- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയുടെ ഉദ്ഘാടനം കൊഴുപ്പിക്കാൻ ചട്ടംലംഘിച്ച് പാതയോരത്ത് സ്റ്റേജ് കെട്ടി; ശബ്ദപരിധി ലംഘിച്ച് മൈക്ക് ഉപയോഗവും; എല്ലാറ്റിനും സൗകര്യം ഒരുക്കി വഴിതടഞ്ഞ് പൊലീസും: ജൂവലറി ഉടമയ്ക്ക് വേണ്ടി നിയമം വഴിമാറിയതിനെതിരെ ഡിജിപിക്ക് പരാതി
ഇടുക്കി: പണക്കൊഴുപ്പിന് മുന്നിൽ നിയമം നോക്കുകുത്തിയായി മാറുന്നത് കേരളത്തിൽ പുതിയ സംഭവമല്ല. നഗ്നമായ കൊലപാതകങ്ങളെ പോലും മൂടിവെക്കാൻ പണക്കൊഴുപ്പിൽ പല മുതലാളിമാർക്കും സാധിച്ചിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ പൊലീസിന്റെ ഒത്താശയിൽ ഒരു നിയമലംഘനം നടന്നാൽ അതിൽ അത്ഭുതപ്പെടാനില്ല. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് പൊതുജന
ഇടുക്കി: പണക്കൊഴുപ്പിന് മുന്നിൽ നിയമം നോക്കുകുത്തിയായി മാറുന്നത് കേരളത്തിൽ പുതിയ സംഭവമല്ല. നഗ്നമായ കൊലപാതകങ്ങളെ പോലും മൂടിവെക്കാൻ പണക്കൊഴുപ്പിൽ പല മുതലാളിമാർക്കും സാധിച്ചിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ പൊലീസിന്റെ ഒത്താശയിൽ ഒരു നിയമലംഘനം നടന്നാൽ അതിൽ അത്ഭുതപ്പെടാനില്ല. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് പൊതുജനങ്ങളിൽ നിന്നും ഫണ്ട് സ്വീകരിച്ചതിന്റെ പേരിൽ വിവാദത്തിലായ ജുവല്ലറി വ്യവസായി ബോബി ചെമ്മണ്ണൂർ നടത്തിയ മറ്റൊരു നിയമലംഘനം പൊലീസിന്റെ ചെലവിൽ. കട്ടപ്പനയിൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഉദ്ഘാടനം കൊഴുപ്പിക്കാൻ വേണ്ടി പാതയോരത്ത് നിയമം ലംഘിച്ച് സ്‌റ്റേജ് കെട്ടുകയും കൂടാതെ ആയിരക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിക്കും വിധം വഴിതടയുകയും ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരായ പുതിയ ആരോപണം. ജനസഞ്ചാരം തടയും വിധം വഴിതടഞ്ഞ് ജുവല്ലറിയുടെ ഉദ്ഘാടന മഹാമഹത്തിന് അവസരം ഒരുക്കിയ പൊലീസുകാർക്കും ചട്ടം ലംഘിച്ച ജുവല്ലറി ഉടമകൾക്കും എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഡിജിപിക്ക് പരാതി നൽകിയിരിക്കയാണ് ജനശക്തിയെന്ന സംഘടന.
