- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ നിലനിൽക്കെ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാൻ മിടുക്കി; ഇര ചൂണ്ടയിൽ കുടുങ്ങിയാൽ വഴുതി പോകാതെ നോക്കും; അവിഹിതത്തെ കുറിച്ചറിഞ്ഞപ്പോൾ ആദ്യ ഭർത്താവ് ഒഴിവാക്കി; ട്രെയിനിലെ 'മാന്യരെ' ചിരിയിലൂടെ വീഴ്ത്തി ലക്ഷങ്ങൾ തട്ടിയ പ്രിയ സമ്പന്നരുടെ ഇഷ്ടക്കാരി
കൊല്ലം : സർക്കാർ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി സ്ത്രീകൾക്കൊപ്പം നിറുത്തി നഗ്‌നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയായ പ്രിയ എന്ന അഞ്ജലി നാട്ടിലെ സമ്പന്നന്മാരുടെ ഇഷ്ടക്കാരി. പല വീടുകൾ മാറിമാറി താമസിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. സമീപവാസികളായ കാശുള്ള ചെറുപ്പക്കാർ പ്രിയയുടെ പ്രധാന ഇരകളായിരുന്നു. വിവാഹിതയും അമ്മയുമായ പ്രിയ അദ്യ വിവാഹബന്ധം നിലനിൽക്കേ പല പുരുഷന്മാരുംമായി അവിഹിത ബന്ധം പുലർത്തിയിരുന്നു.ഇത് അറിഞ്ഞാണ് ആദ്യ ഭർത്താവ് ഉപേക്ഷിച്ചത്.'രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ'എന്നതുപോലെ പിന്നെ ഭർത്താക്കന്മാരുടെ ഒരു നീണ്ട നിര തന്നെയായിരുന്നു ഒരാൾ നിലനിൽക്കേ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാൻ മിടുക്കിയായിരുന്ന പ്രിയ പല വീടുകൾ മാറിമാറി ഒടുവിൽ കൊല്ലത്തെ ഇരവിപുരത്തുള്ള കുന്നത്താംവെളി എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. പ്രിയ പ്രധാനമായും കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ചെന്നെ എക്സ്‌പ്രസ്സിൽ യാത്ര ചെയ്താണ് ഇരകളെ വേട്ടയാടിയിരുന്നത്. ഇര ചൂണ്ടയിൽ ക
കൊല്ലം : സർക്കാർ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി സ്ത്രീകൾക്കൊപ്പം നിറുത്തി നഗ്‌നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയായ പ്രിയ എന്ന അഞ്ജലി നാട്ടിലെ സമ്പന്നന്മാരുടെ ഇഷ്ടക്കാരി.
പല വീടുകൾ മാറിമാറി താമസിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. സമീപവാസികളായ കാശുള്ള ചെറുപ്പക്കാർ പ്രിയയുടെ പ്രധാന ഇരകളായിരുന്നു. വിവാഹിതയും അമ്മയുമായ പ്രിയ അദ്യ വിവാഹബന്ധം നിലനിൽക്കേ പല പുരുഷന്മാരുംമായി അവിഹിത ബന്ധം പുലർത്തിയിരുന്നു.ഇത് അറിഞ്ഞാണ് ആദ്യ ഭർത്താവ് ഉപേക്ഷിച്ചത്.'രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ'എന്നതുപോലെ പിന്നെ ഭർത്താക്കന്മാരുടെ ഒരു നീണ്ട നിര തന്നെയായിരുന്നു ഒരാൾ നിലനിൽക്കേ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാൻ മിടുക്കിയായിരുന്ന പ്രിയ പല വീടുകൾ മാറിമാറി ഒടുവിൽ കൊല്ലത്തെ ഇരവിപുരത്തുള്ള കുന്നത്താംവെളി എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്.
