- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം നമ്പർ വീട്ടിൽ താമസം മറഡോണ; 29, 000 പേർക്ക് തൊഴിൽ; ഫൈവ് സ്റ്റാർ ഹോട്ടലുകളും അമ്യൂസ്‌മെന്റ് പാർക്കും പക്ഷി സങ്കേതവും ഐറ്റി കമ്പനികളും ബാങ്കുകളും ഇന്റർനാഷണൽ സ്കൂളുകളും: 30 കോടി മുടക്കി മാദ്ധ്യമങ്ങളെ വിലയ്ക്കെടുത്ത് ബോബി ചെമ്മണ്ണൂർ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് എന്തിന് വേണ്ടി?
തിരുവനന്തപുരം: ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്തതിന്റെ വാർത്തകൾ തരംഗമായി അലയടിക്കുന്ന ഇന്നലെ (വെള്ളിയാഴ്ച) കേരളത്തിലെ സർവ്വ പത്രങ്ങളുടെയും ഒന്നാം പേജിന്റെ പാതി ഒരു പരസ്യം ആയിരുന്നു. തേജസും ചന്ദ്രികയും ദേശാഭിമാനിയും മുതൽ മനോരമയും മാതൃഭൂമിയും വരെയുള്ള പത്രങ്ങങ്ങളിൽ. ഹിന്ദു അടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്നാം പേജിൽ അല്ലായിരുന്നെങ്കിലും പരസ്യം ഉണ്ടായിരിന്നു. മാത്രമല്ല ഈ പത്രങ്ങളുടെ എല്ലാം ഓൺലൈൻ എഡീഷനുകൾ തുറന്നാൽ ചാടി വന്നിരുന്നത് ഈ പരസ്യം ആയിരുന്നു. ബോബി ചെമ്മണ്ണൂർ എന്ന വിവാദ സ്വർണ്ണ വ്യാപാരിയുടെ ഏറ്റവും പുതിയ ബിസിനസ്സ് സംരംഭത്തെക്കുറിച്ചായിരുന്നു അത്. തൃശ്ശൂരിന് സമീപം മണ്ണുത്തിയിൽ ദേശീയപാതയ്ക്കരികിലായി 62 ഏക്കർ സ്ഥലത്ത് കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് ഒരുക്കുന്നതായാണ് പരസ്യം. 6000 കോടിയുടെ ഓക്‌സിജൻ സിറ്റിയിൽ ഫ്ളാറ്റുകൾ, വില്ലകൾ, ഐ ടി പാർക്ക്, അമ്യൂസ്‌മെന്റ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലെക്സ് , ഫൈവ്സ്റ്റാർ ഹോട്ടൽ, ബാങ്ക്, ഇന്റർനാഷണൽ സ്‌കൂൾ, സ്പോർട്സ് സെന്റ
തിരുവനന്തപുരം: ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്തതിന്റെ വാർത്തകൾ തരംഗമായി അലയടിക്കുന്ന ഇന്നലെ (വെള്ളിയാഴ്ച) കേരളത്തിലെ സർവ്വ പത്രങ്ങളുടെയും ഒന്നാം പേജിന്റെ പാതി ഒരു പരസ്യം ആയിരുന്നു. തേജസും ചന്ദ്രികയും ദേശാഭിമാനിയും മുതൽ മനോരമയും മാതൃഭൂമിയും വരെയുള്ള പത്രങ്ങങ്ങളിൽ. ഹിന്ദു അടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങളിൽ ഒന്നാം പേജിൽ അല്ലായിരുന്നെങ്കിലും പരസ്യം ഉണ്ടായിരിന്നു.
മാത്രമല്ല ഈ പത്രങ്ങളുടെ എല്ലാം ഓൺലൈൻ എഡീഷനുകൾ തുറന്നാൽ ചാടി വന്നിരുന്നത് ഈ പരസ്യം ആയിരുന്നു. ബോബി ചെമ്മണ്ണൂർ എന്ന വിവാദ സ്വർണ്ണ വ്യാപാരിയുടെ ഏറ്റവും പുതിയ ബിസിനസ്സ് സംരംഭത്തെക്കുറിച്ചായിരുന്നു അത്.
