- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ നാലും എൽഡിഎഫിന്; യുഡിഎഫിന് ജയിക്കാനായത് മലപ്പുറത്തു മാത്രം; എല്ലായിടത്തും വോട്ടുകളും എൽഡിഎഫിന് കൂടി; കോട്ടുവള്ളി പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷംപോയി; ചേലക്കര എൽഡിഎഫ് തന്നെ ഭരിക്കും; തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം വ്യക്തമാക്കുന്നത് ഇടതുമുന്നേറ്റം തന്നെ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം വരുമ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. സംസ്ഥാനത്ത് വ്യാഴാഴ്ച ഉപതെരെഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകളിൽ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ നാലിലും എൽഡിഎഫിന് ഉജ്വല വിജയം.കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരെഞ്ഞെടുപ്പ്. ഇതിൽ മലപ്പുറത്ത് മാത്രമാണ് യുഡിഎഫ് ജയിച്ചത്. പഞ്ചായത്ത് നഗരസഭാ വാർഡുകളെക്കാൾ വോട്ടർമാർ പലമടങ്ങ് കൂടുതലുള്ള ഈ വാർഡുകളിലെ വിജയം എൽഡിഎഫ് തരംഗത്തിന്റെ സൂചനയാണ്. ശബരിമല സമരം മുതലെടുക്കാനിറങ്ങിയയ ബിജെപിക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കോൺഗ്രസിന്റെ വോട്ടിലും ഇടിവ് വന്നിട്ടുണ്ട്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൻകുളത്തുവയൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ പ്രസീത 1717 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എൽഡിഎഫ് 3150 വോട്ടും യുഡിഎഫിന് 1433 വോട്ടും ലഭിച്ചു. എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടി. എൽഡിഎഫിലെ എ ബിന്ദുവിന്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം വരുമ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. സംസ്ഥാനത്ത് വ്യാഴാഴ്ച ഉപതെരെഞ്ഞെടുപ്പ് നടന്ന തദ്ദേശ വാർഡുകളിൽ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ നാലിലും എൽഡിഎഫിന് ഉജ്വല വിജയം.കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരെഞ്ഞെടുപ്പ്. ഇതിൽ മലപ്പുറത്ത് മാത്രമാണ് യുഡിഎഫ് ജയിച്ചത്. പഞ്ചായത്ത് നഗരസഭാ വാർഡുകളെക്കാൾ വോട്ടർമാർ പലമടങ്ങ് കൂടുതലുള്ള ഈ വാർഡുകളിലെ വിജയം എൽഡിഎഫ് തരംഗത്തിന്റെ സൂചനയാണ്. ശബരിമല സമരം മുതലെടുക്കാനിറങ്ങിയയ ബിജെപിക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കോൺഗ്രസിന്റെ വോട്ടിലും ഇടിവ് വന്നിട്ടുണ്ട്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൻകുളത്തുവയൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ പ്രസീത 1717 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എൽഡിഎഫ് 3150 വോട്ടും യുഡിഎഫിന് 1433 വോട്ടും ലഭിച്ചു. എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടി. എൽഡിഎഫിലെ എ ബിന്ദുവിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 1372 ആയിരുന്നു ലീഡ്.കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സീറ്റ് നില നിർത്തി. 8040വോട്ട് പോൾ ചെയ്തതിൽ എൽ ഡി എഫ് 4116വോട്ട് നേടി. യുഡി എഫിന് 2924വോട്ട് ലഭിച്ചു ഭൂരിപക്ഷം 1192വോട്ട്.
ബിജെപി ക്ക് 804,എസ് ഡി പി ഐ ക്ക്, 206. 2015ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം 229വോട്ട് ആയിരുന്നു. 1138വോട്ടുണ്ടായിരുന്ന ബിജെപി ക്ക് ഇത്തവണ ലഭിച്ചത് 794വോട്ടും 428വോട്ടുണ്ടായിരുന്ന എസ് ഡി പി ഐ ക്ക് ഇത്തവണ ലഭിച്ചത് 206വോട്ടുമാണ്. കഴിഞ്ഞതവണ 3568വോട്ട് ലഭിച്ച യൂ ഡി എഫിന് ഇത്തവണ 2924ആയി കുറഞ്ഞു. 3797വോട്ട് നേടിയ എൽഡിഎഫ് വോട്ട് 4116ആയി വർധിപ്പിച്ചു. എൽ ഡി എഫ് വോട്ടും ഭൂരിപക്ഷവും ഗണ്യ മായി വർദ്ധിപ്പിച്ചപ്പോൾ യൂഡിഎഫ്, ബിജെപി, എസ്ഡിപിഐ എന്നിവ പിന്നോക്കം പോയി. മൊത്തം പോൾ ചെയ്ത വോട്ട് 8040 ആണ്.
പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കോതച്ചിറ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി ഉഷ ഉജ്ജ്വല വിജയമാണ് നേടിയത്. 2373 വോട്ടുകളുടെ മഹാഭൂരിപക്ഷത്തിനാണ് ഉഷ വിജയിച്ചത്.7565 വോട്ടുകൾ പോൾ ചെയ്തതിൽ എൽഡിഎഫിന് 4113 ലഭിച്ചു, ബിജെപിക്ക് 1740 ഉം,യുഡിഎഫിന് 1707 ഉം വോട്ടുകൾ ലഭിച്ചു.കഴിഞ്ഞ തവണ 2003 വോട്ടുകളാണ് എൽഡിഎഫ് ഭൂരിപക്ഷം നേടിയത്.
