- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TIPS & TRICKS
രക്തസമ്മർദ്ധം അത്ര നിസാരമായി കാണരുത്; യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം; അമിത രക്ത സമ്മർദ്ദവും അതിന്റെ നിയന്ത്രണവും; ഡോക്ടർ ടിപ്സ്
രക്ത സമ്മർദ്ദത്തെ കുറിച്ച് നിരവധി സംശയങ്ങളുണ്ട്. പലരും രക്തസമ്മർദ്ദം ഗൗനിക്കാറില്ല. മരുന്ന് ഒഴിവാക്കുവാൻ വേണ്ടി പലരും രക്ത സമ്മർദ്ദത്തിന്, വിദഗ്ദ പരിശോധന തേടാറുമില്ല. എന്നാൽ അമിതമായ രക്ത സമ്മർദ്ദം മൂലം ജീവന് ഹാനി വരെ സംഭവിക്കാം. ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യുന്ന രക്തം, രക്ത കുഴലുകൾക്കുള്ളിലൂടെയാണ് ശരീരത്തിലെ എല്ലായിടത്തും എത്തുന്നത്. കോശങ്ങളിലെത്തിക്കഴിഞ്ഞ രക്തം സിരകളിലൂടെയാണ് തിരിച്ച ഹൃദയത്തിലേക്ക് എത്തിക്കുന്നത്. അപ്പോൾ ഉത്ഭവിക്കുന്ന രക്ത ധമനികൾക്കുള്ളിലെ ഭിത്തിയിൽ രക്തം ചെലുത്തുന്ന സമ്മർദ്ദത്തെയാണ്, രക്ത സമ്മർദ്ദം എന്ന് പറയുന്നത്. ഈ സമ്മർദ്ദം ഉണ്ടെങ്കിൽ മാത്രമേ രക്തത്തിനു ശരീരത്തിലെ എല്ലാ കോശത്തിലും എത്തിപ്പെടാൻ സാധിക്കുള്ളു. സാധാരണ ഒരാളിൽ രക്ത സമ്മർദ്ദത്തിന്റെ അളവ് 120-80 എന്ന സ്ഥിതിയിലായാണ്, ഹൃദയം ചുരുങ്ങുന്ന അവസ്ഥയിൽ 120, ഹൃദയം വികസിക്കുമ്പോൾ 80 എന്ന അവസ്ഥയിലായിരിക്കും. ഈ അളവിൽ, കൂടുതലാകുന്ന അവസ്ഥയെ സിസ്റ്റോളിക് എന്നും, കുറഞ്ഞ അവസ്ഥയെ ഡയസ്റ്റോളിക് എന്നും പറയുന്നു. സമ്മർദ്ദം 140-9
രക്ത സമ്മർദ്ദത്തെ കുറിച്ച് നിരവധി സംശയങ്ങളുണ്ട്. പലരും രക്തസമ്മർദ്ദം ഗൗനിക്കാറില്ല. മരുന്ന് ഒഴിവാക്കുവാൻ വേണ്ടി പലരും രക്ത സമ്മർദ്ദത്തിന്, വിദഗ്ദ പരിശോധന തേടാറുമില്ല. എന്നാൽ അമിതമായ രക്ത സമ്മർദ്ദം മൂലം ജീവന് ഹാനി വരെ സംഭവിക്കാം. ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യുന്ന രക്തം, രക്ത കുഴലുകൾക്കുള്ളിലൂടെയാണ് ശരീരത്തിലെ എല്ലായിടത്തും എത്തുന്നത്. കോശങ്ങളിലെത്തിക്കഴിഞ്ഞ രക്തം സിരകളിലൂടെയാണ് തിരിച്ച ഹൃദയത്തിലേക്ക് എത്തിക്കുന്നത്. അപ്പോൾ ഉത്ഭവിക്കുന്ന രക്ത ധമനികൾക്കുള്ളിലെ ഭിത്തിയിൽ രക്തം ചെലുത്തുന്ന സമ്മർദ്ദത്തെയാണ്, രക്ത സമ്മർദ്ദം എന്ന് പറയുന്നത്. ഈ സമ്മർദ്ദം ഉണ്ടെങ്കിൽ മാത്രമേ രക്തത്തിനു ശരീരത്തിലെ എല്ലാ കോശത്തിലും എത്തിപ്പെടാൻ സാധിക്കുള്ളു. സാധാരണ ഒരാളിൽ രക്ത സമ്മർദ്ദത്തിന്റെ അളവ് 120-80 എന്ന സ്ഥിതിയിലായാണ്, ഹൃദയം ചുരുങ്ങുന്ന അവസ്ഥയിൽ 120, ഹൃദയം വികസിക്കുമ്പോൾ 80 എന്ന അവസ്ഥയിലായിരിക്കും. ഈ അളവിൽ, കൂടുതലാകുന്ന അവസ്ഥയെ സിസ്റ്റോളിക് എന്നും, കുറഞ്ഞ അവസ്ഥയെ ഡയസ്റ്റോളിക് എന്നും പറയുന്നു.
സമ്മർദ്ദം 140-90 കൂടുമ്പോഴാണ് അമിത രക്തസമ്മർദ്ദം അല്ലെങ്കിൽ രക്താദി സമ്മർദ്ദം ശരീരത്തിന് ദോഷങ്ങൾ അനുഭവപ്പെടുന്നത്. രക്ത സമ്മർദ്ദത്തിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഇല്ല. പക്ഷെ അമിത രക്തസമ്മർദ്ദം ഹൃദയത്തെ തന്നെ പരാജയപെടുത്താം. ഹൃദ്രോഗം, വൃക്ക രോഗം, തലച്ചോറിലെ രക്തയോട്ടം കുറച്ച് പക്ഷാഘാതത്തിനും കാരണമാകാം, അതുകൊണ്ട് തന്നെ നിശബ്ദമായി നിൽക്കുന്ന അമിത രക്ത സമ്മർധം ശ്രദ്ധിച്ചില്ലെങ്കിൽ ശരീരത്തിന് ഗുരുതര രോഗങ്ങൾ സംഭവിക്കാം. അതുകൊണ്ട് തന്നെ അമിത രക്തസമ്മർദ്ദം, ഓരോ മനുഷ്യനും, നിയന്ത്രിക്കേണ്ടതുണ്ട്.
രക്ത സമ്മര്ദ്ധം നിയന്ത്രിക്കാൻ, ആദ്യം ചെയ്യേണ്ടത് ജീവിത ശൈലിയിൽ മാറ്റം വരുത്തുക എന്നതാണ്. ആഹാരത്തിൽ ഉപ്പിന്റെ അംശം കുറയ്ക്കുക, കൃത്യമായ വ്യായാമം ചെയ്യുക, ശരീര ഭാരം കഴിവതും കുറയ്ക്ക്ക. ഇത്തരം കാര്യങ്ങൾ നിയന്ത്രിച്ചാൽ ഭൂരിഭാഗം ആളുകളുടെയും രക്ത സമ്മർദ്ധം കുറയ്ക്കാമെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. ഇനി ഇതിൽ കൂടുതലായി രക്ത സമ്മർദ്ദം കാണപ്പെടുന്ന ആളിന്, ചെറിയ തോതിൽ മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാകുകയുള്ളൂ, അതും വിദഗ്ദ പരിശോധനയ്ക്കു ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം.