- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലോഗ് സൗഹൃദങ്ങളുടെ കലാകാരൻ ഓർമ്മയായി; മനോരാജിന് യാത്രമൊഴി നൽകി ഓൺലൈൻ സുഹൃത്തുക്കൾ
ചെറായി: യുവ ബ്ലോഗറും കഥാകൃത്തുമായ മനോ എന്ന കെ ആർ മനോരാജ് (37) ഓർമ്മയായി. ഓൺലൈൻ ലോകത്ത് പുതിയൊരു സൗഹൃദ കൂട്ടായ്മയ്ക്ക് രൂപം നൽകിയ മനോരാജിന്റെ നിര്യാണത്തിൽ ഓൺലൈൻ സുഹൃത്തുക്കൾ അനുശോചിച്ചു. ചെറായി എസ്.എം. ഹൈസ്‌കൂളിന് സമീപം കുന്നപ്പിള്ളി വീട്ടിലായിരുന്നു അന്ത്യം. സിഐഐ. ഗാർഡിയൻ ഇന്റർനാഷണലിന്റെ കൊച്ചി യൂണിറ്റ് ജീവനക്കാരനായിരുന്നു. 'തേജസ്'
ചെറായി: യുവ ബ്ലോഗറും കഥാകൃത്തുമായ മനോ എന്ന കെ ആർ മനോരാജ് (37) ഓർമ്മയായി. ഓൺലൈൻ ലോകത്ത് പുതിയൊരു സൗഹൃദ കൂട്ടായ്മയ്ക്ക് രൂപം നൽകിയ മനോരാജിന്റെ നിര്യാണത്തിൽ ഓൺലൈൻ സുഹൃത്തുക്കൾ അനുശോചിച്ചു. ചെറായി എസ്.എം. ഹൈസ്‌കൂളിന് സമീപം കുന്നപ്പിള്ളി വീട്ടിലായിരുന്നു അന്ത്യം. സിഐഐ. ഗാർഡിയൻ ഇന്റർനാഷണലിന്റെ കൊച്ചി യൂണിറ്റ് ജീവനക്കാരനായിരുന്നു.
'തേജസ്' എന്ന ബ്ലോഗിലൂടെ 2009 മുതൽ ഓൺലൈൻ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം എഴുത്തും വായനയും ഇഷ്ടപ്പെടുന്ന, സുഹൃദ് ബന്ധങ്ങളെ ഏറെ വിലമതിക്കുന്ന, ഒരു ചെറായിക്കാരൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന മലയാളികൾക്ക് ഫലപ്രദമായൊരു ഓൺലൈൻ കൂട്ടായ്മയുണ്ടാക്കിയത് പ്രധാനമായും മനോരാജ് ആയിരുന്നു. അക്ഷരങ്ങളെ അത്രമേൽ സ്‌നേഹിച്ചിരുന്ന നിഷ്‌കളങ്കനായൊരു നാട്ടിൻപുറത്തുകാരന്റെ പ്രകാശപൂർണമായ ചിരിയായിരുന്നു ഓൺലൈൻ കൂട്ടായ്മകളിലെ നൂറുകണക്കിനാളുകൾക്കെന്നും മനോരാജ്.
'പുസ്തക വിചാരം' എന്ന ബ്ലോഗിൽ മലയാളത്തിലിറങ്ങുന്ന ഏറ്റവും പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള റിവ്യൂകൾ ഒട്ടും വൈകാതെ പ്രസിദ്ധീകരിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു സ്‌നേഹിതരുടെ സ്വന്തം മനോ.
പുസ്തകവിചാരം, തേജസ് എന്നീ ബ്ലോഗുകളിലെ പുസ്തക നിരൂപണക്കുറിപ്പുകൾ കണ്ടാണ് കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് വായനക്കാർ പുതിയ പുസ്തകങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നത്. മികച്ച വായനക്കാരെയും എഴുത്തുകാരെയും ഒരുമിപ്പിച്ച് ഫലപ്രദമായ ഓൺലൈൻ പുസ്തക ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.
ഏതാനും വർഷം മുമ്പ് മലയാളം ബ്ലോഗെഴുത്തും ബ്ലോഗ് കൂട്ടായ്മകളും സജീവമായപ്പോൾ എല്ലായിടത്തും അണിയറക്കാരനായി മനോരാജ് ഉണ്ടായിരുന്നു. മലയാളം ബ്ലോഗിലെ രചനകൾ സമാഹരിച്ച് ബൃഹത്തായൊരു ബ്ലോഗെഴുത്ത് സുവനീർ തയ്യാറാക്കിയതിനു പിന്നിലും മനോരാജായിരുന്നു. പുസ്തകങ്ങളോടുള്ള സ്‌നേഹം കൊണ്ടു മാത്രമാണ് മനോരാജ് കൃതി ബുക്‌സ് എന്നൊരു പ്രസിദ്ധീകരണ സംരംഭത്തിനു തുടക്കമിട്ടതും.
'ജീവിതത്തിന്റെ ബാന്റ് വിഡ്തിൽ നിന്നൊരു കാക്ക' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. 'നൃശംസതകൾ മാത്രം നിറയുന്ന ലോകത്ത് മനുഷ്യന്റെ നന്മയും സ്‌നേഹവും കാരുണ്യവും പേർത്തും ആവിഷ്‌കരിച്ചു കൊണ്ട് പ്രതിരോധം സൃഷ്ടിക്കുകയാണ് മനോരാജ്' എന്നാണ് പുസ്തതകത്തെക്കുറിച്ച് കെ.പി. രാമനുണ്ണി എഴുതുന്നത്.
രോഗം വല്ലാതെ ബുദ്ധിമുട്ടിച്ചതോടെ, ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനായത് ഒരവസരമായിട്ടാണ് മനോരാജ് കണ്ടത്. ഏതാനും മാസങ്ങളായി രോഗം മൂലം ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. കേരള കൗമുദി വാരിക (2014), ഈസ്റ്റ് കോസ്റ്റ് (2012), ബൂലോകം ഓൺലൈൻ തുടങ്ങിയവയുടെ കഥാ മത്സരങ്ങളിലടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. നാട്ടുപച്ച, തർജനി, മാതൃഭൂമി ഓൺലൈൻ, കണിക്കൊന്ന, പുഴ, വർത്തമാനം പത്രം തുടങ്ങി ഓൺലൈൻ ഇടങ്ങളിലൊക്കെ സാന്നിധ്യമായിരുന്നു.