ഇക്കഴിഞ്ഞ 20ാം തീയ്യതി തൊടുപുഴ- പുളിയന്മല സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിൽ ബോബി ചെമ്മണ്ണൂരിന്റെ പുതിയ ജൂവലറി ഷോറൂം ഉദ്ഘാടനം ചെയ്ത ചടങ്ങാണ് വിവാദത്തിൽ ആയത്. ജൂവലറിയുടെ ഉദ്ഘാടനം കൊഴുപ്പിക്കാൻ മണിക്കൂറുകളോളം പൊലീസ് ഗതാഗതം തടയുകയായിരുന്നു. ഇതോടെ ആയിരക്കണക്കിന് വാഹനയാത്രക്കാർ കുടുങ്ങി. ഇത് കൂടാതെ സുപ്രീം കോടതി വിധിക്കും ഹൈവേ പ്രൊട്ടക്ഷൻ ആക്ടിന് വിരുദ്ധമായി സംസ്ഥാന പാതയോരത്ത് സ്റ്റേജ് കെട്ടി സ്റ്റേറ്റ് ഹൈവേ മൈതാനമാക്കുകയും ചെയത്ു. നിയമവിരുദ്ധമായി റോഡ് പുറം പോക്കിൽ ഷെഡ് കെട്ടി ജനറേറ്റർ സ്ഥാപിച്ചതും നിയമം മറികടന്ന് ശക്തിയേറിയ സ്പീക്കറുകൾ ഉപയോഗിച്ചതും പ്രത്യക്ഷത്തിലുള്ള ചട്ടലംഘനങ്ങളായി.
ഇങ്ങനെ നങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയ ബോബി ചെമ്മണ്ണൂരിനെതിരെയും ഒത്താശ ചെയ്ത പൊലീസിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 'ജനശക്തി' എന്ന സംഘടന ഡി. ജി. പിക്ക് പരാതി നൽകിയയ്. സംഘടനയ്ക്ക് വേണ്ടി സംസ്ഥാന 'ജനശക്തി' സംസ്ഥാന സെക്രട്ടറിയും കട്ടപ്പന കൽത്തൊട്ടി സ്വദേശിയുമായ എം. എൽ ആഗസ്തിയാണ് പരാതി സമർപ്പിച്ചത്. പാതയോരത്ത് ഷെഡ് കെട്ടാൻ പാടില്ലെന്നത് അടക്കമുള്ള സുപ്രീംകോടതി വിധിയുടെ വിവരങ്ങളും ഹൈവേ പ്രൊട്ടക്ഷൻ ആക്ടിന്റെ പകർപ്പ്, നിയമ ലംഘനത്തിന്റെ ചിത്രങ്ങൾ എന്നിവ സഹിതമാണ് കട്ടപ്പന സബ് ഇൻസ്‌പെക്ടർ , സി ഐ, ഡിവൈഎസ്‌പി എന്നിവർക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്.
പ്രമുഖ തെന്നിന്ത്യൻ സിനിമാ നടി തമന്നയായിരുന്നു ജുവല്ലറിയുടെ ഉദ്ഘാടക. ബാഹുബലിയിലെ നായികയെ കാണാൻ ആയിരക്കണക്കിന് പേർ ഹൈവേയിൽ തടിച്ചുകൂടുക കൂടി ചെയ്തതോടെ റോഡിലെ ഗതാഗതം പൂർണ്ണമായും സംത്ഭിക്കുകയായിരുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ട് കട്ടപ്പന ടൗണിലേക്കുള്ള മുഴുവൻ റോഡുകളും പൊലീസ് ഉപരോധിച്ചു. ആശുപത്രിയിലേക്കു പോലും പോകാൻ കഴിയാത്ത വിധം ജൂവലറി ഉടമ ബോബി ചെമ്മണ്ണൂരിനും ഫിലിം സ്റ്റാറിനും പ്രൊട്ടക്ഷൻ എന്ന പേരിൽ പൊലീസ് വഴി തടഞ്ഞ് പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നാണ് പരാതി.
