- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണനാണയങ്ങളും വിദേശയാത്രകളും സമ്മാനം; മദ്യസൽക്കാരത്തിൽ പങ്കെടുക്കാത്തവർക്ക് ഉപഹാരം വീട്ടിലെത്തിക്കും; ആത്മരോഷം അണപൊട്ടിയവർ 'വിലക്കെടുക്കാൻ നീയാരാടാ'യെന്ന് ചോദിച്ചു പൊട്ടിത്തെറിച്ചു: ബോബി ചെമ്മണ്ണൂരിന്റെ ഔദാര്യം പറ്റാത്ത മാദ്ധ്യമപ്രവർത്തകർ ചുരുക്കം
കോഴിക്കോട്: കേരളത്തിലെ ഏറ്റവും കാപട്യക്കാരനായ വ്യവസായി ആയി ബോബി ചെമ്മണ്ണൂർ വളർന്നതിന്റെ മുഖ്യപങ്ക് കോഴിക്കോട്ടെ മുഖ്യാധാരാ മാദ്ധ്യമപ്രവർത്തകർക്ക് തന്നെയാണെന്ന് വ്യക്തമാക്കുന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തുവിട്ട വാർത്ത. ജുവല്ലറിയിലെ ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയപ്പോൾ വാർത്ത മുക്കാൻ വേണ്ടി മാദ്ധ്യമപ്രവർത്തകർക്ക് പണവും പരസ്യവും നൽകുകയാണ് ഉണ്ടായത്. ഇതിന്റെ പ്രത്യുപകാരമായി കേസൊതുക്കാനും മറിച്ച് പരാതിക്കാരിയെ അനുനയിപ്പിച്ച് ഗർഭം അലസിപ്പിക്കാൻ വേണ്ട എല്ലാ സൗകര്യവും ഒരുക്കിയത് കോഴിക്കോട്ടെ മുതിർന്ന മാദ്ധ്യമപ്രവർത്തകരായിരുന്നു. ഇപ്പോൾ ബോബി വിരോധം പറഞ്ഞ് രംഗത്തെത്തുന്നവർ പോലും ബോബിയുടെ പക്കൽ നിന്നും ഔദാര്യം പറ്റിയവരാണെന്നാണ് വ്യക്തമാകുന്നത്. മാദ്ധ്യമപ്രവർത്തകരെ വിലയ്‌ക്കെടുക്കാനും തന്നെക്കുറിച്ച് പൊക്കി എഴുതുന്നതിനും വേണ്ടി ബോബി ചെമ്മണ്ണൂർ വിപുപലമായ ശ്രമം തന്നെയാണ് നടത്തിയത്. ഇതിനായി മാദ്ധ്യമ സ്ഥാപനങ്ങൾക്ക് ലക്ഷങ്ങൾ പരസ്യം നൽകി വിലയ്ക്കെടുത്തു. മാദ്ധ്യമപ്രവർ
കോഴിക്കോട്: കേരളത്തിലെ ഏറ്റവും കാപട്യക്കാരനായ വ്യവസായി ആയി ബോബി ചെമ്മണ്ണൂർ വളർന്നതിന്റെ മുഖ്യപങ്ക് കോഴിക്കോട്ടെ മുഖ്യാധാരാ മാദ്ധ്യമപ്രവർത്തകർക്ക് തന്നെയാണെന്ന് വ്യക്തമാക്കുന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തുവിട്ട വാർത്ത. ജുവല്ലറിയിലെ ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയപ്പോൾ വാർത്ത മുക്കാൻ വേണ്ടി മാദ്ധ്യമപ്രവർത്തകർക്ക് പണവും പരസ്യവും നൽകുകയാണ് ഉണ്ടായത്. ഇതിന്റെ പ്രത്യുപകാരമായി കേസൊതുക്കാനും മറിച്ച് പരാതിക്കാരിയെ അനുനയിപ്പിച്ച് ഗർഭം അലസിപ്പിക്കാൻ വേണ്ട എല്ലാ സൗകര്യവും ഒരുക്കിയത് കോഴിക്കോട്ടെ മുതിർന്ന മാദ്ധ്യമപ്രവർത്തകരായിരുന്നു. ഇപ്പോൾ ബോബി വിരോധം പറഞ്ഞ് രംഗത്തെത്തുന്നവർ പോലും ബോബിയുടെ പക്കൽ നിന്നും ഔദാര്യം പറ്റിയവരാണെന്നാണ് വ്യക്തമാകുന്നത്.
