- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻകിട നഗരങ്ങളും ഇടത്തരം നഗരങ്ങളും കഴിഞ്ഞു; ഇനി പണപ്പിരിവിന് ബോബി ചെമ്മണ്ണൂർ കണ്ണു വയ്ക്കുന്നത് ചെറു പട്ടണങ്ങൾ; അനധികൃത പണപ്പിരിവ് ആരോപണം മാദ്ധ്യമങ്ങൾ മുക്കിയതോടെ ചെറു ടൗണുകളിൽ കൃഷി ആരംഭിക്കാൻ വിവാദ സ്വർണ്ണ വ്യാപാരി
കൊച്ചി: ബോബി ചെമ്മണ്ണൂർ ജൂവല്ലറി ശ്യംഖലകൾ വ്യാപിക്കുകയാണ്. വൻകിട നഗരങ്ങളും ഇടത്തരം നഗരങ്ങളും ഒക്കെ പിന്നിട്ട് ഇപ്പോൾ സാധാണക്കാർ പോലും സ്വർണ്ണക്കട നടത്താൻ ഭയപ്പെടുന്ന ചെറിയ പട്ടണങ്ങളിലേക്ക് നീങ്ങുകയാണ്. ലക്ഷ്യം വ്യക്തം. മറഡോണയെ കൊണ്ട് വന്നു ഉണ്ടാക്കിയ സൽപ്പേരിന്റെ പേരിൽ പണപ്പിരിവ് നടത്തി കച്ചവടം പൊലിപ്പിക്കുക. ആദ്യ നികുതി വകു
കൊച്ചി: ബോബി ചെമ്മണ്ണൂർ ജൂവല്ലറി ശ്യംഖലകൾ വ്യാപിക്കുകയാണ്. വൻകിട നഗരങ്ങളും ഇടത്തരം നഗരങ്ങളും ഒക്കെ പിന്നിട്ട് ഇപ്പോൾ സാധാണക്കാർ പോലും സ്വർണ്ണക്കട നടത്താൻ ഭയപ്പെടുന്ന ചെറിയ പട്ടണങ്ങളിലേക്ക് നീങ്ങുകയാണ്. ലക്ഷ്യം വ്യക്തം. മറഡോണയെ കൊണ്ട് വന്നു ഉണ്ടാക്കിയ സൽപ്പേരിന്റെ പേരിൽ പണപ്പിരിവ് നടത്തി കച്ചവടം പൊലിപ്പിക്കുക. ആദ്യ നികുതി വകുപ്പും റിസർവ്വർ ബാങ്കും ഒക്കെ അന്വേഷണം നടത്തുമ്പോഴും ബോബി ചെമ്മണ്ണൂർ പതറാതെ മുന്നേറുന്നത് ഒരു കാരണവശാലും പരസ്യം കൊടുത്ത് പാട്ടിലായിരിക്കുന്ന മാദ്ധ്യമങ്ങൾ സത്യം പുറത്തെഴുതില്ല എന്ന ഉറപ്പ് കൊണ്ടാണ്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ചെറു പട്ടണങ്ങളിലേക്ക് സ്വർണ്ണക്കട വ്യാപിക്കിക്കുന്ന കാര്യം ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തിയത്. ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ 17 മാർജിൻ ഫ്രീ മിനി ജുവലറി ഷോറൂമുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ അറിയിച്ചത്. ഏറ്റുമാനൂർ, തൃപ്പൂണിത്തുറ, കോതമംഗലം, അടിമാലി, പന്തളം, റാന്നി, കൊട്ടാരക്കര, ബാലരാമപുരം, കാട്ടാക്കട, വർക്കല, ഇരിങ്ങാലക്കുട, പട്ടാമ്പി, പെരിന്തൽമണ്ണ, മാനന്തവാടി, ഇരിട്ടി, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലാണ് ഷോറൂം തുറക്കുക.