ബോബി ചെമ്മണ്ണൂരിനും ഫിലിം സ്റ്റാറിനും അകമ്പടി സേവിക്കുന്നതിനിടയിൽ കട്ടപ്പന സെൻട്രൽ ജംഗ്ഷൻ ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ച് പൊലീസ് കസ്റ്റഡിയിലായിരുന്നു. ബോബി ചെമ്മണ്ണൂർ സ്റ്റേറ്റ് ഹൈവേ കയ്യേറി പന്തൽ കെട്ടി കലാപരിപാടികൾ നടത്തിയതിനാൽ കാൽ നട യാത്രക്കാർക്കു പോലും ആ ഭാഗത്തു കൂടി നടന്നു പോകാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഇത് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് വകുപ്പ്-2(ബി-2) ലംഘനമാണെന്നാണ് പരാരിക്കാർ കൂണ്ടിക്കാട്ടുന്നത്. കട്ടപ്പന പുളിയന്മല സ്റ്റേറ്റ് ഹൈവേയുടെ സർവേ 24 മീറ്ററാണ്. റോഡിന്റെ സെന്ററിൽ നിന്ന് 15 മീറ്റർ മാറി മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളു എന്നാണ് നിയമം. പക്ഷേ ടി പരിധിക്കുള്ളിൽ ഷെഡ് പണിത് ടാർ ലൈനിനോട് ചേർന്നാണ് ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്. ഇതും നിയമ വിരുദ്ധമാണ്.
ഇതിന് പുറമെ വ്യാപാര മേഖലയിൽ ഉപയോഗിക്കാവുന്ന ശബ്ദ പരിധി ലംഘിച്ച് കർണ്ണകഠോരമായ ശബ്ദം ഉണ്ടാകത്തക്ക വിധത്തിൽ നിരവധി സ്പീക്കറുകൾ ഉപയോഗിച്ച് പരിപാടി നടത്തിയെന്നാണ് മറ്റൊരു ആരോഫണം. ഇത് തടയുന്നതിലും പൊലീസ് നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. മൈക്ക് ഉപയോഗത്തിന്റെ കാര്യത്തിൽ ചട്ടം പാലിക്കാതിരുന്നതിന്റെ പേരിൽ രാഷ്ട്രീയക്കാരെ പോലും പൊലീസ് തടഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ നിയമം അനുശാസിക്കാതിരുന്നു എന്ന പരാതി ഉയർന്നിരിക്കുന്നത്.
ഡ്യൂട്ടിയുടെ പേരിൽ ഇക്കാര്യത്തിൽ പൊലീസ് വീഴ്‌ച്ച വരുത്തുകയാണ് ചെയ്തതെന്നാണ് കട്ടപ്പന സർക്കിൽ ഇൻസ്‌പെക്ടർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. കാര്യങ്ങൾ നിയന്ത്രിക്കാൻ അധികാരവും ഉത്തരവാദിത്വവുമുള്ള ഉദ്യോഗസ്ഥരായ കട്ടപ്പന സർക്കിൾ ഇൻസ്‌പെക്ടർ , ഡിവൈ എസ്. പി എന്നിവരുടെ കുറ്റകരമായ അനാസ്ഥക്കെതിരെ നടപടിയെടുക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ബോധിപ്പിക്കുന്നു. ജനങ്ങളുടെ സ്വാതന്ത്ര സഞ്ചാരത്തിന് തടസം വരുത്തി പൊതുവഴിയിൽ പന്തൽകെട്ടി കലാപരിപാടികൾ അവതരിപ്പിക്കുകയും റോഡിന്റെ പരിധിക്കുള്ളിൽ ജനറേറ്ററും ഷെഡും സ്ഥാപിച്ച് നിയമ ലംഘനം നടത്തുകയും , കോടതി ഉത്തരവുകൾക്കു പോലും പുല്ലു വില കൽപ്പിച്ച് നിയമ വിരുദ്ധമായ അളവിൽ ശബ്ദം പുറപ്പെടുവിച്ച് അന്തരീക്ഷ മലിനീകരണം നടത്തുകയും ചെയ്ത ബോബി ചെമ്മണ്ണൂരിനെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ച്ചകൾ അറിയിക്കാൻ ഡിജിപി തന്നെയാണ് പൊതുജനങ്ങളോടായി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് പരാതിയുമായി യുവശക്തി രംഗത്തെത്തിയതും. ഡിജിപിയുടെ ഭാഗത്തു നിന്നും അനുകൂല നിലപാടുണ്ടാകുമെന്നാണ് പരാതിക്കാരുടെ പ്രതീക്ഷ.