- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷന്മാരുടെ പൂർണ പിന്തുണയോടെ സ്ത്രീകൾ ബ്ലേഡ് തുടങ്ങും; പലിശയ്ക്ക് നൽകിയ ശേഷം മുടക്കം വരുമ്പോൾ സ്ത്രീകളെ വിട്ട് വിരട്ടി തിരിച്ചു പിടിക്കും; കായംകുളത്തെ 'വനിതാ കുബേര'യുടെ കെണിയിൽ കുടുങ്ങിയത് നിരാലംബയയ വീട്ടമ്മ; സ്ഥലംവിറ്റ് വായ്പ്പ തീർക്കാൻ തയ്യാറായിട്ടും ബ്ലേഡ് മാഫിയ രാധാമണിയെ വെറുതേ വിട്ടില്ല
ആലപ്പുഴ: പുരുഷന്മാരുടെ പൂർണ പിന്തുണയോടെ സ്ത്രീകൾ ബ്ളേഡ് തുടങ്ങും. പണം പലിശയ്ക്ക് നൽകിശേഷം മുടക്കം വരുമ്പോൾ സ്ത്രീകളെ വിട്ട് വിരട്ടി തിരിച്ചു പിടിക്കും. കായംകുളത്ത് പലിശയ്ക്ക് നൽകിയ പണം തരികെ പിടിക്കാൻ സ്ത്രീ സംഘം എത്തിയതോടെ വീട്ടിമ്മ മുറിയിൽ കയറി പലിശക്കാരികളുടെ മുന്നിൽ തൂങ്ങിമരിച്ച സംഭവത്തോടെ പുറത്തുവരുന്നത് ബ്ലേഡ് മാഫിയാ സംഘങ്ങളുമായി സ്ത്രീകൾക്കുള്ള ബന്ധമാണ്. പൊലീസുകാർ കണ്ണടക്കുന്നതു കൊണ്ട് കൂടിയാണ് ഈ മേഖലയിൽ ബ്ലേഡുകാർ പിടിമുറുക്കുന്നത് എന്നതാണ് അറിയുന്നത്. കൊള്ളപലിശക്കാരെ പൂട്ടാൻ നാട്ടുക്കാരൻ കൂടിയ മുൻ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ കുബേരയിലൂടെ അനേകം കുബേരന്മാരെ പിടിച്ചെങ്കിലും കായകുളത്തും കരീലകുളങ്ങരയിലും മുതുകളുത്തും ഒരൊറ്റ കുബേരനെ പോലും പിടിച്ചിരുന്നില്ല. കാരണം അവിടെ കുബേരന്മാർ കുറവായിരുന്നു. ഏറെയും വനിതാ കുബേരകളായിരുന്നു. പെട്ടന്ന് പൊലീസ് പിടിക്കാതിരിക്കാനും വീടിന്റെ അടുക്കളവരെ കയറി പണം പിരിക്കാനും എളുപ്പമാർഗം സ്ത്രീകളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാഫിയ സംഘം സ്ത്രീ
ആലപ്പുഴ: പുരുഷന്മാരുടെ പൂർണ പിന്തുണയോടെ സ്ത്രീകൾ ബ്ളേഡ് തുടങ്ങും. പണം പലിശയ്ക്ക് നൽകിശേഷം മുടക്കം വരുമ്പോൾ സ്ത്രീകളെ വിട്ട് വിരട്ടി തിരിച്ചു പിടിക്കും. കായംകുളത്ത് പലിശയ്ക്ക് നൽകിയ പണം തരികെ പിടിക്കാൻ സ്ത്രീ സംഘം എത്തിയതോടെ വീട്ടിമ്മ മുറിയിൽ കയറി പലിശക്കാരികളുടെ മുന്നിൽ തൂങ്ങിമരിച്ച സംഭവത്തോടെ പുറത്തുവരുന്നത് ബ്ലേഡ് മാഫിയാ സംഘങ്ങളുമായി സ്ത്രീകൾക്കുള്ള ബന്ധമാണ്. പൊലീസുകാർ കണ്ണടക്കുന്നതു കൊണ്ട് കൂടിയാണ് ഈ മേഖലയിൽ ബ്ലേഡുകാർ പിടിമുറുക്കുന്നത് എന്നതാണ് അറിയുന്നത്.