ആദ്യ മാർജിൻ ഫ്രീ മിനി ജുവലറി ഷോറൂം ഏറ്റുമാനൂരിൽ ഫെബ്രുവരി 17ന് രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. കേരളത്തിൽ തുറക്കുന്ന 17 മിനി ഷോറൂമുകളിലൂടെ 300ലേറെപ്പേർക്ക് തൊഴിൽ ലഭിക്കും. മൊത്തം 155 മിനി ജുവലറി ഷോറൂമുകൾ ആരംഭിക്കാൻ ബോബി ചെമ്മണൂർ ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി തിരഞ്ഞെടുത്ത ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ പ്രത്യേക കളക്ഷനുകളാണ് മിനി ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള ലൈറ്ര് വെയിറ്റ് ഡയമണ്ട് ആഭരണങ്ങളും ലഭിക്കും. എന്നാൽ ഇതൊന്നും അല്ല ലക്ഷ്യം. പണപ്പിരവ് തന്നെയാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിടുന്നത്. ഈയിടെ ആദായ നികുതി വകുപ്പ് കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യങ്ങളുമായി കൂട്ടി വായിക്കുമ്പോഴാണ് തട്ടിപ്പിന്റെ യാഥാർത്ഥ ചിത്രം മനസ്സിലാവുക. എന്നാൽ പരസ്യങ്ങളിൽ മാത്രം കണ്ണുവയ്ക്കുന്ന മാദ്ധ്യമങ്ങൾ ആരും ഈ വാർത്തകൾ പുറത്ത് വിട്ടില്ല. അതുകൊണ്ട് തന്നെ പാവപ്പെട്ടവർ ചതിക്കപ്പെടുമെന്നും ഉറപ്പ്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പ്രവർത്തിക്കുന്ന ബോബി ചെമ്മണ്ണൂർ ജുവലറികൾ എല്ലാം തന്നെ നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ആദായാ നികുതി വകുപ്പ് കണ്ടെത്തിയത്. പാവപ്പെട്ട സാധാരണക്കാരെ പ്രലോഭിപ്പിച്ച് സ്വർണം കടകളിൽ എത്തിക്കുന്നു. ആവശ്യമുള്ളപ്പോൾ പലിശയും അപ്പോഴത്തെ മാർക്കറ്റ് വാല്യുവുമടക്കം തിരിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുക്കൽ. വൻ കമ്മീഷൻ നൽകി ഏജന്റുമാരെ നിയോഗിച്ചാണ് ഇത്. പാവപ്പെട്ടവരിൽ നിന്ന് നിക്ഷേപമായും തുകകൾ വാങ്ങിക്കുട്ടുന്നുണ്ട്. ഇതിലൂടെ ലോക പര്യടനവും മറ്റും നടത്തി അടിച്ചു പൊളിക്കുകയാണ് ബോബി ചെമ്മണ്ണൂർ. നിലവിൽ പ്രശ്‌നമില്ലാതെയാണ് ചെമ്മണ്ണൂരിന്റെ പോക്ക്. എന്നാൽ ഏത് സമയവും പൊളിയാവുന്ന തരത്തിലേക്കാണ് കാര്യങ്ങളെന്നാണ് നിരീക്ഷണം.
പതിനായിരക്കണക്കിന് പേരാണ് ബോബി ചെമ്മണ്ണൂരിൽ നിക്ഷേപിച്ചിട്ടുള്ളത്. കോടീശ്വരന്മാർ മുതൽ കൂലിപ്പണിക്കാർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ പലരും നിക്ഷേപങ്ങൾ പിൻവലിക്കാറുമുണ്ട്. അപ്പോഴെല്ലാം പുതുതായി ആളുകളുടെ ഫണ്ട് സ്വരൂപിച്ച് പിടിച്ചു നിൽക്കുകയാണ് ബോബി ചെമ്മണ്ണൂർ. എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ നിക്ഷേപകരിൽ വലിയൊരു വിഭാഗം ഒരുമിച്ച് പണം പിൻവലിക്കാനെത്തിയാൽ പ്രതിസന്ധി രൂക്ഷമാകും. ആർക്കും കാശ് കൊടുക്കാൻ ഉണ്ടാകില്ല. ഇതോടെ പഴയ കാലത്ത ചിട്ടിത്തട്ടിപ്പിന് സമാനമായ സാഹചര്യമുണ്ടാകും. കോടതിയിൽ നിന്ന് പാപ്പരായി പ്രഖ്യാപിച്ച് പോലും ബോബി ചെമ്മണ്ണൂരിന് തലയൂരി പോകാം. ഇതോടെ സാധാരണക്കാരെല്ലാം പെരുവഴിയലുമാകും. തുടക്കകാലത്ത് പ്രവാസി മലയാളികളായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം. എന്നാൽ അടുത്ത കാലത്ത് പ്രവർത്തനം ഗ്രാമങ്ങളിലേക്കും മാറ്റി.
