- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി 31ന് ചന്ദ്രൻ ചുവപ്പുകുട്ടപ്പനാകും; ഭൂമിയിലെ മലിനീകരണം കൂടുന്നതിനാൽ സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞർ; ബ്ളഡ്മൂൺ പ്രതിഭാസം ഇന്ത്യയിലും ദൃശ്യമാകും
ബംഗളൂരു: ഭൂമിയിലെ മലിനീകരണത്തിന്റെ തോത് കൂടുന്നതിനാൽ ഇക്കുറി ജനുവരി 31ന് ചന്ദ്രനെ ചുവന്ന നിറത്തിൽ ആണ് കാണുകയെന്ന് ശാസ്ത്രജ്ഞർ. ലോകത്ത് പലയിടത്തുമെന്നപോലെ ഇന്ത്യയിലും ഇത്തരത്തിലാവും ചന്ദ്രന്റെ ദൃശ്യം. ഇതിന് കാരണം അന്തരീക്ഷ മലിനീകരണ തോത് ഉയർന്നതുമൂലം ആണെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. ബ്ലഡ് മൂൺ എന്നാണ് ഈ പ്രതിഭാസത്തിന് നൽകിയിരിക്കുന്ന പേര്. ലോകത്തിൽ ചില ഭാഗങ്ങളിലും ഇന്ത്യയിൽ ബെംഗളൂരുവിൽ നിന്നും ഈ അപൂർവ്വ പ്രതിഭാസം കാണാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഗ്രഹണ വേളകളിൽ ചന്ദ്രന് ചുവപ്പുനിറം ദൃശ്യമാകാറുണ്ടെങ്കിലും ഇത് സാധാരണഗതിയിൽ നഗ്നനേത്രങ്ങൾക്ക് അനുഭവപ്പെടാറില്ല. എന്നാൽ ജനുവരി 31ന് ലോകത്തിന്റെ ചില ഭാഗങ്ങളെ കാത്തിരിക്കുന്ന ആ അപൂർവ്വദൃശ്യം മനുഷ്യരാശിക്കുള്ള വലിയ മുന്നറിയിപ്പ് തന്നെയാണെന്ന് ശാസ്ത്രലോകം പറയുന്നു. ഭൂമിയിൽ നിന്നുയരുന്ന പുകപടലങ്ങളും വിഷവാതകങ്ങളുമാണ് ചന്ദ്രന്റെ നിറം മാറ്റത്തിനു കാരണം. അമേരിക്കയിൽ 150 വർഷങ്ങൾക്ക് ശേഷമാണ് ഗ്രഹണദിനത്തിൽ ചന്ദ്രനെ ദൃശ്യമാവാൻ പോവുന്നത്. ഇന്ത്യയിൽ 1
ബംഗളൂരു: ഭൂമിയിലെ മലിനീകരണത്തിന്റെ തോത് കൂടുന്നതിനാൽ ഇക്കുറി ജനുവരി 31ന് ചന്ദ്രനെ ചുവന്ന നിറത്തിൽ ആണ് കാണുകയെന്ന് ശാസ്ത്രജ്ഞർ. ലോകത്ത് പലയിടത്തുമെന്നപോലെ ഇന്ത്യയിലും ഇത്തരത്തിലാവും ചന്ദ്രന്റെ ദൃശ്യം. ഇതിന് കാരണം അന്തരീക്ഷ മലിനീകരണ തോത് ഉയർന്നതുമൂലം ആണെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു.
ബ്ലഡ് മൂൺ എന്നാണ് ഈ പ്രതിഭാസത്തിന് നൽകിയിരിക്കുന്ന പേര്. ലോകത്തിൽ ചില ഭാഗങ്ങളിലും ഇന്ത്യയിൽ ബെംഗളൂരുവിൽ നിന്നും ഈ അപൂർവ്വ പ്രതിഭാസം കാണാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഗ്രഹണ വേളകളിൽ ചന്ദ്രന് ചുവപ്പുനിറം ദൃശ്യമാകാറുണ്ടെങ്കിലും ഇത് സാധാരണഗതിയിൽ നഗ്നനേത്രങ്ങൾക്ക് അനുഭവപ്പെടാറില്ല. എന്നാൽ ജനുവരി 31ന് ലോകത്തിന്റെ ചില ഭാഗങ്ങളെ കാത്തിരിക്കുന്ന ആ അപൂർവ്വദൃശ്യം മനുഷ്യരാശിക്കുള്ള വലിയ മുന്നറിയിപ്പ് തന്നെയാണെന്ന് ശാസ്ത്രലോകം പറയുന്നു.
ഭൂമിയിൽ നിന്നുയരുന്ന പുകപടലങ്ങളും വിഷവാതകങ്ങളുമാണ് ചന്ദ്രന്റെ നിറം മാറ്റത്തിനു കാരണം. അമേരിക്കയിൽ 150 വർഷങ്ങൾക്ക് ശേഷമാണ് ഗ്രഹണദിനത്തിൽ ചന്ദ്രനെ ദൃശ്യമാവാൻ പോവുന്നത്. ഇന്ത്യയിൽ 1963ലും 1982ലും ഇത് ദൃശ്യമായിരുന്നു. 'ഗ്രഹണ സമയത്ത് അപൂർവ്വമായി മാത്രമേ ചന്ദ്രനെ ദൃശ്യമാവാറുള്ളൂ. എന്നാൽ ചുവപ്പ് നിറത്തിൽ ചന്ദ്രനെ ദൃശ്യമാകുന്നത് അരീക്ഷത്തിലെ സൂക്ഷ്മ കണികകളുടെ തോത് കൂടുമ്പോഴാണ് . അന്തരീക്ഷത്തിലെ ബാഹ്യപദാർഥങ്ങളുടെ തോത് കൂടുന്നതിനനുസരിച്ച് ചുവന്ന നിറത്തിന്റെ തീവ്രതയും കൂടുന്നു', ശാസ്ത്രജ്ഞർ പറയുന്നു.
ജനുവരി 31ന് മറ്റൊരു പ്രത്യേകതയുമുണ്ട്. ചിലയിടങ്ങളിൽ ചന്ദ്രനെ ചുവന്ന നിറത്തിൽ കാണുമ്പോൾ മറ്റ് ചിലയിടങ്ങളിൽ സൂപ്പർ മൂൺ പ്രതിഭാസമാവും ദൃശ്യമാവുക. ചിലയിടങ്ങളിൽ നിന്ന് ബ്ലൂമൂണും കാണാം. ഏതായാലും ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പോടെ ദശാബ്ദങ്ങൾക്കിടെ വരുന്ന അപൂർവം കാഴ്ചയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ലോകം.