മാദ്ധ്യമപ്രവർത്തകരെ വിലയ്‌ക്കെടുക്കാനും തന്നെക്കുറിച്ച് പൊക്കി എഴുതുന്നതിനും വേണ്ടി ബോബി ചെമ്മണ്ണൂർ വിപുപലമായ ശ്രമം തന്നെയാണ് നടത്തിയത്. ഇതിനായി മാദ്ധ്യമ സ്ഥാപനങ്ങൾക്ക് ലക്ഷങ്ങൾ പരസ്യം നൽകി വിലയ്ക്കെടുത്തു. മാദ്ധ്യമപ്രവർത്തകരെ ചാക്കിലാക്കാൻ മദ്യസൽക്കാരവും വിദേശയാത്രയുമൊക്കെ സംഘടിപ്പിച്ചു. ഇതൊക്കെ തന്നെയാണ് ബോബിയുടെ സ്ഥിരം പരിപാടികൾ. ഇങ്ങനെ പരിപാടിയിൽ പങ്കെടുത്തവർ ബോബി സതുതികളുമായി അച്ചുകൾ നിരത്തുകയും ചെയ്തു.
ബിസിനസ് മീറ്റുകൾ എന്ന ഓമനപ്പേരിൽ, പ്രത്യേകിച്ചൊരു കാരണവുമില്ലാതെ, കോഴിക്കോട്ടെ ഒന്നാന്തരം ഒരു വൻകിട ഹോട്ടലിൽ വാർത്താസമ്മേളനം വിളിക്കുകയായിരുന്നു അക്കാലത്ത് ഇയാളുടെ സ്ഥിരം പരിപാടി. അന്തസുള്ള പത്രക്കാർ ഏറെയായതിനാൽ കോഴിക്കോട്ടെ പകുതിയിലധികം വരുന്ന മാദ്ധ്യമപ്രവർത്തകരും ഇതിന് പോകാറില്ല. എന്നാൽ മാതൃഭൂമി, മനോരമ അടക്കമുള്ള കുത്തക പത്രങ്ങളിലെ, വൻതുക ശമ്പളം പറ്റുന്ന മുതിർന്ന മാദ്ധ്യമശിങ്കങൾ തന്നെയായിരുന്നു ഈ മൂന്നാംകിട പരിപാടിക്ക് പോവുകയും മൂക്കറ്റം കള്ളുംകുടിച്ച് പാർസലും വാങ്ങി പോരുകയും ചെയ്തത്. എന്നാൽ ശമ്പളം പോലും കൃത്യമായി കിട്ടാതെ അർധപട്ടിണിയായിട്ടും, ചെറുകിട പത്രങ്ങളിലെയും ചാനലുകളിലെയും നല്ലൊരു വിഭാഗം ജീവനക്കാരും ബോബിയെ അവഗണിച്ചു എന്നകാര്യവും എടുത്തുപറയണം.
ഇങ്ങനെയുള്ളവരെ പാട്ടിലാക്കാനായി ഓണക്കിറ്റും വിഷുക്കിറ്റും നൽകുകയെന്ന പരിപാടിയും ബോബി ആവിഷ്‌ക്കരിച്ചു. പ്രസ്‌ക്ലബിൽ നിന്ന് പത്രക്കാരുടെ ലിസ്റ്റ് എടുത്ത് സെറ്റുമുണ്ടും ഷർട്ടുമൊക്കെയായി രണ്ടായിരത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങളുള്ള കിറ്റാണ് ബോബി നൽകാറ്. അത് ന്യൂസ് ബ്യൂറോകളിൽ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. പതിവുപോലെ പത്രലോകത്തെ 'കടൽക്കിഴവന്മാർ' അത് വീട്ടിൽകൊണ്ടുപോയപ്പോൾ, ആത്മാഭിമാനമുള്ള ചെറുപ്പക്കാരായ മാദ്ധ്യമപ്രവർത്തകർ അതും തിരിച്ചേൽപ്പിച്ചു.