കട്ടപ്പനയിലും കാഞ്ഞിരപ്പള്ളിയിൽ പോലും ഷോറൂമുകൾ തുടങ്ങി. മലയോര കർഷകരെ നിക്ഷേപത്തിന്റെ പേരിൽ അടുപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഈ തന്ത്രം ഫലം കാണുകയും ചെയ്തു. ആയിരക്കണക്കിന് സാധരാണക്കാർ പലിശ മോഹിച്ച് പണവും പണ്ടവും ബോബി ചെമ്മണ്ണൂരിന് നൽകി. അവസാന വിയർപ്പിന്റെ ഫലവും ബോബി ചെമ്മണ്ണൂരിന് നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ. ഇതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാമ്പത്തിക ബാധ്യത മറികടക്കാനാണ് ഇത്. ഏറ്റുമാനൂർ, തൃപ്പൂണിത്തുറ, കോതമംഗലം, അടിമാലി, പന്തളം, റാന്നി, കൊട്ടാരക്കര, ബാലരാമപുരം, കാട്ടാക്കട, വർക്കല, ഇരിങ്ങാലക്കുട, പട്ടാമ്പി, പെരിന്തൽമണ്ണ, മാനന്തവാടി, ഇരിട്ടി, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലാണ് പുതിയ ഷോറൂം തുറക്കുക. ഇവിടേയും വ്യാപകമായ നിക്ഷേപം ഏറ്റെടുക്കൽ തുടങ്ങും. ഈ പ്രവർത്തനം നിയമവിരുദ്ധമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്. എന്നാൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡും മറ്റും വാർത്തയാകാത്തതിനാൽ ഇതൊന്നും സാധാരണക്കാർ അറിയുന്നില്ല.
പ്രവാസി മലയാളികളിൽ നിന്നുൾപ്പെടെ മൂലധനമായി സ്വരൂപിച്ച കോടികളുപയോഗിച്ച് ഒന്നിലേറെ സ്ഥാപനങ്ങൾ ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരുന്നു. ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പേരിൽ ശതകോടികളാണ് ജ്യൂലറി ഉടമ തട്ടിച്ചെടുത്തതെന്ന ആരോപണത്തിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ബോബി ചെമ്മണ്ണൂരിന്റെ തൃശൂർ ആസ്ഥാനത്ത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക സംഘവും റെയ്ഡ് നടത്തി. 2011-12ൽ മൂലധനമായി ലഭിച്ച് 75 കോടി രൂപ ഉപയോഗിച്ച് 21 സ്ഥാപനങ്ങൾ തുടങ്ങിയെന്നാണ് ആക്ഷേപം. പ്രവാസികളുടെ പണം ദേശസാൽകൃത ബാങ്കുകളിലാണ് നിക്ഷേപിക്കുകയാണ് പതിവ്. ഇങ്ങനെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ചോർത്തിയെടുത്തായിരുന്നു ഫണ്ട് ശേഖരണം. ഇവരുടെ പേരുവിവരങ്ങൾ അറിഞ്ഞ ശേഷം ഏജന്റുമാരെ വിട്ട് പ്രലോഭിപ്പിച്ച് നിക്ഷേപം തന്റെ സ്ഥാപനത്തിലേക്ക് മാറ്റുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തിരുന്നത്.
ഇതുമായി ബന്ധപ്പെട്ട പരാതികൾ ആദായ നികുതി വകുപ്പിന്റെ പരിഗണനയിൽ വന്നതോടെയാണ് കള്ളക്കളി പുറത്തായത്. തൃശൂരിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡിൽ തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം ആദായ നികുതി വകുപ്പിന് ലഭിച്ചു. ഈ വിവരങ്ങളെല്ലാം വിശകലനം ചെയ്താണ് ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത നടപടികളിലേക്ക് ആദായ നികുതി വകുപ്പ് നീങ്ങുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്‌സിലെ എല്ലാ ഇടപാടുകളും ആദായവകുപ്പിന്റെ കർശന നിരീക്ഷണത്തിൽ ആണിപ്പോൾ. റിസർവ് ബാങ്കിന്റെയോ 'സെബി'യുടെയോ ലൈസൻസില്ലാതെ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുർന്നാണ് നടപടി. 10 ലക്ഷം രൂപ മുതൽ മൂന്ന് കോടി രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ള മൂവായിരത്തോളം നിക്ഷേപകരുടെ വിവരങ്ങൾ ആദായനികുതി വകുപ്പ് കണ്ടെത്തി.
