- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലൂവെയ്ൽ ഗെയിമിന്റെ അവസാനഘട്ടമായി; ഇനി ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയുമില്ല; കുടുംബാംഗങ്ങളോട് ഇക്കാര്യം എങ്ങനെ പറയണമെന്ന് എനിക്കറിയില്ല; ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു; വീണ്ടും ഭീതി പരത്തി കൊലയാളി ഗെയിം
അഹമ്മദാബാദ്: ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. താൻ ബ്ലൂവെയിൽ ഗെയിം ഡൗൺലോഡ് ചെയ്തുവെന്നും ഇത് ഗെയിമിലെ അവസാന ഘട്ടമാണെന്നും അതാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും ഇയാൾ ഫേസ്‌ബുക്ക് ലൈവിൽ പറയുന്നുണ്ട്. ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ പാലൻപൂർ സ്വദേശി അശോക് മൗലാനയാണ് ആത്മഹത്യ ചെയ്തത്. ഓഗസ്റ്റ് 31 നാണ് ഇയാൾ ഫേസ്‌ബുക്ക് ലൈവിൽ വന്നത്. എന്നാൽ അശോക് മൗലാന ബ്ലൂവെയിൽ ഗെയിമിന്റെ ഭാഗമായിരുന്നതിന്റെ ഒരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. തനിക്ക് ഈ ജീവിതം മടുത്തുവെന്നും അതുകൊണ്ടാണ് ഈ വീഡിയോ ഇപ്പോൾ ചിത്രീകരിക്കുന്നതെന്നും. ഇത് എന്റെ കുടുംബാംഗങ്ങളെ അറിയിക്കണമെന്നും അവരോടുള്ള എന്റെ സ്നേഹം എങ്ങനെ പറയണമെന്ന് അറിയില്ലെന്നും തന്റെ ബാഗിലുള്ള 46,000 രൂപ അവർക്ക് നൽകണമെന്നും ഇയാൾ ലൈവ് വീഡിയോയിൽ പറയുന്നു. ആത്മഹത്യ ചെയ്യാൻ നേരത്തെ മുംബൈയിൽ പോയെങ്കിലും കനത്ത മഴ കാരണം അതിന് സാധിച്ചില്ലെന്നും മൗലാന വീഡിയോയിൽ പറയുന്നുണ്ട്. ഓഗസ്റ്റ് 31ന് സബർമതി നദിയിലാണ് മൗലാന ചാടി ആത്
അഹമ്മദാബാദ്: ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. താൻ ബ്ലൂവെയിൽ ഗെയിം ഡൗൺലോഡ് ചെയ്തുവെന്നും ഇത് ഗെയിമിലെ അവസാന ഘട്ടമാണെന്നും അതാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും ഇയാൾ ഫേസ്‌ബുക്ക് ലൈവിൽ പറയുന്നുണ്ട്.
ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ പാലൻപൂർ സ്വദേശി അശോക് മൗലാനയാണ് ആത്മഹത്യ ചെയ്തത്. ഓഗസ്റ്റ് 31 നാണ് ഇയാൾ ഫേസ്‌ബുക്ക് ലൈവിൽ വന്നത്. എന്നാൽ അശോക് മൗലാന ബ്ലൂവെയിൽ ഗെയിമിന്റെ ഭാഗമായിരുന്നതിന്റെ ഒരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
തനിക്ക് ഈ ജീവിതം മടുത്തുവെന്നും അതുകൊണ്ടാണ് ഈ വീഡിയോ ഇപ്പോൾ ചിത്രീകരിക്കുന്നതെന്നും. ഇത് എന്റെ കുടുംബാംഗങ്ങളെ അറിയിക്കണമെന്നും അവരോടുള്ള എന്റെ സ്നേഹം എങ്ങനെ പറയണമെന്ന് അറിയില്ലെന്നും തന്റെ ബാഗിലുള്ള 46,000 രൂപ അവർക്ക് നൽകണമെന്നും ഇയാൾ ലൈവ് വീഡിയോയിൽ പറയുന്നു.
ആത്മഹത്യ ചെയ്യാൻ നേരത്തെ മുംബൈയിൽ പോയെങ്കിലും കനത്ത മഴ കാരണം അതിന് സാധിച്ചില്ലെന്നും മൗലാന വീഡിയോയിൽ പറയുന്നുണ്ട്. ഓഗസ്റ്റ് 31ന് സബർമതി നദിയിലാണ് മൗലാന ചാടി ആത്മഹത്യ ചെയ്തത്. പാൽഡിക്കടുത്ത് നിന്ന് വെള്ളിയാഴ്ചയാണ് ഇയാളുടെ മൃതദേഹം കിട്ടിയത്.
ബ്ലൂവെയിൽ ഗെയിമുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവുകളൊന്നു ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്ന പൊലീസ്, കാൻസർ രോഗിയായ മൗലാന തന്റെ രോഗത്തിൽ ഏറെ നിരാശനായിരുന്നുവെന്നും പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ബ്ലുവെയിൽ ഗെയിം ചർച്ചയാകുന്നുണ്ട്. ബ്ലൂവെയിൽ ഗെയിമുമായി ബന്ധപ്പെടുത്തി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അങ്ങനെ ഒരു ഗെയിം നിലനിൽക്കുന്നുണ്ടെന്നതിന്റെ യാതൊരു തെളിവും ഇതുവരെയും ആർക്കും കണ്ടെത്താനായിട്ടില്ല. കേരളത്തിൽ രണ്ട് വിദ്യാർത്ഥികളിടെ ആത്മഹത്യയ്ക്കു പിന്നിൽ കൊലായാളി ഗെയിം ആണെന്ന ആരോപണവും ഉയർന്നിരുന്നു.
(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)