പ്രിയ പ്രധാനമായും കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ചെന്നെ എക്സ്‌പ്രസ്സിൽ യാത്ര ചെയ്താണ് ഇരകളെ വേട്ടയാടിയിരുന്നത്. ഇര ചൂണ്ടയിൽ കുടുങ്ങിയാൽ ഇരയെ ചൂണ്ടയിൽ നിന്നും വഴുതിപ്പോകാതെ കരയ്ക്കടിപ്പിക്കാൻ മിടുക്കിയായിരുന്നു പ്രിയ. അതാണ് പ്രിയയെ ആ സംഘത്തിന്റെ നേതൃനിരയിലേയ്ക്ക് ഉയർത്തിയത്.എത്ര വലിയ ഉന്നത ഉദ്യോഗസ്ഥരെയും വശ്യസുന്ദരമായ ചിരിയിലൂടെ മയക്കി എടുക്കാനുള്ള കഴിവാണ് പ്രിയയുടെ പ്രത്യേകത. ബിസിനസ്സ്‌കൊഴുപ്പിക്കുന്നതിനിടെയാണ്.ഈ സംഭവവികാസങ്ങൾ. പല ഉന്നത ഉദ്യോഗസ്ഥർക്കും ഇതുപോലെ ലക്ഷങ്ങൾ പോയിട്ടുള്ളതായിട്ടാണ് പൊലീസ് ഭാഷ്യം.
എന്നാൽ പരാതിക്കാർ ഇല്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കാതെ വിഷമിക്കുകയാണ് പൊലീസ്.തിരുവനന്തപുരം കേന്ദ്രമാക്കി ഒൻപതോളം ബ്ലാക്ക് മെയിലിങ് കേസുകൾ ഈ സംഘങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത് .വ്യാപ്തി ഇതിലും കൂടാനാണ് സാദ്ധ്യത എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പുരുഷന്മാരെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി നഗ്‌നഫോട്ടോയെടുക്കുകയും ചിത്രം പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ പ്രിയയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. സർക്കാർ ഉദ്യോഗസ്ഥനെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തി സ്ത്രീകൾക്കൊപ്പം നഗ്‌ന ചിത്രം പകർത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.
ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏഴോളം പേരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. പ്രധാനികളിൽ ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുൾപ്പെടെ ഏഴ് പേരാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. വൻകിട വ്യവസായികളിൽ നിന്ന് നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഇവർ ലക്ഷങ്ങൾ തട്ടിയതായി പൊലീസ് പറഞ്ഞു. കുമാരപുരത്തിനടുത്ത് വാടകവീട്ടിലാണ് സംഘം ആൾക്കാരെ വിളിച്ചുവരുത്തി പണം തട്ടിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനെ കൊല്ലത്തു വച്ച് പരിചയപ്പെട്ട മായ എന്ന സ്ത്രീ കുമാരപുരത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ദീപയും ഷീബയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ മൂന്നുപേർ ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കുകയും നഗ്‌നരായ സ്ത്രീകൾക്കൊപ്പമിരുത്തി ഫോട്ടോയെടുക്കുകയും ചെയ്തു.
ഈ ചിത്രം ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന്റെ 10,000 രൂപയും മൊബൈൽ ഫോണും വാങ്ങിയ ശേഷം നാലുലക്ഷം രൂപ തന്നാൽ മോചിപ്പിക്കാമെന്നായിരുന്നു പ്രതികൾ പറഞ്ഞത്. ഓഫീസിൽ എത്തിയാൽ ബാക്കി രൂപ തരാമെന്നറിയിച്ച് അനു, സാനു എന്നിവരെ ഉദ്യോഗസ്ഥൻ ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി. ഇരുവരെയും സന്ദർശകമുറിയിൽ ഇരുത്തിയ ശേഷം സഹപ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കുമാരപുരത്തെ വീട്ടിലെത്തിയ പൊലീസ് നാലുപേരെ പിടികൂടുകയായിരുന്നു. കേരളത്തിൽ പലയിടത്തും ഇവർ ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കഴക്കൂട്ടം സൈബർ സിറ്റി എ.സി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽകോളേജ് സർക്കിൾ ഇൻസ്‌പെക്ടർ ബിനുകുമാർ, എസ്.ഐ ബിനോയ്, ക്രൈം എസ് .ഐ ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജയബാബു, വനിതാ സി.പി.ഒമാരായ പ്രീജ, സുമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.