കാസർകോഡ്: ബ്ലോക്ക് പഞ്ചായത്ത് അംഗം വാർഡ് മെമ്പറെ ഭീഷണിപ്പെടുത്തുകയും, അധിക്ഷേപിക്കുകയും, ഫോണിലൂടെയും നേരിട്ടും മാനസികമായി പീഡിപ്പിച്ചെന്നും പരാതി. ചെങ്കള ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സവിതക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.ജയിംസാണ് ഭീഷണി മുഴക്കിയത്.

'നിനക്ക് ഞാൻ കാണിച്ച് തരാം നിന്റെ വാർഡിൽ ഒറ്റ പ്രവൃത്തി നടത്താനും ഞാൻ അനുവദിക്കില്ല ഗ്രാമ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും , ഭരിക്കുന്നത് ഞങ്ങളാണ്. 25000 രൂപ നൽകിയാൽ ഏത് സ്ത്രീയും ഇങ്ങനെയുള്ള പരാതിയുമായി രംഗത്ത് വരും, ഇതായിരുന്നു സവിതക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.ജയിംസിന്റെ വാക്കുകൾ.

കോൺഗ്രസ് നേതാവായ സി.വി.ജെയിംസിനെതീരെ സവിത പരാതി നൽകിയിരിക്കുകയാണ്. ഒരു സ്ത്രീ എന്ന പരിഗണ പോലും നൽകാതെയാണ് ഇദേഹം ഭീഷണിപ്പെടുത്തിയത്. ഫോണിൽ വിളിച്ചും നേരിട്ടും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് കാട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനുമാണ് പരാതി നൽകിയത്.

നാലാം വാർഡിലെ ഒരു റോഡിനുവേണ്ടി എംഎ‍ൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജൂൺ 29 ന് വാർഡിൽ ഗൂണഭോക്ത്യ കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചിരുന്നു. ഈ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സി.വി.ജെയിംസിനെ പങ്കെടുപ്പിച്ചില്ല എന്ന് ആരോപിച്ച് 28.06.2021 തീയതി രാത്രി 10 മണിയോടെ സി.വി.ജയിംസ് ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞു. നിനക്ക് ഞാൻ കാണിച്ച് തരാം നിന്റെ വാർഡിൽ ഒറ്റ പ്രവൃത്തി നടത്താനും ഞാൻ അനുവദിക്കില്ല ഗ്രാമ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തൂും, ഭരിക്കുന്നത് ഞങ്ങളാണെന്നും പഞ്ചായത്ത് യോഗത്തിൽ പോലും പങ്കെടുക്കാൻ അനുവദിക്കില്ലന്ന് ഭീഷണിപ്പെടുത്തി.'

ഇതുമായി ബന്ധപെട്ട് ബദിയടുക്ക പൊലീസിൽ സവിത.എം പരാതി നൽകിയതിനെ തുടർന്ന് സി.വി.ജെയിംസിനെ ഐ പി സലിം സ്റ്റേഷനിൽ വിളിച്ചു വരുത്തി. എന്നാൽ ഐ പി യുടെ മുന്നിൽ വെച്ചും ഭീഷണി തുടരുന്ന സമീപനമാണ് സി.വി.ജെയിംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 25000 രൂപ നൽകിയാൽ ഏത് സ്ത്രീയും ഇങ്ങനെയുള്ള പരാതിയുമായി വരുമെന്നാണ് ഐ പി യുടെ മുന്നിൽ വെച്ച് ആക്ഷേപിച്ചെന്നും ഒരു സ്ത്രീ എന്ന പരിഗണപോലും നൽകാതെയാണ് ഇദേഹം ഭീഷണിപ്പെടുത്തിയതെന്നും സവിത പറഞ്ഞു.