തിരുവനന്തപുരം: അന്ധത ഒരു പരിമിതി അല്ലെന്നു തെളിയിച്ച് ഫേസ്‌ബുക്ക് പ്രവർത്തകൻ. അന്ധനായ ഫെയ്ബുക്ക് എൻജിനീയർ മാറ്റ്് കിങ്ങ് ആണ് കാഴ്‌ച്ചയ്ക്കു ബുദ്ധിമുട്ടുള്ളവർക്കായി പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഈ വിദ്യ ചിത്രങ്ങളെയും വീഡിയോകളെയും വിശദമാക്കുന്ന ശബ്ദ വിശകലനം നൽകുന്നതിനായാണ് ഉപയോഗിച്ചിരിക്കുന്നത്. അത് കൂടാതെ ഫേസ്‌ബുക്ക് നിയമങ്ങൾ ലംഘിക്കുന്നതും ഒഴിവാക്കാൻ ആഗ്രഹിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയുന്നതിനും ഈ വിദ്യ സഹായിക്കും.

റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന കാഴ്‌ച്ച കുറയുന്ന അസുഖത്തോടെ ജനിച്ച കിംഗിനു ഡിഗ്രി പൂർത്തിയാക്കുമ്പോഴെക്കും തന്റെ കാഴ്‌ച്ച നഷ്ടമായി. തുടർന്ന് അദ്ദേഹം ഐബിഎമ്മിൽ-ൽ ജോലി ആരംഭിച്ചു. കാഴ്‌ച്ചയ്ക്കു വൈകല്യമുള്ളവർക്കു വേണ്ടി സ്‌ക്രീൻ റീഡറിൽ ജോലി ചെയ്തു. ശബ്ദത്തിലൂടെയും ബ്രയിലി യന്ത്രത്തിലൂടെയും കാഴ്‌ച്ചയില്ലാത്തവർക്ക സ്‌ക്രീനിൽ എന്താണു കാണുന്നതെന്നു തിരിച്ചറിയുന്നതിനു അവസരമൊരുക്കി. തുടർന്ന് ഐബിഎം ഗ്രാഫിക്കൽ ഇന്റർ ഫൈസിൽ ആദ്യത്തെ സ്‌ക്രീൻ റീഡർ നിർമ്മിച്ചു. ഐബിഎമ്മിൽ -ൽ നിന്നും ഫേസ്‌ബുക്കിൽ 2015 ൽ ജോലിയിൽ പ്രവേശിച്ചു.

കാഴ്‌ച്ചക്കുറവ് ഒരു പരിമിതി അല്ലെന്നു തെളിയിച്ച അദ്ദേഹം കാഴ്‌ച്ച വൈകല്യം ഉള്ളവർക്ക് എങ്ങനെ ഫേസ്‌ബുക്ക് ഉപയോഗപ്പെടുത്താം എന്ന കണ്ടുപിടുത്തുങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഫേസ്‌ബുക്ക് ചിത്രങ്ങളെ വിശദമാക്കുന്ന ശബ്ദശകലങ്ങൾ ഉണ്ടാക്കുന്ന ഓട്ടോമാറ്റഡ് ആൾട്ട്-ടെക്സ്റ്റ് അദ്ദേഹത്തിന്റെ മുഖ്യ പ്രോജക്ടുകളിൽ ഒന്നാണ്. 2016-ഏപ്രിലിൽ കൊണ്ടു വന്ന ആ സോഫ്റ്റ് വെയർ അന്ന അഞ്ചു ഭാഷകളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇന്ന് 29 ഭാഷകളിൽ ലഭ്യമാണ്. 20 ശതമാനത്തോളം പ്രശ്നത്തെ കുറയ്ക്കുമെന്നും 2017 ഡിസംബറിൽ ആൾട്ട്-ടെക്സ്റ്റ്അപ്ടേറ്റ് ചെയ്യുന്നവർക്ക് ഫേഷ്യൽ റെക്കഗനേഷൻ സംവിധാനം ഫേസ്‌ബുക്ക് ഏർപ്പെടുത്തിയിരുന്നു. കാഴ്‌ച്ച വൈകല്യമുള്ളവർക്ക് ചിത്രത്തിലുള്ളയാളുടെ മുഖം തിരിച്ചറിയുന്നതിനു ഇത് സഹായിക്കും.