- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോകാണിച്ച് നാട്ടുകാരുടെ പോക്കറ്റിലെ പണം സ്വന്തമാക്കാൻ മിടുക്കനായ ബോബി ചെമ്മണ്ണൂരിനെ ഒന്നര മണിക്കൂർ കൊണ്ട് പുഷ്പ്പഗിരിയിലെ നഴ്‌സ് പറ്റിച്ചത് 25 ലക്ഷം; വിശ്വസ്തനായ മാനേജരുടെ ഭാര്യയെന്ന് പറഞ്ഞ് പണം തട്ടിച്ച യുവതിയെ പിടിച്ച് പൊലീസ്: തിരുവല്ലയിലെ കടുവയെ പിടിച്ച കിടുവയുടെ കഥ
തിരുവല്ല: കടുവയെ പിടിക്കുന്ന കിടുവ എന്ന് കേട്ടിട്ടേയുള്ളൂ.. തിരുവല്ലക്കാർ ഇങ്ങനെയൊരു കിടുവയെ ശരിക്കും കണ്ടു. തിരുവല്ലാക്കാരി നഴ്‌സ് വട്ടംകറക്കിയത് ചില്ലറക്കാരനെയല്ല. മന്ത്രിമാരും രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമങ്ങളെയും പോക്കറ്റിലാക്കി ശീലമുള്ള സ്വർണ്ണ വ്യവസായി ബോബി ചെമ്മണ്ണൂരിനെയാണ് ഗ്രേസ് ലപ്‌സി പീറ്റർ എന
തിരുവല്ല: കടുവയെ പിടിക്കുന്ന കിടുവ എന്ന് കേട്ടിട്ടേയുള്ളൂ.. തിരുവല്ലക്കാർ ഇങ്ങനെയൊരു കിടുവയെ ശരിക്കും കണ്ടു. തിരുവല്ലാക്കാരി നഴ്‌സ് വട്ടംകറക്കിയത് ചില്ലറക്കാരനെയല്ല. മന്ത്രിമാരും രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമങ്ങളെയും പോക്കറ്റിലാക്കി ശീലമുള്ള സ്വർണ്ണ വ്യവസായി ബോബി ചെമ്മണ്ണൂരിനെയാണ് ഗ്രേസ് ലപ്‌സി പീറ്റർ എന്ന 36കാരി പറ്റിച്ചത്. നാട്ടുകാരിൽ നിന്നും നിയമത്തെ മറികടന്നും പണം സ്വരൂപിക്കുന്ന ബോബി ചെമ്മണ്ണൂരിന്റെ 25 ലക്ഷം രൂപയാണ് വെറും ഒന്നര മണിക്കൂറ് കൊണ്ട് യുവതി പോക്കറ്റിലാക്കിയത്.
കൂട്ടയോട്ടത്തിന്റെ പേരിലും മാദ്ധ്യമങ്ങൾക്ക് വാരിക്കോരി പരസ്യം നൽകിയും ജീവകാരുണ്യത്തിന്റെ പേരിലും ബോബി ചെമ്മണ്ണൂരിൽ നിന്നും പലരും കോടികൾ പോക്കറ്റിലാക്കാറുണ്ട്. എന്നാൽ, ഇതൊക്കെ ബോബി അറിഞ്ഞുകൊണ്ട് ന്ൽകുന്നതായിരുന്നു. എന്നാൽ, ബിസിനസിൽ അഗ്രഗണ്യനായ ബോബി ചെമ്മണ്ണൂരിനെ മണിക്കൂറുകൾ കൊണ്ടാണ് തിരുവല്ലാക്കാരി സമർത്ഥമായി പറ്റിച്ച് പണം അടിച്ചുമാറ്റിയത്. ബോബിയുടെ വിശ്വസ്തനായ മാനേജരുടെ ഭാര്യയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗ്രേസ് 25 ലക്ഷം രൂപ തട്ടിച്ചത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന നഴ്‌സാണ് വെറും ഒന്നരമണിക്കൂർ കൊണ്ട് 25 ലക്ഷം ബോബിയിൽനിന്ന് തട്ടിയിരിക്കുന്നത്.
നാട്ടുകാർക്ക് മുമ്പിൽ അമളിപറ്റാത്ത ബിസിനസുകാരനായി വിലസുന്ന ബോബിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയേക്കാവുന്ന ഈ സംഭവം വെളിച്ചത്തുവരാതിരിക്കാൻ ശ്രമം ശക്തമായി നടത്തിയെങ്കിലും അതൊന്നും നടന്നില്ല. പൊലീസ് ഉദ്യോഗസ്ഥരോട് സംഭവം രഹസ്യമാക്കി വെക്കാൻ വേണ്ടി അഭ്യർത്ഥനകൾ നടത്തിയെങ്കിലും അത് വിലപ്പോയില്ല. ഒടുവിൽ പൊലീസിൽ നിന്നു തന്നെ വിവരം ചോർന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തതു മാത്രമാണ് ബോബിക്കുള്ള ആശ്വാസം. കുന്നന്താനം പാലയ്ക്കാത്തകിടി ഇലവുങ്കൽ ഗ്രേസ് ലപ്‌സി പീറ്ററിനെയാണ് തിരുവല്ലയിലെ വാടക വീട്ടിൽനിന്ന് ഇന്നലെ പുലർച്ചെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 27 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്. ചെമ്മണ്ണൂർ ഗ്രൂപ്പ് മാനേജർ റോഷന്റെ ഭാര്യയെന്നു പറഞ്ഞാണ് യുവതി ബോബിയെ ഫോണിൽ ബന്ധപ്പെട്ടതും തട്ടിപ്പു നടത്തിയതും. ഫോണിൽ ബോബിയുമായി സംസാരിച്ച യുവതി അടിയന്തരമായി 25 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. വിദേശ പര്യടനത്തിലായിരുന്ന റോഷനെ ഫോണിൽ ബന്ധപ്പെടാൻ ബോബി ശ്രമിച്ചെങ്കിലും ലൈനിൽ കിട്ടിയില്ല. കുറേ സമയത്തിന് ശേഷം യുവതി ഇതേ ആവശ്യവുമായി വീണ്ടും വിളിച്ചു. അടിയന്തരമായി വേണ്ട പണമാണെന്നും പറഞ്ഞ് എത്രയും വേഗം പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ആർ.ടി.ജി സംവിധാനത്തിലൂടെ ഫെഡറൽ ബാങ്കിന്റെ കോഴിക്കോട് തോട്ടക്കാട്ടുകര ശാഖയിൽ നിന്നും യുവതി നൽകിയ അക്കൗണ്ട് നമ്പരിലേക്ക് പണം നിക്ഷേപിച്ചത്.
പണം നിക്ഷേപിച്ച് ഒന്നര മണിക്കൂറിന് ശേഷമാണ് ബോബിക്ക് റോഷനെ ഫോണിൽ ലഭിച്ചത്. ഭാര്യയ്ക്ക് 25 ലക്ഷം രൂപ നൽകിയ കാര്യം റോഷനെ ബോബി അറിയിച്ചതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ബോബിക്ക് മനസിലായത്. തുടർന്ന് അധികം വൈകാതെ നടക്കാവ് പൊലീസിൽ ബോബി നേരിട്ട് പരാതി നൽകുകയായിരുന്നു. എച്ച്.ഡി.എഫ്.സി തിരുവല്ല ശാഖയിലെ അക്കൗണ്ടിൽ വന്ന പണം ഒരു മണിക്കൂർ കഴിയുന്നതിന് മുൻപ് യുവതി പിൻവലിക്കുകയും ചെയ്തു. പിൻവലിച്ച പണവുമായി യുവതി സ്ഥലം വിടാനാണ് ഒരുങ്ങിയത്. ഇവർ കേരളം വിട്ട് പോകാനും ശ്രമം നടത്തിയിരുന്നു.
ഇതിനിടെ പൊലീസ് യുവതിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗ്രേസ് കുടുങ്ങിയത്. കോട്ടയം സ്വദേശിയായ യുവാവിന്റെ പേരിൽ വ്യാജമായി എടുത്ത സിം കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒരാഴ്ച മുമ്പാണ് ഗ്രേസ് പുഷ്പഗിരി മെഡിക്കൽ കോളജിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്. അറസ്റ്റിലായ യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് നടക്കാവ് സിഐ പ്രകാശ് പടന്നയിലിന്റെ നേതൃത്വത്തിൽ എസ്.ഐ സാം മാത്യു, സിവിൽ പൊലീസ് ഓഫീസർ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും ഇടപാടുകൾ ഒളിച്ചുകിടപ്പുണ്ടോ എന്നകാര്യത്തെ കുറിച്ച് അറിയാൻ കൂടുതൽ അന്വേഷണം ആവശ്യമുണ്ട്.