തൃശ്ശൂരിന് സമീപം മണ്ണുത്തിയിൽ ദേശീയപാതയ്ക്കരികിലായി 62 ഏക്കർ സ്ഥലത്ത് കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് ഒരുക്കുന്നതായാണ് പരസ്യം. 6000 കോടിയുടെ ഓക്‌സിജൻ സിറ്റിയിൽ ഫ്ളാറ്റുകൾ, വില്ലകൾ, ഐ ടി പാർക്ക്, അമ്യൂസ്‌മെന്റ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലെക്സ് , ഫൈവ്സ്റ്റാർ ഹോട്ടൽ, ബാങ്ക്, ഇന്റർനാഷണൽ സ്‌കൂൾ, സ്പോർട്സ് സെന്റർ, ഹോളിസ്റ്റിക് സെന്റർ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ട്, ഹെലിപാഡ് തുടങ്ങി ആരെയും ആകർഷിക്കാവുന്ന നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് ടൗൺഷിപ്പ് ഉയർത്തുമെന്ന് പറയുന്നത്.
ഇതിനെല്ലാം പുറമെ ഇന്ത്യൻ സർക്കാരിന്റെ പ്രത്യേക സാമ്പത്തിക മേഖലയും ഉണ്ടാവുമെന്നാണ് പരസ്യത്തിൽ പറഞ്ഞിട്ടുള്ളത്. റോപ് വേ, സ്‌നോ സിറ്റി, പക്ഷി സങ്കേതം, മറൈൻ അക്വേറിയം, മെഴുക് മ്യൂസിയം എ്ന്നിങ്ങനെ ചില്ലറയൊന്നുമല്ല അമ്യൂസ്‌മെന്റ് പാർക്കിന്റെ മേന്മകൾ.
അവിടെ കൊണ്ടു തീരുന്നില്ല. ഇവിടെ വീടു വാങ്ങിയാൽ നിങ്ങളുടെ അയൽപ്പക്കക്കാരൻ ആയി വരുന്നത് നിസ്സാരക്കാരനല്ല എന്നും ഈ പരസ്യം പറയുന്നു. സാക്ഷാൽ മറഡോണ ഈ അത്യാധുനിക ടൗൺഷിപ്പിലെ പത്താം നമ്പർ വീടു വാങ്ങി ഇങ്ങോട്ട് താമസം മാറ്റുമത്രേ! മറഡോണയുടെ അയൽപ്പക്കക്കാരൻ ആകാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്.
അപ്പോൾ തീർച്ചയായും മൊത്തം പദ്ധതിക്ക് വില കൂടും. മുൻപ് സച്ചിൻ തെണ്ടുൽക്കർ കൊച്ചിയിൽ വീടു വാങ്ങി താമസം ആക്കുന്നു എന്നു പറഞ്ഞു ഒരു വാർത്ത വന്നത് ശ്രദ്ധിച്ചിരുന്നില്ലേ? സച്ചിന്റെ അയൽപ്പക്കക്കാരൻ ആകാൻ എത്ര പേർ ഉയർന്ന പണം കൊടുത്തു വീടു വാങ്ങിയിട്ടുണ്ടാകണം. അതുപോലെ ഒരു സൈക്കോളജിക്കൽ മൂവ്. ഇതോടൊപ്പം ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ ഇന്റർനാഷണൽ കോച്ചിങ് സെന്റർ, മാലിന്യമുക്ത മേഖല, പരിസ്ഥിതിക്ക് വ്യതിയാനം വരുത്താതെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള രൂപകൽപന എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ഇതോടൊപ്പം ഈ ടൗൺഷിപ്പ് 29,000 പേർക്ക് തൊഴിലവസരം നൽകുമെന്ന് ഓഫറും ബോബി മുന്നോട്ടുവയ്ക്കുന്നു. മണ്ണും പൊന്നും എക്കാലവും മുതൽക്കൂട്ടെന്ന മുദ്രാവാക്യവുമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഡവലപ്പേഴ്‌സിന്റെ പേരിലാണ് പരസ്യം.
