- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷമായിട്ടും കൊച്ചി ബ്ലൂ ബ്ലാക്‌മെയ്‌ലിങ് കേസിൽ കുറ്റപത്രമായില്ല; സുപ്രധാന തെളിവായ കംപ്യൂട്ടർ ഹാർഡ് ഡിസ്കും കാണാനില്ല; പൊലീസിന്റെ ഒളിച്ചുകളി തുടരുന്നു
കൊച്ചി: ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച ബ്ലൂ ബ്ലാക്‌മെയ്‌ലിങ് തട്ടിപ്പുകേസിലെ പ്രതികൾക്കെതിരായുള്ള കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നു. പ്രമുഖരുടെ കിടപ്പറരംഗങ്ങൾ വീഡിയോയിൽ പകർത്തി അതു കാണിച്ചു ഭീഷണിപ്പെടുത്തി പ്രതികളായ ബിന്ധ്യയും രുക്‌സാനയും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് കേസ്. പ്രതികൾ പിടിക്കപ്പ
കൊച്ചി: ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച ബ്ലൂ ബ്ലാക്‌മെയ്‌ലിങ് തട്ടിപ്പുകേസിലെ പ്രതികൾക്കെതിരായുള്ള കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നു. പ്രമുഖരുടെ കിടപ്പറരംഗങ്ങൾ വീഡിയോയിൽ പകർത്തി അതു കാണിച്ചു ഭീഷണിപ്പെടുത്തി പ്രതികളായ ബിന്ധ്യയും രുക്‌സാനയും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് കേസ്.
പ്രതികൾ പിടിക്കപ്പെട്ട് വർഷം ഒന്നുതികയാറായിട്ടും ഇതുവരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ബിൽഡർമാരും രാഷ്ട്രീയനേതാക്കളും സിനിമാ താരങ്ങളും ഉൾപ്പെട്ട കേസിൽ വേണ്ടത്ര തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിയാത്തതാണ് ഇവർക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കപ്പെടുന്നതിന് തടസമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ബ്ലാക് മെയ്‌ലിംഗിനെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണക്കുറ്റം ഇവർക്കെതിരായി ചുമത്തിയിട്ടുണ്ട്. ഈ കേസിലും കുറ്റപത്രം ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല. കേസിലെ പ്രതികളായ ബിന്ധ്യാസ് തോമസും രുക്‌സാനയും ഇപ്പോൾ ജാമ്യത്തിലണ്. തങ്ങൾക്കെതിരായ കുറ്റപത്രം ഇനിയും സമർപ്പിക്കപ്പെടാത്തതിൽ പ്രതികൾക്കും ആശങ്കയുണ്ടെന്നാണ് സൂചന.
സർക്കാരിലെ ചില ഉന്നതരെ കുടുക്കാനാവശ്യമായ തെളിവുകൾ പ്രതികളിൽ ഒരാളുടെ പക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രതികൾ ഈ തെളിവുമായി വീണ്ടും ബ്ലാക്‌മെയിലിംഗിന് ഇറങ്ങാതിരിക്കാനാണ് കുറ്റപത്രം തടഞ്ഞു വച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ ജാമ്യത്തിലുള്ള പ്രതികൾ ആരെങ്കിലും സർക്കാരിനെ വെട്ടിലാക്കുന്ന തെളിവുമായി രംഗത്തെത്തിയാൽ ഉടൻ തന്നെ പഴയ കേസ് പറഞ്ഞ് പ്രതികളെ പൊലീസിന് അറസ്റ്റ് ചെയ്യുകയും ചെയ്യാം. കേസിലെ പ്രധാന തെളിവായ ബിന്ധ്യയുടെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തെങ്കിലും ഇത് ഇപ്പോൾ എവിടെയാണെന്നുപോലും വ്യക്തമാക്കാൻ അന്വേഷണ സംഘത്തിന് കഴിയുന്നില്ലെന്നാണ് പറയപ്പെടുന്നത്. ഇതിലാണ് കേസിനെ സംബന്ധിക്കുന്ന മുഴുവൻ തെളിവുകളും ഉള്ളത്.
സർക്കാരിനു വേണ്ടപ്പെട്ടവരെ ഒഴിവാക്കി തെളിവ് കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു വിലയിരുത്തപ്പെടുന്നു. കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നതിലൂടെ കേസിൽ തങ്ങൾക്കെതിരായി കൂടുതൽ വെളിപ്പെടുത്തലുകൾ തൽക്കാലത്തേക്കെങ്കിലും ഒഴിവാക്കാനുള്ള ഉൾക്കളികളാണ് അണിയറയിൽ നടക്കുന്നതെന്നാണ് സൂചന.