മുതിർന്ന മാദ്ധ്യമപ്രവർത്തകരെ പൊന്നാടയണിച്ച് ആദരിക്കയും രണ്ടു പവൻ വരുന്ന സ്വർണ്ണനാണയം നൽകിയും പേരെടുക്കുന്ന ഒരു പരിപാടിയും അന്ന് ബോബി തുടങ്ങി. കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടന്ന ഇത്തരമൊരു ആദരിക്കൽ ഒരിക്കൽ ബോബിക്ക് വിനയാവുകയും ചെയ്ത്. ഒരു ദൃശ്യമാദ്ധ്യമത്തിൽ ആക്ഷേപഹാസ്യ പരിപാടികൾ ചെയ്യുന്ന ഒരു മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എങ്ങനെയോ ഈ പരിപാടിയിൽ പെട്ടുപോയി. രണ്ടെണ്ണം അകത്തുചെന്നതോടെ ഇദ്ദേഹത്തിന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന ആത്മരോഷം അണപൊട്ടി. 'ഞങ്ങളെ വിലക്കെടുക്കാൻ നീയാരാടാ' എന്ന് ആക്രോശിച്ചുകൊണ്ട് ഇയാൾ ബോബിക്കെതിരെ തിരിഞ്ഞു. പച്ചത്തെറി പറഞ്ഞശേഷം 'നിന്റെ കള്ളും ഭക്ഷണവും ഞാൻ കുടിച്ചപോയി വേണമെങ്കിൽ വായിൽ കൈയിട്ട് ചർദിച്ചുതാരാം' എന്ന് പറഞ്ഞ് ഇയാൾ കടന്നുപോയപ്പോൾ മുതലാളി ഇളിഭ്യനായി നോക്കി നിൽക്കയായിരുന്നു.
അതിനിടെ പ്രസ്‌ക്‌ളബിനും മറ്റും ഉദാരമായി സംഭാവനചെയ്യാനും ബോബി മറന്നില്ല. ഇതിന്റെ പ്രത്യുപകാരമെന്നോണം ഇടക്കിടെ ഓരോ വാർത്തകളും വരും. ജയിൽപുള്ളിയെപ്പോലെ തോനുന്നു ബോബിയുടെ വൃത്തികെട്ട വസ്ത്രധാരണം പോലും ലാളിത്യത്തിന്റെ പ്രതീകമാണെന്ന് പറഞ്ഞ് അന്ന് വൻകിട പത്രങ്ങളിൽ ഫീച്ചറുകൾ വന്നു. ബോബിയുടെ വിവിധ ഷോറൂമകളും, വിദേശ രാജ്യങ്ങളിലെ വളർച്ചയുമൊക്കെ കാണിക്കാനായി ഇത്തരം പത്രക്കാർ നിരവധി തവണ ബോബിക്കൊപ്പം കടൽ കടന്നിട്ടുണ്ട്. ഇങ്ങനെ ബോബിക്കൊപ്പം അമേരിക്കൻ യാത്രക്കുപോയ ഒരു മനോരമ ലേഖകനാണ് 'ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹിയെന്നൊക്കെ' ബോബിയെ പൊക്കി ലേഖനം എഴുതിയത്.
എല്ലാം രാഷ്ട്രീയക്കാർക്കും സാമൂഹികസംഘടനകൾക്കും കൈയയച്ച് പണം നൽകി തന്റെ തട്ടിപ്പ് മൂടിവെക്കാനും ബോബിക്കറിയാം. കേരളത്തിലെ ഇടത് വലത് ബിജെപി നേതാക്കൾ മാത്രമല്ല കേന്ദ്ര മന്ത്രിമാർ വരെ ബോബിയുടെ സുഹൃദ് വലയത്തിലുണ്ട്. നാളിതു വരെയായി വി എസ് അച്യുതാനന്ദനല്ലാതെ ഒരു നേതാവിനും ബോബിയുടെ തട്ടിപ്പുകളെ കുറിച്ച് പ്രതികരിച്ച് കണ്ടിട്ടില്ല. ബോബി കോടികൾ തട്ടിച്ചുവെന്ന വി.എസിന്റെ പത്രസമ്മേളനം പോലും കട്ടാക്കിക്കൊണ്ടാണ് ദൃശ്യമാദ്ധ്യമങ്ങൾ ബോബിയോടുള്ള വിധേയത്വം കാട്ടിയത്. ഈ അസാധാരണമായ കാര്യങ്ങൾ പരിശോധിക്കുമ്പോഴാണ് വ്യക്തിപരമായി മാദ്ധ്യമ പ്രവർത്തകൾക്ക് ബോബി വഴി കിട്ടിയ നേട്ടവും ചർച്ചയാവേണ്ടത്. തന്റെ തട്ടിപ്പുകളെ പൊതുജനമധ്യത്തിൽ എത്തിക്കുന്നതുകൊണ്ട് വി.എസിനെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യമുണ്ട് ഈ മനുഷ്യസ്‌നേഹിക്ക്. ഇപ്പോൾ വി.എസിനെ തോൽപ്പിക്കാനായി മലമ്പുഴയിൽ കാശിറക്കി കളിക്കയാണ് ഈ പീഡന വീരൻ!
