- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലൂവെയിൽ കളിച്ച് തടാകത്തിൽ ചാടി ആത്മഹത്യാ ശ്രമം: രാജസ്ഥാനിലെ ജോധ്പുർ സ്വദേശിനിയായ 17-കാരിയെ രക്ഷിച്ചു; ആത്മഹത്യാ ശ്രമം ഒരിക്കൽ ശ്രമിച്ച് പരാജയപ്പെട്ടതിന് പിന്നാലെ
ജോധ്പുർ: ബ്ലൂവെയിൽ ചലഞ്ചിനെ തുടർന്ന് ആത്മഹത്യയിൽ നിന്നു രക്ഷിച്ച രണ്ടു കുട്ടികളിലെ ഒരാൾ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. 17-കാരിയായ പെൺകുട്ടിയാണ് ആദ്യം തടാകത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച്ച രാത്രിയാണ് കുട്ടിയുടെ ആദ്യ ആത്മഹത്യാ ശ്രമം. സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് പത്താം ക്ലാസുകാരിയായ കുട്ടി വീട്ടിൽ നിന്നും പോയത്. തുടർന്ന് കൈയിൽ തിമിംഗലത്തിന്റെ ചിത്രം വരയ്ക്കുകയും മൊബൈൽ ഫോൺ വിലച്ചെറിഞ്ഞ ശേഷം തടാകത്തിലേക്ക് ചാടുകയായിരുന്നു. അന്ന് കുട്ടിയെ രക്ഷിച്ചെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന ഗുളിക കഴിച്ച് കുട്ടി വീണ്ടും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കുട്ടി വിഷാദ രോഗത്തിനടിമയാണെന്നും കൗൺസിലിംഗിന് വിധേയയാക്കണമെന്നും ഡോക്ടർ രക്ഷിതാക്കളോട് നിർദേശിച്ചു. രക്ഷപ്പെടുത്തിയ മറ്റൊരു കുട്ടി പഠാൻകോട്ട് സ്വദേശിയാണ്. 16-കാരനായ കുട്ടി ഫാനിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നതായി രക്ഷിതാക്ക
ജോധ്പുർ: ബ്ലൂവെയിൽ ചലഞ്ചിനെ തുടർന്ന് ആത്മഹത്യയിൽ നിന്നു രക്ഷിച്ച രണ്ടു കുട്ടികളിലെ ഒരാൾ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. 17-കാരിയായ പെൺകുട്ടിയാണ് ആദ്യം തടാകത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
തിങ്കളാഴ്ച്ച രാത്രിയാണ് കുട്ടിയുടെ ആദ്യ ആത്മഹത്യാ ശ്രമം. സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് പത്താം ക്ലാസുകാരിയായ കുട്ടി വീട്ടിൽ നിന്നും പോയത്. തുടർന്ന് കൈയിൽ തിമിംഗലത്തിന്റെ ചിത്രം വരയ്ക്കുകയും മൊബൈൽ ഫോൺ വിലച്ചെറിഞ്ഞ ശേഷം തടാകത്തിലേക്ക് ചാടുകയായിരുന്നു.
അന്ന് കുട്ടിയെ രക്ഷിച്ചെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന ഗുളിക കഴിച്ച് കുട്ടി വീണ്ടും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കുട്ടി വിഷാദ രോഗത്തിനടിമയാണെന്നും കൗൺസിലിംഗിന് വിധേയയാക്കണമെന്നും ഡോക്ടർ രക്ഷിതാക്കളോട് നിർദേശിച്ചു. രക്ഷപ്പെടുത്തിയ മറ്റൊരു കുട്ടി പഠാൻകോട്ട് സ്വദേശിയാണ്. 16-കാരനായ കുട്ടി ഫാനിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയിൽ തിമിംഗലത്തിന്റെ ചിത്രം കണ്ടത്. ഇതേ തുടർന്നാണ് കുട്ടി ബ്ലൂവെയിൽ ഗെയിം കളിച്ചിരുന്നതായും ടാസ്കിന്റെ ഭാഗമായി വീടിനു മുകളിൽ നിന്ന് ചാടിയതായും പുസ്തകങ്ങൾ കത്തിച്ചതായും കൗൺസിലറോട് പറഞ്ഞു. പതിനഞ്ച് പേരടങ്ങുന്ന സംഘമായാണ് ഇവർ ഗെയിം കളിച്ചിരുന്നത്. താൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ തന്റെ മാതാപിതാക്കൾ കൊല്ലപ്പെടുമെന്നാണ് കുട്ടി കൗൺസിലറോട് പറഞ്ഞത്.