കൊള്ളപലിശക്കാരെ പൂട്ടാൻ നാട്ടുക്കാരൻ കൂടിയ മുൻ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ കുബേരയിലൂടെ അനേകം കുബേരന്മാരെ പിടിച്ചെങ്കിലും കായകുളത്തും കരീലകുളങ്ങരയിലും മുതുകളുത്തും ഒരൊറ്റ കുബേരനെ പോലും പിടിച്ചിരുന്നില്ല. കാരണം അവിടെ കുബേരന്മാർ കുറവായിരുന്നു. ഏറെയും വനിതാ കുബേരകളായിരുന്നു. പെട്ടന്ന് പൊലീസ് പിടിക്കാതിരിക്കാനും വീടിന്റെ അടുക്കളവരെ കയറി പണം പിരിക്കാനും എളുപ്പമാർഗം സ്ത്രീകളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാഫിയ സംഘം സ്ത്രീകളെ ബ്ലൈഡ് പണിക്ക് തിരഞ്ഞെടുത്തത്.
കുബേരകളുടെ അപമാനിച്ചതിന്റെ പേരിൽ ധാരാളം വീട്ടമ്മാർ വീടും സ്ഥലവും വിറ്റ് പലിശ കടം വീട്ടിയവരുണ്ട്. ഇതിനായി ഒത്താശചെയ്യുന്നത് കനകകുന്ന് പൊലീസാണ്. പണം പലിശയ്ക്ക് വാങ്ങി മുതലും അതിന്റെ നാലിരട്ടിയും മടക്കി നൽകിയാലും വീട്ടുമുറ്റത്ത് നിന്നും മാറാത്ത പലിശക്കാരെ അകറ്റാൻ കനകകുന്ന് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് വല്ലതും കൊടുത്താൽ കൊടുക്കുന്നവൻ കുടുങ്ങിയത് തന്നെ. ഇവിടെ വാദിയെ പ്രതിയാക്കും. നീതിലഭിക്കുക പ്രതിക്കായിരിക്കും.
പ്രതിയുമായി നേരത്തെ സന്ധിയിലായ പൊലീസ് വാദിയെ വിളിച്ച് സ്റ്റേഷനിൽ മണിക്കൂറുകൾ ഇരുത്തി മുരടിപ്പിച്ച് പറഞ്ഞയക്കലാണ് പതിവ്. ഇത്തരം വിളിച്ചുവരുത്തൽ ആവർത്തിക്കുന്നതോടെ വാദി കേസും ഒഴിഞ്ഞ് വണ്ടിവിടും. ഇതാണ് കനകകുന്ന് പൊലീസ്. മണൽ മാഫിയയുടെയു കുബേരകളുടെയും മയക്കുമരുന്ന് സംഘത്തിന്റെയും വിളനിലമാണ് മുതുകുളം, കായംകുളം പ്രദേശങ്ങൾ. കുബേര അപമാനിച്ചതിന്റെ പേരിൽ നിരവധി വീട്ടമ്മമാർ വഴിയാധാരമായിട്ടുണ്ടെങ്കിലും ഇത് നടാടെയാണ് ഒരു വീട്ടമ്മ ആത്മഹത്യ ചെയ്യുന്നത്. കായംകുളം പട്ടോളി മാർക്കറ്റ് സ്വദേശിനി രാധാമണിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.
സ്ത്രീകളുടേ നേതൃത്വത്തിലുള്ള ബ്ളേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് പരാതി. മകളുടെ വിവാഹാവശ്യത്തിനായി സമീപവാസിയായ സ്ത്രീയുടെ പക്കൽ നിന്ന് രാധാമണി പണം കടം വാങ്ങിയിരിന്നു. വായ്പയെടുത്ത തുകയുടെ പലിശ കൃത്യമായി നൽകുകയും ചെയ്തിരുന്നു. സ്ഥലംവിറ്റ് വായ്പ പൂർണമായും കൊടുത്തുതീർക്കാമെന്ന് രാധാമണി ബ്ളേഡ് മാഫിയ സംഘത്തെ അറിയിച്ചിരുന്നു. പണം ഉടൻ നൽകണമെന്ന് ഞായറാഴ്‌ച്ച ബ്ളേഡ് മാഫിയ സംഘം ഫോണിലൂടെ ആവശ്യപ്പെട്ടു.
തിങ്കളാഴ്‌ച്ച വൈകിട്ടോടെ രാധാമണിയുടെ വീട്ടിലെത്തിയ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബ്ളേഡ് മാഫിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. പണം തിരിച്ചുനൽകാൻ സാവകാശം ചോദിച്ചെങ്കിലും ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബ്ളേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയിൽ മനംനൊന്ത് രാധാമണി മുറിക്കുള്ളിൽ കയറി വാതിലടച്ചു. നേരമേറെയായിട്ടും രാധാമണി പുറത്തിറങ്ങാതായതോടെ മക്കൾ നടത്തിയ പരിശോധനയിലാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ളേഡ് മാഫിയയുടെ ഭീഷണിയിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ കനകക്കുന്ന് പൊലീസ് കേസെടുത്തു.