- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത ബ്ലോഗർ ഹരികൃഷ്ണൻ അന്തരിച്ചു; യാത്രയായത് പരാജിതൻ എന്ന പേരിൽ ബ്ലോഗിംഗിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ; പരസ്യ സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയൻ
കൊച്ചി: പരസ്യസംവിധായകനും ബ്ലോഗറുമായ സി. ഹരികൃഷ്ണൻ അന്തരിച്ചു. രക്താർബുദത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു ഹരികൃഷ്ണന്റെ അന്ത്യം. കൊല്ലം സ്വദേശിയാണ്. പരസ്യനിർമ്മാണ മേഖലയിൽ ക്രിയേറ്റീവ് ഡിസൈനറായിരുന്നു. ഏറെക്കാലം കോയമ്പത്തൂർ ആസ്ഥാനമായായിരുന്നു പ്രവർത്തനം. പിന്നീട് കൊച്ചിയിലേക്കു പ്രവർത്തനമേഖല മാറ്റുകയായിരുന്നു. സംസ്‌കാരം രാവിലെ പതിനൊന്നിന് പച്ചാളം ശ്മശാനത്തിൽ. ബ്ലോഗെഴുത്തിനെ മലയാളത്തിനെ പരിചയപ്പെടുത്തിയവരിൽ പ്രമുഖരാണ്. പല എഴുത്തുകാരെയും ബ്ലോഗിംഗിലേക്കു കൊണ്ടുവന്നതിൽ പ്രചോദനപരമായ പങ്കു വഹിച്ചതും ഹരികൃഷ്ണനാണ്. മലയാളത്തിലെ എണ്ണപ്പെട്ട ബ്ലോഗുകളിൽ പ്രധാനപ്പെട്ടതാണ് ഹരികൃഷ്ണൻ എഴുതിയിരുന്ന പരാജിതൻ എന്ന ബ്ലോഗ്. സോഷ്യൽമീഡിയകളിൽ ക്രിയാത്മകമായ ചർച്ചകൾക്ക് നേതൃപരമായ പങ്കു വഹിച്ചിരുന്നവരിൽ ഒരാളുമാണ്. നിരവധി കവിതകളെഴുതിയിട്ടുണ്ട്. ബ്ലോഗിലൂടെ സാഹിത്യനിരൂപണത്തിന് സാധ്യതയുണ്ടെന്നും തെളിയിച്ചു. കാവ്യവിമർശനത്തിൽ ശ്രദ്ധേയമായ
കൊച്ചി: പരസ്യസംവിധായകനും ബ്ലോഗറുമായ സി. ഹരികൃഷ്ണൻ അന്തരിച്ചു. രക്താർബുദത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെയായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു ഹരികൃഷ്ണന്റെ അന്ത്യം. കൊല്ലം സ്വദേശിയാണ്. പരസ്യനിർമ്മാണ മേഖലയിൽ ക്രിയേറ്റീവ് ഡിസൈനറായിരുന്നു. ഏറെക്കാലം കോയമ്പത്തൂർ ആസ്ഥാനമായായിരുന്നു പ്രവർത്തനം. പിന്നീട് കൊച്ചിയിലേക്കു പ്രവർത്തനമേഖല മാറ്റുകയായിരുന്നു. സംസ്‌കാരം രാവിലെ പതിനൊന്നിന് പച്ചാളം ശ്മശാനത്തിൽ.
ബ്ലോഗെഴുത്തിനെ മലയാളത്തിനെ പരിചയപ്പെടുത്തിയവരിൽ പ്രമുഖരാണ്. പല എഴുത്തുകാരെയും ബ്ലോഗിംഗിലേക്കു കൊണ്ടുവന്നതിൽ പ്രചോദനപരമായ പങ്കു വഹിച്ചതും ഹരികൃഷ്ണനാണ്. മലയാളത്തിലെ എണ്ണപ്പെട്ട ബ്ലോഗുകളിൽ പ്രധാനപ്പെട്ടതാണ് ഹരികൃഷ്ണൻ എഴുതിയിരുന്ന പരാജിതൻ എന്ന ബ്ലോഗ്. സോഷ്യൽമീഡിയകളിൽ ക്രിയാത്മകമായ ചർച്ചകൾക്ക് നേതൃപരമായ പങ്കു വഹിച്ചിരുന്നവരിൽ ഒരാളുമാണ്. നിരവധി കവിതകളെഴുതിയിട്ടുണ്ട്. ബ്ലോഗിലൂടെ സാഹിത്യനിരൂപണത്തിന് സാധ്യതയുണ്ടെന്നും തെളിയിച്ചു. കാവ്യവിമർശനത്തിൽ ശ്രദ്ധേയമായ ബ്ലോഗുകൾ എഴുതിയിട്ടുണ്ട്.