കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലബാദിൽ ശനിയാഴ്ച ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. മരണ വാർത്താ താലിബാൻ അധികൃതർ സ്ഥിരീകരിച്ചു. പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടും.

ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അഫ്ഗാനിൽ നിന്ന് അമേരിക്ക പൂർണ്ണമായും പിന്മാറിയതിന് ശേഷം രാജ്യത്ത് നടന്ന, മരണം റിപ്പോർട്ട് ചെയ്ത ആദ്യ സ്‌ഫോടനമാണ് ശനിയാഴ്ചത്തേത്ത്.

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നഗരമായ ജലാലബാദിൽ ശനിയാഴ്ച രാവിലെ മൂന്ന് പേരുടെ മരണത്തിൽ കലാശിച്ച സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ താലിബാനുള്ളിലെ തമ്മിലടിയെന്ന് സംശയം.താലിബാനിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ് സ്ഫോടനമെന്ന് റിപ്പോർട്ടുണ്ട്.



കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നഗരമായ ജലാലബാദിൽ ശനിയാഴ്ച ഉണ്ടായ സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ താലിബാനുള്ളിലെ തമ്മിലടിയെന്നാണ് അഭ്യൂഹം.താലിബാനിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ് സ്ഫോടനമെന്ന് റിപ്പോർട്ടുണ്ട്.

ശനിയാഴ്ച രാവിലെ 10.30നാണ് ആദ്യ രണ്ട് നിയന്ത്രിത സ്ഫോടക ഉപകരണം പൊട്ടിത്തെറിച്ചത്. 50 മിനിറ്റിന് ശേഷം മൂന്നാമത്തെ സ്ഫോടനം നടന്നു. താലിബാൻ അംഗങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന വാഹനവ്യൂഹത്തെയാണ് ആദ്യ രണ്ട് സ്ഫോടനങ്ങൾ ലക്ഷ്യമാക്കിയത്. മൂന്നാമത്തെ സ്ഫോടനം യൂണിവേഴ്സിറ്റി ആശുപത്രിക്ക് സമീപമായിരുന്നു.

നംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിൽ നിന്നും കാബൂളിലേക്ക് പോവുകയായിരുന്നു താലിബാൻ വാഹനവ്യൂഹം. റോഡിൽ ജലാലബാദ് മുതൽ കാബൂൾ വരെ സദ്രാൻ ഗോത്രത്തിൽപ്പെട്ടവർ തിക്കിത്തിരക്കുകയായിരുന്നു.

ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ നേതൃത്വത്തിലുള്ള ഹഖാനി ശൃംഖലയെന്ന ഭീകരസംഘത്തിന്റെ ഭാഗമാണ് സദ്രാൻ ഗോത്രവംശം.പാക്കിസ്ഥാന്റെ ശക്തമായ പിന്തുണയുള്ളവരാണ് ഹഖാനി ശൃംഖല.

താലിബാനിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ് സ്ഫോടനമെന്നാണ് പറയപ്പെടുന്നത്. താലിബാൻ സർക്കാർ അധികാരമേറ്റ ശേഷം ഉണ്ടായ ആദ്യ സ്ഫോടനമാണിത്. ശനിയാഴ്ച തന്നെ കാബൂളിലും ഒരു ബോംബ് സ്ഫോടനമുണ്ടായി. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റു.