ദിസ്പൂർ: അസമിൽ യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് 50 പേരെ കാണാതായി. 40 പേരെ രക്ഷപ്പെടുത്തി. ബ്രഹ്‌മപുത്രനദിയിലാണ് അപകടമുണ്ടായത്. ജോർഹട്ട് ജില്ലയില നിമതിഘട്ടിൽ എതിർ ദിശയിൽ വന്ന ബോട്ടുകൾ കൂട്ടിയിടിക്കുകയായിരുന്നു.

ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാൽപ്പത് പേരെ രക്ഷപ്പെടുത്തിയതായി അവർ അറിയിച്ചു. അരുണാചൽ പ്രദേശിൽ നിന്നടക്കം കുടുതൽ സംഘം രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് അധികൃതർ അറിയിച്ചു.


അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എൻഡിആർഎഫിനോടൊപ്പം സംസ്ഥാന ദുരന്തനിവാരണസേനയോടും രക്ഷാപ്രവർത്തനത്തിൽ സജീവമാകാൻ നിർദേശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. എല്ലാവിധ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.