അന്നത്തെ ഭൂരിപക്ഷത്തെ മറികടന്നുകൊണ്ടാണ് 370 വോട്ടുകൾ അധികം നേടി 2373 ആയി വർദ്ധിപ്പിച്ചത്.എൽ.ഡി.എഫ്. വോട്ടിങ്ങ് ശതമാനം കഴിഞ്ഞ തവണയുണ്ടായിരുന്ന 49.63 ൽ നിന്ന് 54.4 ലേക്ക് ഉയർത്തുകയും ചെയ്തു. സംസ്ഥാനസർക്കാരും തൃത്താല ബ്ലോക്ക് പഞ്ചായത്തും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനകീയ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള മുഴുവൻ ജനങ്ങളുടെയും പിന്തുണയാണ് എൽഡിഎഫിന്റെ ഈ ഉജ്വല വിജയത്തിന് ഇടയാക്കിയതെന്നു ഭരണസമിതി പറഞ്ഞു.
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ബ്ലോക്ക് -ഐക്കരപ്പടി ഡിവിഷൻ യുഡിഎഫ് നിലനിർത്തി. ഫൈസൽ കൊല്ലോളി,- 1338വോട്ടിനാണ് നജ്മുദ്ദീൻ ഓലശ്ശേരിയെ(എൽ.ഡി.എഫ്) പരാജയപ്പെടുത്തിയത് . യുഡിഎഫ് 3370ഉം എൽഡിഎഫ് 2032ഉം വോട്ടു നേടി. സജീഷ് ചീരക്കോട്ട(ബിജെപി) 662 വോട്ടു നേടി.എറണാകുളം ജില്ലയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് വാവക്കാട് ഡിവിഷൻ എൽ ഡി എഫ് എൽഡിഎഫിലെ രജിതാ ശങ്കർ വിജയിച്ചത് 821 വോട്ടിനാണ്. എൽഡിഎഫിലെ എം പി ലതി 70ഹ വോട്ടിനാണ് കഴിഞ്ഞ തവണ വിജയിച്ചത്. ലതി അന്തരിച്ച ഒഴിവിലേക്ക് ആയിരുന്നു തെരഞ്ഞെടുപ്പ് .
കോട്ടുവള്ളി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡ് യുഡിഎഫിൽ നിന്നും പിടിച്ചെടുത്തതോടെ എൽഡിഎഫിന് ഇരട്ടനേട്ടമായി. എൽഡിഎഫിലെ ആശ സിന്തിൽ 32 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്. ഇതോടെ യുഡിഎഫിന് പഞ്ചായത്തിൽ ഭൂരിപക്ഷം നഷ്ടമായി. 2015ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 11, എൽഡിഎഫ് 10, ബിജെപി 1 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫിലെ സിന്ധു മനോജ് അർബുദ ബാധിതയായി മരണമടഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതക്ക് സംവരണം ചെയ്തിട്ടുള്ളതിനാൽ സിപിഐ എം ആലങ്ങാട് ഏരിയ കമ്മിറ്റിയംഗം കെ കെ ശാന്തക്കാണ് പ്രസിഡണ്ട് സ്ഥാനമെങ്കിലും വൈസ് പ്രസിഡണ്ട് ഉൾപ്പെടെ മുഴുവൻ സ്ഥിരം സമിതി അധ്യക്ഷ പദവികളും യുഡിഎഫിനാണ്. യുഡിഎഫിന്റെ ഒരു സീറ്റ് പിടിച്ചെടുത്തതോടെ എൽഡിഎഫിന്റെ അംഗസംഖ്യ 11 ആയി.
ചേലക്കര നിയോജക മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടും എൽഡിഎഫ് നിലനിർത്തി. വാർഡ് നഷ്ടമായിരുന്നുവെങ്കിൽ എൽഡിഎഫിന് ഭരണം നഷ്ടമാകുമായിരുന്ന ചേലക്കര പഞ്ചായത്തിലെ വെങ്ങാനെല്ലൂർ രണ്ടാം വാർഡിൽ എൽഡിഎഫിലെ ഗിരീഷ് പറങ്ങോടത്ത് 121 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 477 വോട്ടാണ് ഗിരീഷ് പറങ്ങോടത്ത് നേടിയത്.
രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർത്ഥി എം ജെ ശ്രീകാന്ത് 356 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്തെത്തിയ യുഡിഎഫിലെ സജീവ് തേലക്കാട്ട് 317 വോട്ടും ഗിരീഷിന്റെ അപരൻ പത്ത് വോട്ടും നേടി. സിപിഎമ്മിലെ ടി ഗോപിനാഥൻ മരിച്ചതിനെത്തുടർന്നാണിവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതിനിടെ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. വിജയത്തോടെ ചേലക്കര പഞ്ചായത്തിലെ കക്ഷിനില എൽഡിഎഫിനും യുഡിഎഫിന് 11ഉം വീതം സീറ്റായി തുടരും.