- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാഭക്കൊതിയന്മാർക്ക് പെരിയാറും തീറെഴുതും; തടസ്സം നിന്ന കളക്ടറെ മൂലയ്ക്കിരുത്താൻ കള്ളക്കളിയുമായി ഉടമകൾ; കൂട്ടനാടിനെ പോലെ വെള്ളത്തിനായി ആയിരങ്ങൾ ആശ്രയിക്കുന്ന പെരിയാറും മാലിന്യകൂമ്പാരമാവും; ഭൂതത്താൻകെട്ടിലും തട്ടേക്കാടും ബോട്ട് സർവ്വീസിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ തകരുക പരിസ്ഥിതി തന്നെ
കോതമംഗലം: ലാഭക്കൊതിയന്മാർക്ക് പെരിയാറും തീറെഴുതാൻ നീക്കം. തടസ്സം നിന്ന കളക്ടറെ മൂലയ്ക്കിരുത്തി ബോട്ട് സർവ്വീസിന് അനുമതി നേടാൻ ഉടമകളുടെ നീക്കം ഊർജ്ജിതം. കൂട്ടനാടിന് പുറമേ കുടിവെള്ളത്തിനായി ആയിരങ്ങൾ ആശ്രയിക്കുന്ന പെരിയാറും മാലിന്യകൂമ്പാരമാവുമെന്ന് പരക്കെ ആശങ്ക. മലീനീകരണം അടക്കമുള്ള കാര്യങ്ങളിൽ വിദഗ്ധ ഏജൻസിയെക്കൊണ്ട് പഠനം നടത്തിയ ശേഷം പുതിയ ബോട്ട് സർവ്വീസുകൾക്ക് അനുമതി നൽകിയാൽ മതിയെന്നായിരുന്നു എറണാകുളം ജില്ലാ കളക്ടർ അധ്യക്ഷമായ മോണിറ്ററിങ് സമിതി നേരത്തെ കൈക്കൊണ്ട തീരുമാനം. ഈ തീരുമാനം പൊളിക്കുന്നതിനാണ് ഇപ്പോൾ അണിയറയിൽ നീക്കം ശക്തമായിരിക്കുന്നത്. ഭരണതലത്തിൽ സമ്മർദ്ദം ചെലത്താൻ കഴിവുള്ള ബോട്ടുടമകളിൽ ചിലരാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. 8 ബോട്ടുടമകളുടെ ഉടമകളാണ് പെരിയാറിൽ ഭൂതത്താൻകെട്ട്, തട്ടേക്കാട് മേഖലയിൽ സർവ്വീസ് നടത്താൻ അനുമതിക്കായി കാത്തിരിക്കുന്നത്. 10 മുതൽ 99 പേർക്ക് വരെ സഞ്ചരിച്ചിക്കാവുന്ന സീറ്റിങ് സംവിധാനത്തോടെയാണ് ബോട്ടുകൾ പണിതിറക്കിയിട്ടുള്ളത്. നിലവി
കോതമംഗലം: ലാഭക്കൊതിയന്മാർക്ക് പെരിയാറും തീറെഴുതാൻ നീക്കം. തടസ്സം നിന്ന കളക്ടറെ മൂലയ്ക്കിരുത്തി ബോട്ട് സർവ്വീസിന് അനുമതി നേടാൻ ഉടമകളുടെ നീക്കം ഊർജ്ജിതം. കൂട്ടനാടിന് പുറമേ കുടിവെള്ളത്തിനായി ആയിരങ്ങൾ ആശ്രയിക്കുന്ന പെരിയാറും മാലിന്യകൂമ്പാരമാവുമെന്ന് പരക്കെ ആശങ്ക.
മലീനീകരണം അടക്കമുള്ള കാര്യങ്ങളിൽ വിദഗ്ധ ഏജൻസിയെക്കൊണ്ട് പഠനം നടത്തിയ ശേഷം പുതിയ ബോട്ട് സർവ്വീസുകൾക്ക് അനുമതി നൽകിയാൽ മതിയെന്നായിരുന്നു എറണാകുളം ജില്ലാ കളക്ടർ അധ്യക്ഷമായ മോണിറ്ററിങ് സമിതി നേരത്തെ കൈക്കൊണ്ട തീരുമാനം. ഈ തീരുമാനം പൊളിക്കുന്നതിനാണ് ഇപ്പോൾ അണിയറയിൽ നീക്കം ശക്തമായിരിക്കുന്നത്. ഭരണതലത്തിൽ സമ്മർദ്ദം ചെലത്താൻ കഴിവുള്ള ബോട്ടുടമകളിൽ ചിലരാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം.
