- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ജനസംഖ്യ 24 മില്യൺ കവിഞ്ഞു; കുടിയേറ്റം വർധിച്ചത് പ്രധാന കാരണം; കുടിയേറ്റം 50 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന് ബോബ് കാർ; വീടുവില കുത്തനെ ഉയരുന്നതിന് കാരണം കുടിയേറ്റമെന്നും മുൻ ലേബർ മന്ത്രി
മെൽബൺ: രാജ്യത്തെ ജനസംഖ്യ 24 മില്യൺ കവിഞ്ഞു. ജനനമരണ നിരക്കുകളും കുടിയേറ്റക്കാരുടെ എണ്ണവും അടിസ്ഥാനമാക്കി കണക്കാക്കുന്ന പോപ്പുലേഷൻ ക്ലോക്കിൽ ജനസംഖ്യാ വർധനയുടെ പ്രധാനകാരണം കുടിയേറ്റമാണെന്നാണ് കണക്കാക്കുന്നത്. അതേസമയം ജനസംഖ്യ ഇത്രയേറെ വർധിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തേക്കുള്ള കുടിയേറ്റ നിരക്കിൽ 50 ശതമാനത്തോളം വെട്ടിക്കുറയ്ക
മെൽബൺ: രാജ്യത്തെ ജനസംഖ്യ 24 മില്യൺ കവിഞ്ഞു. ജനനമരണ നിരക്കുകളും കുടിയേറ്റക്കാരുടെ എണ്ണവും അടിസ്ഥാനമാക്കി കണക്കാക്കുന്ന പോപ്പുലേഷൻ ക്ലോക്കിൽ ജനസംഖ്യാ വർധനയുടെ പ്രധാനകാരണം കുടിയേറ്റമാണെന്നാണ് കണക്കാക്കുന്നത്. അതേസമയം ജനസംഖ്യ ഇത്രയേറെ വർധിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തേക്കുള്ള കുടിയേറ്റ നിരക്കിൽ 50 ശതമാനത്തോളം വെട്ടിക്കുറയ്ക്കൽ നടത്തണമെന്ന് മുൻ ലേബർ വിദേശകാര്യ മന്ത്രി ബോബ് കാർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്തു വർഷത്തോളമായി കുടിയേറ്റത്തിന്റെ തോത് വർധിക്കുന്നതാണ് ജനസംഖ്യാ വർധനയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ കിഴക്കൻ തീരദേശങ്ങളിൽ ലക്ഷണക്കണക്കിന് കുടിയേറ്റക്കാരാണ് കുത്തിനിറയ്ക്കപ്പെടുന്നത്. കഴിഞ്ഞ വർഷവും കുടിയേറ്റത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുടിയേറ്റം ശക്തമാകുന്നതോടെ പ്രധാന നഗരങ്ങളിൽ ജനസാന്ദ്രത വർധിക്കുകയും വീടു വിലയിൽ കുതിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.
വീടുവിപണിയിൽ കുത്തനെ വില വർധിക്കുന്നതു മൂലം ചെറുപ്പക്കാർക്ക് വൻ നഗരങ്ങളിൽ സ്വന്തമായി വീടു വാങ്ങാനാവാത്ത അവസ്ഥയാണെന്നാണ് ബോബ് കാർ പറയുന്നത്. കുടിയേറ്റത്തിന് തടയിടുക മാത്രമാണ് ഇതിനു പരിഹാരം. ഓസ്‌ട്രേലിയയിലെ ജനസംഖ്യാ പെരുപ്പം ഇന്തോനേഷ്യയേയും കവച്ചു വച്ചുവെന്നും ഏതൊരു വികസിത രാജ്യത്തെക്കാളും കൂടുതലാണ് ഇതെന്നുമാണ് ബോബ് കാർ പറയുന്നത്. ഇതിനെതിരേ ഓസ്‌ട്രേലിയൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ലേബർ നേതാവ് ഓർമിപ്പിക്കുന്നു.
കുടിയേറ്റക്കാരുടെ പ്രവാഹം മെൽബൺ, സിഡ്‌നി തുടങ്ങിയ വൻ നഗരങ്ങളിൽ ജനപ്പെരുപ്പം വർധിപ്പിക്കുകയും പ്രോപ്പർട്ടി മാർക്കറ്റിൽ സമ്മർദം ചെലുത്തുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ വികേന്ദ്രീകരണം കൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്നും ബോബ് കാർ അഭിപ്രായപ്പെടുന്നു. നഗരങ്ങളിൽ ജനസാന്ദ്രത വർധിപ്പിക്കാതെ അതു മറ്റു സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ് ചെയ്യേണ്ടത്.