- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികാസ്ഭവൻ ജീവനക്കാരനെ വലയിൽവീഴ്ത്തിയ ബ്ലൂ ബ്ലാക്ക്മെയിലിങ് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ; പുരുഷന്മാരെ വശീകരിച്ച് ഫ്ളാറ്റുകളിലേക്ക് കൊണ്ടുപോയി കൂടെ നിർത്തി നഗ്‌ന ഫോട്ടോയെടുത്തു തട്ടുന്നതു ലക്ഷങ്ങൾ
തിരുവനന്തപുരം: പുരുഷന്മാരെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി നഗ്‌നഫോട്ടോയെടുക്കുകയും ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കേസിലെ മുഖ്യപ്രതി പ്രിയ എന്ന അഞ്ജലിയെ ആണ് പൊലീസ് പിടികൂടിയത്. സർക്കാർ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകൾക്കൊപ്പം നഗ്‌ന ചിത്രം പകർത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏഴോളം പേരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. പ്രധാനികളിൽ ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുൾപ്പെടെ ഏഴ് പേരാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. വൻകിട വ്യവസായികളിൽ നിന്ന് നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഇവർ ലക്ഷങ്ങൾ തട്ടിയതായി പൊലീസ് പറഞ്ഞു. കുമാരപുരത്തിനടുത്ത് വാടകവീട്ടിലാണ് സംഘം ആൾക്കാരെ വിളിച്ചുവരുത്തി പണം തട്ടിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനെ കൊല്ലത്തു വച്ച് പരിചയപ്പെട്ട മായ എന്ന സ്
തിരുവനന്തപുരം: പുരുഷന്മാരെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി നഗ്‌നഫോട്ടോയെടുക്കുകയും ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കേസിലെ മുഖ്യപ്രതി പ്രിയ എന്ന അഞ്ജലിയെ ആണ് പൊലീസ് പിടികൂടിയത്.
സർക്കാർ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകൾക്കൊപ്പം നഗ്‌ന ചിത്രം പകർത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏഴോളം പേരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. പ്രധാനികളിൽ ഒരാളെക്കൂടി പിടികിട്ടാനുണ്ട്.
ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുൾപ്പെടെ ഏഴ് പേരാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. വൻകിട വ്യവസായികളിൽ നിന്ന് നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഇവർ ലക്ഷങ്ങൾ തട്ടിയതായി പൊലീസ് പറഞ്ഞു. കുമാരപുരത്തിനടുത്ത് വാടകവീട്ടിലാണ് സംഘം ആൾക്കാരെ വിളിച്ചുവരുത്തി പണം തട്ടിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനെ കൊല്ലത്തു വച്ച് പരിചയപ്പെട്ട മായ എന്ന സ്ത്രീ കുമാരപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദീപയും ഷീബയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ മൂന്നുപേർ ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കുകയും നഗ്‌നരായ സ്ത്രീകൾക്കൊപ്പമിരുത്തി ഫോട്ടോയെടുക്കുകയും ചെയ്തു.
ഈ ചിത്രം ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന്റെ 10,000 രൂപയും മൊബൈൽ ഫോണും വാങ്ങിയ ശേഷം നാലുലക്ഷം രൂപ തന്നാൽ മോചിപ്പിക്കാമെന്നായിരുന്നു പ്രതികൾ പറഞ്ഞത്. ഓഫീസിൽ എത്തിയാൽ ബാക്കി രൂപ തരാമെന്നറിയിച്ച് അനു, സാനു എന്നിവരെ ഉദ്യോഗസ്ഥൻ ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി. ഇരുവരെയും സന്ദർശകമുറിയിൽ ഇരുത്തിയ ശേഷം സഹപ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കുമാരപുരത്തെ വീട്ടിലെത്തിയ പൊലീസ് നാലുപേരെ പിടികൂടുകയായിരുന്നു. കേരളത്തിൽ പലയിടത്തും ഇവർ ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.