- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ പ്രമുഖ ആശുപത്രികളിൽ ആവശ്യത്തിനുള്ള രക്തം കിട്ടാനില്ല; പരിശോധനകളും സർജറികളും നീട്ടിവെക്കുന്നു; രക്ത ദായകരെ തേടി ആശുപത്രി അധികൃതർ
ഒമാനിലെ പ്രമുഖ ആശുപത്രികളിൽ പോലും ആവശ്യത്തിന് രക്തം കിട്ടാനില്ല. ഇതു മൂലം പല രോഗ നിർണയ പരിശോധനകളും സർജറികളും നീട്ടിവെക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. ക്യാംപെയിനുകൾ വഴിയും ബോധവൽക്കരണ പരിപാടികളിലൂടെയും രക്ത ദായകരെ ബ്ലഡ് ബാങ്കിലെത്തിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് ആരോഗ്യവകുപ്പ്്. ഒമാനിലെ പ്രധാന ആശുപത്രിയായ സുൽത്താൻ ഖബൂസ് ഹോസ്പിറ്റൽ
ഒമാനിലെ പ്രമുഖ ആശുപത്രികളിൽ പോലും ആവശ്യത്തിന് രക്തം കിട്ടാനില്ല. ഇതു മൂലം പല രോഗ നിർണയ പരിശോധനകളും സർജറികളും നീട്ടിവെക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. ക്യാംപെയിനുകൾ വഴിയും ബോധവൽക്കരണ പരിപാടികളിലൂടെയും രക്ത ദായകരെ ബ്ലഡ് ബാങ്കിലെത്തിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് ആരോഗ്യവകുപ്പ്്.
ഒമാനിലെ പ്രധാന ആശുപത്രിയായ സുൽത്താൻ ഖബൂസ് ഹോസ്പിറ്റൽ പ്രതിവർഷം 4,000 ബ്ലഡ് ബാഗിന്റെ കുറവാണ് നേരിടുന്നത്. ഈ ആഴ്ച രൂക്ഷമായ പ്രതിസന്ധിയാണ് ആശുപത്രി നേരിട്ടത്. തിങ്കളാഴ്ച ആശുപത്രിയിലെത്തിയ കാർ അപകടങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഇതിനുള്ള കാരണം.
പ്രതിവർഷം ആശുപത്രിക്ക് വേണ്ടിവരുന്നത് 12,000 യൂണിറ്റ് രക്തമാണ്. എന്നാൽ രക്ത ദായകരിൽ നിന്നും ശേഖരിക്കാൻ കഴിയുന്നത് 8,000 യൂണിറ്റുമാണ്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കാൻ രക്ത ദായകരെ വീണ്ടും ആശ്രയിക്കേണ്ട അവസ്ഥയും ബ്ലഡ് ബാങ്കുകളിൽ നിന്നും അധികം ബ്ലഡ് എത്തിക്കേണ്ട അവസ്ഥയും ഉണ്ടാവുന്നു. ഇതിനാൽ സാഹചര്യമനുസരിച്ച് ഡോക്ടർമാരുടേയും സർജന്മാരുടേയും അഭിപ്രായം തേടിയാണ് ചികിത്സ നൽകുന്നതെന്ന് എസ്‌ക്യൂയുഎച്ച് ബ്ലഡ് ഡോണേഷൻ കമ്മിറ്റി ചെയർപേഴ്‌സൺ വ്യക്തമാക്കുന്നു.
ഈ വർഷം രക്തം ദാനം ചെയ്യാനെത്തിയവരുടെ എണ്ണത്തിൽ കുറവുണ്ടായതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ചൂട് കാലമായതിനാൽ പലരും രാജ്യത്തിന് പുറത്തായിരിക്കുന്നതും റമദാൻ മാസത്തിൽ രക്തം ദാനം ചെയ്യുന്നവർ കുറവായതുമാണ്.
രക്തം ദാനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കി പ്രവാസികൾക്കും രക്തം നൽകാം. നല്ല ആരോഗ്യവും, രക്തം നൽകുന്നതിന് മുമ്പ് രാത്രി ഭക്ഷണം കഴിച്ചിരിക്കുകയും ഏതെങ്കിലും തിരിച്ചറിയൽ കാർഡുമായും എത്തുന്നവർക്ക് രക്തം നൽകാം. ഇവർ 18 വയസ് പൂർത്തിയായവരും ഭാരം 50 കിലോയിൽ കൂടൂതൽ ആയിരിക്കണമെന്നും രക്ത ദാനത്തിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു.