- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർബിഐയെ കബളിപ്പിച്ച് 1000 കോടി രൂപ പിരിച്ചെടുത്തപ്പോൾ വിറ്റുവരവ് വെറും 66 കോടി; സ്വർണ അഡ്വാൻസായി പണം സ്വീകരിച്ചത് എച്ച്ഡിഎഫ്‌സി ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ; തട്ടിപ്പു നടത്തിയത് കേളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ; ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളെ കുറിച്ച് എസ്ഇബിഐയുടെ കണ്ടെത്തൽ ഇങ്ങനെ
തിരുവനന്തപുരം: സ്വർണം നിക്ഷേപമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് ആറു സംസ്ഥാനങ്ങളിൽനിന്ന് പിരിച്ചെടുത്തത് 1000 കോടി രൂപയെന്ന് സെബി(എസ്ഇബിഐ)യുടെ കണ്ടെത്തൽ. ആർബിഐ ആക്ടിനു വിരുദ്ധമായി കേരള, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നാണ് ഇത്രയും പണം ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ജൂവലറി പിരിച്ചടുത്തത്. 2017 ജൂൺ 30ന് കൂടിയ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സെബി തന്നെയാണ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് എന്ന അൺ ഇൻകോർപ്പറേറ്റഡ് സ്ഥാപനം സ്വർണ നിക്ഷേപങ്ങൾക്കുള്ള അഡ്വാൻസ് തുകയുടെ മറവിൽ ഡിപ്പോസിറ്റ് സ്‌കീമുകൾ നടത്തുന്നതു സംബന്ധിച്ച കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ 998.4 കോടി രൂപയാണ് സ്വർണത്തിനുള്ള മുൻകൂർ പണമെന്ന പേരിൽ ചെമ്മണ്ണൂർ പിരിച്ചെടുത്തത്. അതേസമയം ഇതേകാലയളവിൽ കമ്പനി സെബിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടനുസരിച്ച് 66.3 കോടി മാത്രമായിരുന്നു വിറ്റുവരവ്. സ്വർണത്തിന് മുൻകൂർ ആയി കൈപ്പറ്റുന്ന പണം എച്ച്ഡിഎഫ്‌സി, ഫെഡ
തിരുവനന്തപുരം: സ്വർണം നിക്ഷേപമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് ആറു സംസ്ഥാനങ്ങളിൽനിന്ന് പിരിച്ചെടുത്തത് 1000 കോടി രൂപയെന്ന് സെബി(എസ്ഇബിഐ)യുടെ കണ്ടെത്തൽ. ആർബിഐ ആക്ടിനു വിരുദ്ധമായി കേരള, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നാണ് ഇത്രയും പണം ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ജൂവലറി പിരിച്ചടുത്തത്. 2017 ജൂൺ 30ന് കൂടിയ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സെബി തന്നെയാണ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് എന്ന അൺ ഇൻകോർപ്പറേറ്റഡ് സ്ഥാപനം സ്വർണ നിക്ഷേപങ്ങൾക്കുള്ള അഡ്വാൻസ് തുകയുടെ മറവിൽ ഡിപ്പോസിറ്റ് സ്‌കീമുകൾ നടത്തുന്നതു സംബന്ധിച്ച കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2012 മുതൽ 2015 വരെയുള്ള കാലയളവിൽ 998.4 കോടി രൂപയാണ് സ്വർണത്തിനുള്ള മുൻകൂർ പണമെന്ന പേരിൽ ചെമ്മണ്ണൂർ പിരിച്ചെടുത്തത്. അതേസമയം ഇതേകാലയളവിൽ കമ്പനി സെബിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടനുസരിച്ച് 66.3 കോടി മാത്രമായിരുന്നു വിറ്റുവരവ്. സ്വർണത്തിന് മുൻകൂർ ആയി കൈപ്പറ്റുന്ന പണം എച്ച്ഡിഎഫ്‌സി, ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയിരിക്കുന്നതെന്നും സെബി നൽകിയ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ജൂവലറിയിൽ നടക്കുന്ന വിൽപനയും അക്കൗണ്ടിലേക്കെത്തുന്ന പണവും തമ്മിൽ പെരുത്തപ്പെടുന്നില്ലെന്നതാണ് സെബിയുടെ സുപ്രധാന കണ്ടെത്തൽ.
ജൂവലറിയുടെ പേരിൽ സ്വർണത്തിനായി പിരിച്ചെടുക്കുന്ന പണം ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് എന്ന കമ്പനിയിലേക്കാണ് നിക്ഷേപിക്കുന്നത്. ചെമ്മണ്ണൂരിന് കീഴിലുള്ള വിവിധ കമ്പനികളിലെ ഓഹരി വിൽപന സംബന്ധിച്ചും നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. അതേക്കുറിച്ച് സെബി പ്രത്യേക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
2017 ജൂൺ 30ന് കൂടിയ എസ്എൽസിസി യോഗത്തിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് എന്ന അൺ ഇൻകോർപ്പറേറ്റഡ് സ്ഥാപനം സ്വർണ നിക്ഷേപങ്ങൾക്കുള്ള അഡ്വാൻസ് തുകയുടെ മറവിൽ ഡിപ്പോസിറ്റ് സ്‌കീമുകൾ നടത്തുന്നതായി എസ്ഇബിഐ റിപ്പോർട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും എസ്ഇബിഐക അറിയിച്ചു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചെമ്മണ്ണൂർ ജൂവലേഴ്‌സ് ഗുരുതരമായ ക്രമക്കോട് നടത്തിയെന്ന സെബിയുടെ റിപ്പോർട്ടിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ റിസർവ് ബാങ്കിനെയും പൊലീസിനെയും ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമനടപടി ഉടൻ ആരംഭിക്കുമെന്നുമാണ് റിസർവ് ബാങ്ക് വൃത്തങ്ങൾ നൽകുന്ന സൂചന.
2012-13 കാലത്ത് 389.44 കോടി രൂപയാണ് സ്വർണത്തിനുള്ള മുൻകൂർ പണമായി സ്വീകരിച്ചത്. എന്നാൽ 7.7 കോടിയുടെ വിൽപന മാത്രമാണ് ആ കലയളവിൽ നടന്നത്. 2013-14-ൽ നിക്ഷേപമായി സ്വീകരിച്ചത് 251.28 കോടിയും വിറ്റുവരവ് 18.42 കോടിയുമായിരുന്നു. 2014-15 കാലഘട്ടത്തിൽ 357.71 കോടി നിക്ഷേപവും 40.17 കോടിയുടെ വിൽപനയും നടന്നു. ഈ കണക്കുകളും സംസ്ഥാനതല ബാങ്കേഴ്‌സ സമിതി യോഗത്തിൽ സെബി സമർപ്പിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാന പൊലീസ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നൽകിയ റിപ്പോർട്ടിൽ കാര്യമായ അന്വേഷണമോ നിയമനടപടികളോ സ്വീകരിച്ചില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. ഇതിനിടെയാണ് സാമ്പത്തിക തട്ടിപ്പു നടത്തുന്ന ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂരിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയത്.