- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുപറഞ്ഞാലും അനുസരിക്കാൻ മടി, സദാസമയവും മൊബൈലിൽ കളി, കൈത്തണ്ടയിൽ തിമിംഗലത്തിന്റെ ചിത്രം കൂടിയായപ്പോൾ വീട്ടുകാർ ബ്ലൂ വെയിൽ 'സാന്നിദ്ധ്യം' ഉറപ്പിച്ചു; പൊലീസിൽ വിവരം അറിയിച്ചതോടെ യുവാവിനെ ആശുപത്രിയിലാക്കി; 'തിമിംഗല' പിടിയിൽ നിന്നും പിറവം സ്വദേശി രക്ഷപെട്ടത് ഇങ്ങനെ
പാമ്പാക്കുട: എന്തുപറഞ്ഞാലും അനുസരിക്കാൻ മടി, കേൾക്കാത്ത ഭാവം, പെരുമാറ്റത്തിൽ ആകെപ്പാടെ വശപ്പിശക്. സദാസമയവും മൊബൈലിൽ കളി. കൈത്തണ്ടയിൽ തിമിംഗലത്തിന്റെ ചിത്രം കൂടിയായപ്പോൾ വീട്ടുകാർ ബ്ലൂ വെയിൽ 'സാന്നിദ്ധ്യം' ഉറപ്പിച്ചു. മരണത്തിൽ കലാശിക്കുന്ന കളിയിൽ കരുവായ യുവാവിനെ പൊലീസ് നിർദ്ദേശത്തെത്തുടർന്ന് വീട്ടുകാർ ആശുപത്രിയിലാക്കി. പിറവം കക്കയം സ്വദേശി സിജോ സെബാസ്റ്റ്യനെയാണ് (24)വീട്ടുകാർ കൗൺസിലിംഗിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പിറവം പൊലീസിന്റെ നിർദ്ദേശത്തെത്തുടർന്നാണ് താൻ മകനെ മോനിപ്പിള്ളി ചീങ്കല്ലിലെ കൗൺസിലിങ് സെന്ററിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് പിതാവ് സെബാസ്റ്റ്യൻ അറിയിച്ചു. സ്വഭാവമാറ്റവുമാണ് യുവാവ് ബ്ലൂ വെയിൽ കളിയിൽ തുടങ്ങിയതായി സംശയമുയരാൻ കാരണമായത്. സിജോ ബ്ലൂവെയിൽ ഗെയിം കളിക്കുന്നത് സംബന്ധിച്ച് സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. യുവാവിന്റെ സ്വാഭാവമാറ്റം ശ്രദ്ധയിൽപ്പെടുകയും എന്താണ് ഇതിന് കാരമെന്ന് വീട്ടുകാർ ആകുലപ്പെട്ടും കഴിയുന്നതിനിടെയാണ്് സംഭവത്തിൽ പിറവം പൊലീസ്
പാമ്പാക്കുട: എന്തുപറഞ്ഞാലും അനുസരിക്കാൻ മടി, കേൾക്കാത്ത ഭാവം, പെരുമാറ്റത്തിൽ ആകെപ്പാടെ വശപ്പിശക്. സദാസമയവും മൊബൈലിൽ കളി. കൈത്തണ്ടയിൽ തിമിംഗലത്തിന്റെ ചിത്രം കൂടിയായപ്പോൾ വീട്ടുകാർ ബ്ലൂ വെയിൽ 'സാന്നിദ്ധ്യം' ഉറപ്പിച്ചു. മരണത്തിൽ കലാശിക്കുന്ന കളിയിൽ കരുവായ യുവാവിനെ പൊലീസ് നിർദ്ദേശത്തെത്തുടർന്ന് വീട്ടുകാർ ആശുപത്രിയിലാക്കി. പിറവം കക്കയം സ്വദേശി സിജോ സെബാസ്റ്റ്യനെയാണ് (24)വീട്ടുകാർ കൗൺസിലിംഗിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പിറവം പൊലീസിന്റെ നിർദ്ദേശത്തെത്തുടർന്നാണ് താൻ മകനെ മോനിപ്പിള്ളി ചീങ്കല്ലിലെ കൗൺസിലിങ് സെന്ററിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് പിതാവ് സെബാസ്റ്റ്യൻ അറിയിച്ചു.