ബോബി ചെമ്മണ്ണൂരിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത്. കള്ളപ്പണമാണ് നിക്ഷേപമായി ബോബി ചെമ്മണ്ണൂർ ജ്യൂലറിയിലേക്ക് ഒഴുകുന്നത്. കള്ളക്കളി ആദായ നികുതി വകുപ്പ് കണ്ടെത്തിയതോടെ നിക്ഷേപകരും വെട്ടിലായി. ഇവരോട് പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മണി ചെയിൻ മാതൃകയിലാണ് നിക്ഷേപം സ്വീകരിക്കുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു. ആഭരണം വാങ്ങാനായി പണം അഡ്വാൻസായി നിക്ഷേപകരുടെ പക്കൽ നിന്ന് ഈടാക്കുയാണ്. സംസ്ഥാനത്ത് പല ജ്വലറികളും ഇത്തരത്തിൽ പണം സ്വീകരിക്കുന്നുണ്ടെങ്കിലും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഭീമമായ പലിശയാണ് വാഗാദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം മാർച്ച് വരെ ഇത്തരത്തിൽ 454 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. യാതൊരു ലൈസൻസുമില്ലാതെയാണ് ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ബോബി ചെമ്മൂണിരിനെതിരെ സാമ്പത്തിക കുറ്റകൃത്യത്തിന് ആദായ നികുതി വകുപ്പ് കേസ് എടുത്തേക്കും. ബോബി ചെമ്മണ്ണൂരിൽ കടകളിൽ കള്ളപ്പണം ഭീമമായ തോതിൽ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ., 13 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. നിക്ഷേപം മണിചെയിൻ മോഡലിലാണ് പ്രവർത്തിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. പുതിയ നിക്ഷേപകരുടെ പണം ബാധ്യത തീർക്കാൻ ഉപയോഗിക്കുകയാണ്. അതായത് വലിയ സാമ്പത്തിക ബാധ്യത ബോബി ചെമ്മണ്ണൂരിനുണ്ടെന്ന് കൂടി വ്യക്തമാവുകയാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. ഉള്ള കടം തീർക്കാനായി പുതിയ നിക്ഷേപങ്ങളെടുക്കുന്നു. അത്തരത്തിൽ പുറത്തുള്ളവരുടെ പണത്തിൽ മാത്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ദൈനംദിന പ്രവർത്തനം എന്നുകൂടിയാണ് ഈ അന്വേഷണം വ്യക്തമാകുന്നത്.
തൃശൂർ ആസ്ഥാനമായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് മറഡോണയെ ബ്രാൻഡ് അംബാസിഡറാക്കിയതിന് പുറമെ 2014ൽ രക്തദാനസന്ദേശവുമായി സംസ്ഥാനമൊട്ടാകെ കൂട്ടയോട്ടം സംഘടിപ്പിച്ചതും വലിയ മാദ്ധ്യമ പ്രാധാന്യം നേടി. ഇതിനെല്ലാം നിക്ഷേപകരുടെ പണമാണ് ബോബി ചെമ്മണ്ണൂർ ചെലവക്കിയത്. ഈ ബാധ്യതകൾ തീർക്കാനാണ് വീണ്ടും വീണ്ടും നിക്ഷേപം സ്വീകരിക്കുന്നത്. പ്രധാനമായും പ്രവാസികളാണ് ബോബി ചെമ്മണ്ണൂർ ബിസിനസിന്റെ നിക്ഷേപകർ. ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിന് ഇടയിലും സ്വർണ്ണക്കട തുടങ്ങിയടുത്തെല്ലാം ഏജന്റുമാരെ വച്ച് പലിശയ്ക്ക് പണം വാങ്ങലും പഴയ സ്വർണം വാങ്ങലും തകൃതിയായി നടക്കുന്നു എന്നാണ് റിപ്പോർട്ട്. ഇത് ശരിവയ്ക്കുന്നതാണ് പുതിയ പദ്ധതി പ്രഖ്യാപനവും.
ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ ഒരു പത്രവും വാർത്തയാക്കുന്നില്ല. അതുകൊണ്ട് തന്നെ തട്ടിപ്പ് കഥ പാവപ്പെട്ടവർ അറിയുന്നുമില്ല. ബോബി ചെമ്മണ്ണൂരിന്റെ പരസ്യം മോഹിച്ചാണ് മാദ്ധ്യമങ്ങൾ ഇത്തരം വാർത്തകൾ മുക്കുന്നത്. അതിനിടെ 15 മുതൽ 17 വരെ ശതമാനം പലിശ ലഭിക്കുന്നതുകൊണ്ട് അനേകം പേരാണ് പണം നിക്ഷേപിക്കുന്നതെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും സ്റ്റോക്ക് എടുക്കുന്നതിന് ഉപയോഗിക്കുന്നതിന് പകരം ബോബി ചെമ്മണ്ണൂർ ആഡംബര ജീവിതത്തിനും സൽപ്പേരെടുക്കാനും ചെലവാക്കുന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്.