയിലുള്ള മറ്റു രണ്ടു ഭൂമി മറിച്ചുവിറ്റത് സംബന്ധിച്ച് പൊലീസിൽ പരാതിനൽകാൻ തയ്യാറാവാത്തതിന് പിന്നിൽ ഏറെ ദുരൂഹതകളുണ്ടെന്നാണ് കമ്പനി അധികതരുടെ നിലപാട്.