- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പ് താരം വിറ്റ്‌നി ഹുസ്റ്റണിന്റെ മകൾക്ക് ദാരുണാന്ത്യം; ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ബോബി ക്രിസ്റ്റിന ബ്രൗൺ ഏഴ് മാസത്തിന് ശേഷം മരണം പുൽകി
വാഷിങ്ടൺ: പ്രശസ്ത പോപ്പ് താരം വിറ്റ്‌നി ഹുസ്റ്റണിന്റെയും ഗായകൻ ബോബി ബ്രൗണിന്റെയും ഏകമകൾ ബോബി ക്രിസ്റ്റിന ബ്രൗൺ അന്തരിച്ചു. 22കാരിയായ ബോബി ക്രിസ്റ്റിന ദൈവത്തിന്റെ കൈകളിൽ എത്തിയതായി ഹൂസ്റ്റൺ കുടുംബത്തെ ഉദ്ധരിച്ച് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന ബോബി ക്രിസ്റ്റിന ഞായറാഴ്ചയാണ് അന്തരിച്ചത്. മാസങ്ങളായ
വാഷിങ്ടൺ: പ്രശസ്ത പോപ്പ് താരം വിറ്റ്‌നി ഹുസ്റ്റണിന്റെയും ഗായകൻ ബോബി ബ്രൗണിന്റെയും ഏകമകൾ ബോബി ക്രിസ്റ്റിന ബ്രൗൺ അന്തരിച്ചു. 22കാരിയായ ബോബി ക്രിസ്റ്റിന ദൈവത്തിന്റെ കൈകളിൽ എത്തിയതായി ഹൂസ്റ്റൺ കുടുംബത്തെ ഉദ്ധരിച്ച് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന ബോബി ക്രിസ്റ്റിന ഞായറാഴ്ചയാണ് അന്തരിച്ചത്. മാസങ്ങളായി ക്രിസ്റ്റിനക്ക് സ്‌നേഹവും പിന്തുണയും നൽകി കൂടെനിന്നവർക്ക് നന്ദിയറിക്കുന്നുവെന്ന് കുറിപ്പിൽ കുടംബാംഗങ്ങൾ അറിയിച്ചു.
ജനുവരി 31ന് ബോബി ക്രിസ്റ്റിനയെ അറ്റ്‌ലാന്റയിലെ വീട്ടിലെ ബാത്ത്ടബിൽ അബോധാവസ്ഥയിൽ കണ്ടത്തെുകയായിരുന്നു. നോർത്ത് ഫുൾറ്റൺ ഹോസ്പിറ്റലിൽ ചികിത്സക്കത്തെിച്ച ക്രിസ്റ്റിനയെ പിന്നീട് എമോറി യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയില്ലാതെ തുടരുകയായിരുന്നു. മയക്കുമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്നാണ് സൂചന.
മൂന്ന് വർഷം മുമ്പാണ് വിറ്റ്‌നി ഹൂസ്റ്റൺ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. 2012ൽ ഗ്രാമി അവാർഡ് പ്രഖ്യാപനത്തിന് ഒരു ദിവസം മുന്പാണ് ബെവർലി ഹിൽട്ടൺ ഹോട്ടലിലെ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് രണ്ടാഴ്ച ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷമാണ് വിറ്റ്‌നി മരിച്ചത്.