- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അവസാനം മരണത്തിന് കീഴടങ്ങി ബോബി ക്രിസ്റ്റീന; ഗായികയെ മരണം തട്ടിയെടുത്തത് ഇരുപത്തിരണ്ടാം വയസിൽ
വാഷിങ്ടൺ: അവസാനം ബോബി ക്രിസ്റ്റീന ബ്രൗണിനെ മരണത്തിന് വിട്ടുകൊടുക്കാൻ കുടുംബാംഗങ്ങൾ തയാറായി. ഏഴു മാസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് ബോബി ക്രിസ്റ്റീനയുടെ ലൈഫ് സപ്പോർട്ടുകൾ മാറ്റാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്. പ്രശസ്ത ഗായിക വിറ്റ്‌നി ഹൂസ്റ്റന്റേയും ബോബി ബ്രൗണിന്റെയും ഏക മകളും ഗായികയുമായ ബോബി ക്രിസ്റ്റീനയെ ജനുവരി 31നാണ് ജോർ
വാഷിങ്ടൺ: അവസാനം ബോബി ക്രിസ്റ്റീന ബ്രൗണിനെ മരണത്തിന് വിട്ടുകൊടുക്കാൻ കുടുംബാംഗങ്ങൾ തയാറായി. ഏഴു മാസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് ബോബി ക്രിസ്റ്റീനയുടെ ലൈഫ് സപ്പോർട്ടുകൾ മാറ്റാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്. പ്രശസ്ത ഗായിക വിറ്റ്‌നി ഹൂസ്റ്റന്റേയും ബോബി ബ്രൗണിന്റെയും ഏക മകളും ഗായികയുമായ ബോബി ക്രിസ്റ്റീനയെ ജനുവരി 31നാണ് ജോർജിയയിലെ റോസ് വെല്ലിലുള്ള വീട്ടിൽ ബാത്ത്ടബ്ബിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
അന്നേ മസ്തിഷ്‌ക്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ വിവിധ ആശുപത്രികളിൽ ബോബിയെ ലൈഫ് സപ്പോർട്ടിന്റെ സഹായത്താൽ ചികിത്സിച്ചു വരികയായിരുന്നു.അവസാനം എല്ലാ പ്രതീക്ഷയും അറ്റശേഷമാണ് ബോബിയെ മരണത്തിന് വിട്ടുകൊടുക്കാൻ തീരുമാനമായത്.
ബോബിയുടെ അമ്മ വിറ്റ്‌നി ഹൂസ്റ്റനും സമാന രീതിയിലുള്ള അന്ത്യമായിരുന്നു. 2012-ൽ ഗ്രാമി അവാർഡിന് ഒരു ദിവസം മുമ്പ് ബിവർലി ഹിൽട്ടൺ ഹോട്ടലിലെ ബാത്ത്ടബ്ബിൽ ഇതേ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം വെന്റിലേറ്ററിൽ കിടന്ന ശേഷം വിറ്റ്‌നി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്ന് വർഷത്തിനു ശേഷം മകൾക്കും അമ്മയുടെ ഗതി വന്നത് ഏവരേയും ദുഃഖത്തിലാഴ്തത്തി.
പിതാവ് ബോബി ബ്രൗണിന്റെ ടെലിവിഷൻ പ്രോഗ്രാമായ Being Bobby Brown-ൽ പങ്കെടുത്തുവരവേ പത്താം വയസുമുതൽ പ്രശസ്തയാണ് ബോബി ക്രിസ്റ്റീന. അതേസമയം ബോബി ക്രിസ്റ്റീനയുടെ മരണത്തിൽ മറ്റാരേയും പ്രതിചേർക്കപ്പെട്ടിട്ടില്ല.