രക്തബാങ്കിനായി ബോബി തന്റെ വിഖ്യാതമായ കൂട്ടയോട്ടം സംഘടിപ്പിച്ചപ്പോൾ വരിനിന്ന് രാഷ്ട്രീയക്കാരും സാമൂഹികപ്രവർത്തകരും ആശംസ അറിയിക്കുകയായിരുന്നു. നമുക്ക് രക്തബാങ്ക് ഉണ്ടാക്കിത്തരേണ്ടത് സ്വകാര്യ മുതലാളിമാർ അല്ലെന്നും സർക്കാർ ഈ മേഖലയിൽ നിന്ന് പിൻവാങ്ങരുതെന്നും പറയാൻ ഇടതുപക്ഷ സംഘടനകൾക്കുപോലും ആയില്ല. ആയിരം രൂപയും ബിരിയാണിയും ടീ ഷർട്ടുമൊക്കെ കൊടുത്ത് കോളജുകളിൽ നിന്നുവരെ ചെറുപ്പക്കാരെ ഇറക്കിയാണ് ബോബി ഓട്ടം വിജയിപ്പിച്ചത്. മാദ്ധ്യമങ്ങളുടെ ബസിനസ് എക്‌സിക്യൂട്ടീവുകളും പരസ്യവിഭാഗം മാനേജർമാരുമൊക്കെ ഈ കിച്ചൺ ജേർണലിസ്റ്റുകളുമൊക്കെ കാസർകോട് മുതൽ തിരുവനന്തപുരംവരെ ബോബിക്കൊപ്പം ഓടിയെന്ന മറ്റൊരു തമാശയും ഇതോടൊപ്പമുണ്ട്!
അവസാനം പ്രാഞ്ചിയേട്ടനെപ്പോലെ പത്മശ്രീയോ പത്മഭൂഷണോ സംഘടിപ്പിക്കാനുള്ള പരിപാടിയിലായിരുന്നു ഇദ്ദേഹം. കുറെക്കാലം കേന്ദ്രത്തിലെ ബിജെപി നേതാക്കളെ പിടിച്ച് മറ്റ് സംസ്ഥാനങ്ങളുടെ നോമിനേഷൻ ലിസ്റ്റിൽ പെടുത്താൻ നോക്കി. അത് വിജയിച്ചില്ല. എന്നാൽ സകല തട്ടിപ്പുകാരെയും കൈയയച്ച് സഹായിക്കുന്നതിൽ പേരെടുത്തിട്ടുള്ള ഉമ്മൻ ചാണ്ടി സർക്കാർ ഇതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. പക്ഷേ അപ്പോഴേക്കും മറുനാടൻ അടക്കമുള്ള നവമാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ബോബിക്ക് വിലങ്ങായി മാറുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയിൽ പ്രചരിക്കുന്ന വീഡിയോയിലൂടൊണ് ബോബി ചെമ്മണ്ണൂരിന്റെ പീഡന വിവരങ്ങൾ പുറംലോകം കണ്ടത്. നിരവധി പെൺകുട്ടികളെ താൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ബോബി തന്നെ വീഡിയോയിൽ സമ്മതിക്കുന്നുണ്ടായിരുന്നു. പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബോബിക്കെതിരെ പത്തുവർഷം മുമ്പുതന്ന സമാനമായ പീഡന കേസുകൾ ഉണ്ടായിരുന്നെന്ന് വ്യക്തമായത്. കേസുണ്ടായിട്ടും മാദ്ധ്യമങ്ങൾ പരസ്യസ്വാധീനത്തിലും പണാധിപത്യത്തിനും വശപ്പെട്ട് അവ മുക്കുകയായിരുന്നു.