- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്കിൽ രണ്ടു കെട്ടിടങ്ങൾക്ക് തീപിടിച്ചു; 19 പേർക്ക് പരിക്ക്
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ രണ്ടു കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ 19 പേർക്ക് പരിക്കേറ്റു. ഗ്യാസ് ലീക്കേജിനെ തുടർന്നാണെന്നു കരുതുന്നു ഈസ്റ്റ് വില്ലേജിലുള്ള കെട്ടിടത്തിൽ അഗ്നിപടർന്നത്. ഒരു കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധ അടുത്ത കെട്ടിടങ്ങളിലേക്കു പടർന്നാണ് കൂടുതൽ അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരിൽ നാലുപേരുടെ നില ഗ
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ രണ്ടു കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ 19 പേർക്ക് പരിക്കേറ്റു. ഗ്യാസ് ലീക്കേജിനെ തുടർന്നാണെന്നു കരുതുന്നു ഈസ്റ്റ് വില്ലേജിലുള്ള കെട്ടിടത്തിൽ അഗ്നിപടർന്നത്. ഒരു കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധ അടുത്ത കെട്ടിടങ്ങളിലേക്കു പടർന്നാണ് കൂടുതൽ അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച അർധരാത്രിക്കു മുമ്പാണ് അഗ്നിബാധ ഉണ്ടാകുന്നത്. തീപിടുത്തത്തെതുടർന്ന് സംഭവസ്ഥലത്തെത്തിയ നാലു ഫയർ ഫൈറ്റേഴ്‌സിനും ഒരു പാരാമെഡിക്കൽ സ്റ്റാഫിനും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും പരിക്കേറ്റിട്ടുണ്ട്. പ്രശസ്തമായ ഈസ്റ്റ് വില്ലേജിലെ 121 സെക്കൻഡ് അവന്യൂ ക്രോസിലാണ് നഗരത്തെ വിറപ്പിച്ച അഗ്നിബാധ ഉണ്ടായത്. അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണെങ്കിലും ഗ്യാസ് ലീക്കേജിനെ തുടർന്നാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഗ്യാസ് വർക്കുകൾ നടക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയാണ് വൻ അഗ്നിബാധയിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വൻ സ്‌ഫോടന ശബ്ദവും തുടർന്ന് കനത്ത പുകയും ഉയർന്നുവെന്നും മറ്റൊരു വിദ്യാർത്ഥി സാക്ഷ്യപ്പെടുത്തുന്നു. ഒരു കെട്ടിടത്തിൽ ഉണ്ടായ തീ അടുത്ത കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. 123 സെക്കൻഡ് അവന്യൂ ബ്ലോക്ക് പൂർണമായും തകർന്നുവെന്നും 121 ബ്ലോക്ക് ഭാഗികമായി തകർന്നുവെന്നുമാണ് റിപ്പോർട്ട്. മറ്റ് രണ്ടു ബ്ലോക്കുകൾക്കു കൂടി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഫയർ സർവീസ് സ്ഥലത്തെത്തിയതിനാൽ കൂടുതൽ നാശനഷ്ടമോ ആളപായമോ ഉണ്ടായില്ല. ഒരു വർഷം മുമ്പ് നോർത്തേൺ മൻഹാട്ടനിലുള്ള ഈസ്റ്റ് ഹാർലെമിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾക്ക് തീപിടിച്ച് എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. 2014 മാർച്ച് 12ന് നടന്ന അഗ്നിബാധയും ഗ്യാസ് ലീക്കേജിനെ തുടർന്നായിരുന്നു സംഭവിച്ചത്.