8 ബോട്ടുടമകളുടെ ഉടമകളാണ് പെരിയാറിൽ ഭൂതത്താൻകെട്ട്, തട്ടേക്കാട് മേഖലയിൽ സർവ്വീസ് നടത്താൻ അനുമതിക്കായി കാത്തിരിക്കുന്നത്. 10 മുതൽ 99 പേർക്ക് വരെ സഞ്ചരിച്ചിക്കാവുന്ന സീറ്റിങ് സംവിധാനത്തോടെയാണ് ബോട്ടുകൾ പണിതിറക്കിയിട്ടുള്ളത്. നിലവിൽ 9 ബോട്ടകൾക്ക് സർവ്വീസ് നടത്താൻ മോണിറ്ററിങ് സമിതി അനുമതി നൽകിയിട്ടുണ്ട് .ഇതിൽ 80 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടും ഉൾപ്പടും.പുതിയ ബോട്ടുകൾ കൂടി എത്തുന്നതോടെ നേര്യമംഗലം മുതൽ ഭൂതത്താൻകെട്ട് വരെയുള്ള മേഖലയിൽ സർവ്വീസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം 17 ആവും.
ബോട്ടുകളുടെ എണ്ണം പെരുകുന്നതോടെ മലീനീകരണത്തിന്റെ തോതും വർദ്ധിക്കുമെന്നാണ് പ്രദേശവാസികളിൽ ഒരുവിഭാഗം ചൂണ്ടികാണിക്കുന്നത്.പെരിയാർ തീരങ്ങളുടെ മനോഹരിത ആവോളം നുകരാൻ ബോട്ടുയാത്ര സഹായകമാണ്. ഇതുകൊണ്ടുതന്നെ ബോട്ട് യാത്ര ലക്ഷ്യമിട്ട് ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും ദിനം പ്രതി വർദ്ധിക്കുന്നുണ്ട്. ആരംഭ കാലത്ത് വൻ സുരകക്ഷ ഭീഷിണിയുടെ നിറവിലാണ് ഇവിടെ ബോട്ട് സർവ്വീസുകൾ നടന്നിരുന്നത്.ഇതേത്തുടർന്ന് 18 ജീവനുകൾ നഷ്ടമായി.അങ്കമാലി എളവൂർ സെന്റ് ആന്റണീസ് യു പി സ്‌കൂളിലെ 15 വിദ്യാർത്ഥികളും 3 അദ്ധ്യാപികമാരുമാണ് മരണമടഞ്ഞത്.തട്ടേക്കാട് സ്വദേശിയായ രാജു ഓടിച്ചിരുന്ന ശിവരഞ്ജിനി ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ഭാരക്കൂടുതൽ മൂലം ബോട്ട് തട്ടേക്കാന് സമീപം പെരിയാർ തീരത്ത് മറിയുകയായിരുന്നു.ദുരന്തത്തിന് ഇന്ന് 11 വയസ് പൂർത്തിയായി.
ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പെരിയാർവാലി അധികൃതർ പ്രദേശത്ത് ബോട്ട് സർവ്വീസ് നിരോധിച്ചിരുന്നു. പിന്നീട് കർശന വ്യവസ്ഥകളോടെയാണ് ഇവിടെ ബോട്ടിംഗിന് ബന്ധപ്പെട്ട അധികൃതർ അനുമതി നൽകിയത്. സുരക്ഷക്രമീകരണങ്ങൾ നീരീക്ഷിച്ച ശേഷമാണ് നിലവിൽ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ ബന്ധപ്പെട്ട അധികൃതർ അനുമതി നൽകുന്നത്. ബോട്ടുകളുടെ ഇനം കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള സീറ്റുകളിൽ ഉൾക്കൊള്ളാവുന്ന യാത്രക്കാരെ മാത്രമേ ബോട്ടുകളിൽ കയറ്റു.എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകൾ നൽകും.സീറ്റ് ബെൽറ്റുകളും ധരിപ്പിക്കും. ഇതിന് ശേഷമാണ് ബോട്ട് തീരത്തുനിന്നും പുറപ്പെടുക.
ബോട്ടുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ലൈസൻസും നിർബന്ധമാക്കിയിട്ടുണ്ട്. സുരക്ഷക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അടിക്കടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബോട്ടുകളിൽ പരിശോധനയും നടത്തുന്നുണ്ട്. അപകട സാഹചര്യം ഒഴിവാക്കി,വേണ്ട സുരക്ഷക്ഷ മുൻകരുതലുകളുമായി ബോട്ടുകൾ സർവ്വീസുകൾ ആരംഭിച്ചത് വിനോദസഞ്ചാരികളുടെ ഭയാശങ്കകൾ പാടെ അകറ്റി. ഇതാണ് ബോട്ടുയാത്രയ്ക്കായി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാൻ പ്രധാന കാരണം.
സീസൺ സമയങ്ങളിൽ തിരക്ക് മൂലം ബോട്ടുയാത്ര നടത്താൻ കഴിയാതെ നിരാശരായി മടങ്ങുന്നവർ ഏറെയാണെന്ന് ബോട്ട് ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ റോയി എബ്രാഹം അറിയിച്ചു. ഭൂതത്താൻകെട്ട് സ്വദേശിയായ റോയി കഴിഞ്ഞ രണ്ട് ദശാബ്ദത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്.