സ്വഭാവമാറ്റവുമാണ് യുവാവ് ബ്ലൂ വെയിൽ കളിയിൽ തുടങ്ങിയതായി സംശയമുയരാൻ കാരണമായത്. സിജോ ബ്ലൂവെയിൽ ഗെയിം കളിക്കുന്നത് സംബന്ധിച്ച് സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. യുവാവിന്റെ സ്വാഭാവമാറ്റം ശ്രദ്ധയിൽപ്പെടുകയും എന്താണ് ഇതിന് കാരമെന്ന് വീട്ടുകാർ ആകുലപ്പെട്ടും കഴിയുന്നതിനിടെയാണ്് സംഭവത്തിൽ പിറവം പൊലീസ് ഇടപെട്ടത്.
എപ്പോഴും മൊബൈലിൽ സമയം ചിലിവിട്ടിരുന്ന യുവാവ് പണിക്ക് ഒരുപണിക്കും പോകാതെ വീട്ടിലിരിക്കുകയും തങ്ങളെ അനുസരിക്കുന്നില്ലെന്നും നിസാരകാര്യങ്ങൾക്കുവരെ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിൽ വെളിപ്പെടുത്തി.ഇതോടെയാണ് യുവാവിനെ പൊലീസ് കൂടുതൽ നിരീക്ഷിച്ചതും മരണക്കളിയിൽ യുവാവ് കൂടുങ്ങിയതായി ഉറപ്പിച്ചതും. വിവരങ്ങൾ ബോദ്ധ്യപ്പെട്ട ഉടൻ യുവാവിനെ കൗൺസിലിംഗിന് വിധേയമാക്കാൻ പൊലീസ് വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. അമ്പതു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ഗെയിമിന്റെ രണ്ടുഘട്ടം യുവാവ് പിന്നിട്ടിരുന്നതായിട്ടാണ് പ്രാഥമീക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം.
ഇനി വാരാനിരിക്കുന്ന അപകടം നിറഞ്ഞ ടാസ്‌കുകൾ പൂർത്തിയാക്കാൻ തുനിഞ്ഞിറങ്ങിയിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുമായിരുന്നെന്നും തക്കസമയത്ത് വിവരമറിഞ്ഞതിനാലാണ് വീട്ടുകാരുടെ സഹകരണത്തോടെ യുവാവിന്റെ ജീവൻ രക്ഷിക്കാനായതെന്നും പൊലീസ് വ്യക്തമാക്കി.
ആദ്യഘട്ടത്തിൽതന്നെ ഡോമേന്റെ നിർദ്ദേശപ്രകാരം കളിയിൽ ഏർപ്പെടുന്നവർ കൈകളിൽ മുറിവ് ഉണ്ടാക്കി ചിത്രങ്ങൾ വരയ്ക്കാറുണ്ട്. യുവാവിന്റെ കൈയിലും സമാനമായരീതിയിൽ മുറിവുള്ളതായി പൊലീസ് പരിശോധനയിൽ വ്യക്തമായി. ഇതേത്തുടർന്നാണ് വീട്ടുകാരോട് യുവാവിനെ ചികിത്സക്കായി ആശുപത്രിയിലെത്തിക്കാൻ പൊലീസ് നിർദ്ദേശിച്ചത്.
വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കയറുമ്പോൾതന്നെ മുന്നറിയിപ്പുനൽകും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ വെല്ലുവിളിയിൽ ആകൃഷ്ടരാകുന്ന കൗമാരക്കാരും യുവാക്കളുമാണ് മരണക്കെണിയിൽ വീഴുന്നത്.