30 കോടി രൂപയാണ് ഈ പദ്ധതിയുടെ ആദ്യഘട്ട പരസ്യപ്രചരണങ്ങൾക്കായി വിനിയോഗിച്ചത്. പത്രങ്ങൾക്കും ചാനലുകൾക്കും ഓൺലൈൻ പത്രങ്ങൾക്കും എഫ്എം റേഡിയോകളിലുമായി ആണ് ഇത് വീതിച്ചത്. വരിക്കാർക്ക് വേണമെങ്കിൽ സൗജന്യമായി പത്രം കൊടുത്താലും വൻ ലാഭം ഉണ്ടാക്കാൻ പറ്റുന്ന മനോരമ അടക്കമുള്ള പത്രങ്ങൾ ആ പരസ്യവലയിൽ വീണു പോയെങ്കിലും മറുനാടൻ മാത്രം പിടിച്ചുനിന്നു. നിരവധി ഇടനിലക്കാർ വഴി മറുനാടനും വമ്പൻ ഓഫറുകൾ ബോബി ചെമ്മണ്ണൂർ നൽകിയിരുന്നു. എന്നാൽ ആ പരസ്യം വേണ്ടന്ന് വയ്ക്കുകയായിരുന്നു ഞങ്ങൾ. കാരണം ഈ പരസ്യം ഒരു കൈക്കൂലി ആയിരുന്നു. ഈ പരസ്യ വാചകങ്ങളിലെ അവിശ്വസനീയത ആരും വാർത്ത ആക്കാതിരിക്കാൻ. അല്ലെങ്കിൽ ഈ പദ്ധതിയുടെ എല്ലാ വശങ്ങളും ആരും ചികഞ്ഞ് പൊക്കാതിരിക്കാൻ.
ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ സിറ്റി ഒരു തട്ടിപ്പാണ് എന്നു പറയാൻ പറ്റിയ രേഖകൾ ഞങ്ങളുടെ കയ്യിൽ ഇല്ല. എന്നാൽ സ്വർണ്ണക്കടയുടെ പേരിൽ വമ്പൻ നിക്ഷേപങ്ങൾ സ്വീകരിച്ചു ബ്ലേഡ് കമ്പനി നടത്തുന്ന ബോബിയുടെ ഈ ബിസിനസ്സ് നേരെ ചൊവ്വേ ആകുമെന്നു വിശ്വസിക്കാൻ പ്രയാസമാണ്. പരസ്യത്തിൽ തന്നെ ബോബി നിക്ഷേപകരെ ക്ഷണിച്ചിട്ടുണ്ട്. നിക്ഷേപകർ ആയാലും ഉപഭോക്താവ് ആയാലും ഈ പദ്ധതിക്ക് വേണ്ടി അഡ്വാൻസ് കൊടുത്തേ മതിയാവൂ. അങ്ങനെ വാങ്ങുന്ന കോടികൾ ഈ പദ്ധതിക്ക് വേണ്ടി തന്നെ ചെലവഴിക്കുമോ എന്ന് ഉറപ്പൊന്നുമില്ല. പലിശക്കാരുടെ സ്വത്തുക്കൾ പിടിച്ചു സ്വന്തം പേരിലാക്കുന്ന ഇടപാടുകൾ ഒഴിച്ചാൽ ബോബിക്ക് ഇതിന് മുൻപ് റിയൽ എസ്റ്റേറ്റ് ബാക്ക്ഗ്രൗണ്ടുകളും ഇല്ല. അതുകൊണ്ട് തന്നെ മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്തു വലിയ തോതിൽ പണം ശേഖരിക്കാനുള്ള ഒരു സംരംഭമായി ഈ നീക്കത്തെ ആരെങ്കിലും വ്യാഖ്യാനിച്ചാൽ തള്ളിക്കളയാനും പറ്റില്ല.