- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്ര തീരത്തെ ആശങ്ക അകന്നു; ആയുധങ്ങൾ കണ്ടെത്തിയ ബോട്ട് ഓസ്ട്രേലിയൻ വനിതയുടേത്; മസ്‌കറ്റിൽ നിന്ന് യൂറോപ്പിലേക്ക് പോകവേ അപകടത്തിൽപ്പെട്ട് ഒഴുകിയെത്തിയെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി മഹാരാഷ്ട്ര തീരത്ത് ബോട്ട് എത്തിയ സംഭവത്തിലെ ആശങ്ക ഒഴിഞ്ഞു. റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ട് അപകടത്തിൽപ്പെട്ടതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ഓസ്ട്രേലിയയിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്നും മസ്‌കറ്റിൽ നിന്ന് യൂറോപ്പിലേക്ക് പോകുകയായിരുന്നെന്നും ഫഡ്നാവിസ് പറഞ്ഞു
വേലിയേറ്റത്തെ തുടർന്ന് ബോട്ട് അപകടത്തിൽപ്പെടുകയും റായ്ഗഡ് തീരത്തേക്ക് ഒഴുകിയെത്തുകയുമായിരുന്നു. ഭീകരഭീഷണി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോട്ടിൽ ആയുധങ്ങൾ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ തീരദേശങ്ങളിലും റായ്ഗഡ് ജില്ലയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വർ തീരത്താണ് ആളില്ലാതെ ബോട്ട് കണ്ടെത്തിയത്. എകെ 47 തോക്കുകൾ ഉൾപ്പടെ സ്ഫോടക വസ്തുക്കൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് ബോട്ട് തീരത്തെത്തിയ വിവരം കോസ്റ്റ്ഗാർഡിനെ അറിയിച്ചത്.
മറുനാടന് ഡെസ്ക്