ക്തദാനം പോലെ പുണ്യമാണു അന്നദാനവും... അർഹതയുള്ളവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാൾ പുണ്യം വേറൊന്നിനും ഇല്ല. പതിവുപോലെ ഇന്നും സ്‌നേഹസദ്യ എന്ന പുണ്യവുമായി ഞങ്ങളിറങ്ങി സെൻട്രൽ മാർക്കറ്റു വൃത്തിയാക്കുന്ന ഏകദേശം എഴുപതോളം തൊഴിലാളികൾക്ക് സ്‌നേഹസദ്യ നൽകി. ഇന്നത്തെ സ്‌നേഹസദ്യ സ്‌പോൺസർ ചെയ്തിരിക്കുന്നത് ലേഡീസ് വിങ്ങിലെ വിഷു ശ്രീജിത്ത് & ഗീതു ആണ്.

സ്‌നേഹസദ്യയിൽ ബി ഡി കെ ചെയർമാൻ കെ. റ്റി. സലിം, രക്ഷാധികാരി ഇടത്തൊടി ഭാസ്‌കരൻ, പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രഷറർ ഫിലിപ്പ് വർഗീസ്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ സുരേഷ് പുത്തൻവിളയിൽ, സിജോ ജോസ്, സാബു അഗസ്റ്റിൻ, സ്മിത സാബു, രേഷ്മ ഗിരീഷ്, മിനി റോയി, രെമ്യ ഗിരീഷ്, ഗിരീഷ് അംഗങ്ങളായ റോയി, വിനിൽ എന്നിവർ പങ്കെടുത്തു.