- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയിൽ ആറു ദിവസം മുന്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കൗശൽ സിങ് എന്ന സൈനികന്റെ മൃതദേഹമാണ് ജമ്മു കാഷ്മീരിലെ നൗഗാമിൽനിന്നു കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മഞ്ഞുമലയിടിഞ്ഞു കാണാതായ അഞ്ചു സൈനികരിൽ ഒരാളെ മാത്രമാണ് ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെക്കുറിച്ച് സൂചനയില്ല. വിവിധ സംഘങ്ങളായി പ്രദേശത്തു തെരച്ചിൽ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച തുടരുന്നതു തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇവിടേക്കുള്ള ഗതാഗതമാർഗങ്ങൾ മഞ്ഞുവീഴ്ചയിൽ തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞവർഷം വൻ മലയിടിച്ചിലുണ്ടാവുകയും പത്തോളം സൈനികർക്ക് ജീവഹാനിയുണ്ടാവുകയും ചെയ്ത ബന്ദിപോറ ജില്ലയിൽ ആണ് കനത്ത മഞ്ഞിടിച്ചിൽ ഉണ്ടായത്. മൂന്നു സൈനികരെ കാണാതായെന്നും മറ്റൊരു സംഭവത്തിൽ രണ്ട് സൈനികർ മലയിടുക്കിലേക്ക് വഴുതി വീഴുകയുമായിരുന്നു. നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക പോസ്റ്റിൽ മഞ്ഞുമല ഇടിഞ്ഞുവീണാണ് മൂന്നു ജവാന്മാരെ കാണാതായത്. ബന്ദിപോറ ജില്ലയിലെ ഗുരെസ് സെക്ടറിലാണ് അപകടമുണ്ടായത്. കാണാതായവർക്കായി തിരച്ചിൽ ആരംഭ
ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയിൽ ആറു ദിവസം മുന്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കൗശൽ സിങ് എന്ന സൈനികന്റെ മൃതദേഹമാണ് ജമ്മു കാഷ്മീരിലെ നൗഗാമിൽനിന്നു കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മഞ്ഞുമലയിടിഞ്ഞു കാണാതായ അഞ്ചു സൈനികരിൽ ഒരാളെ മാത്രമാണ് ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെക്കുറിച്ച് സൂചനയില്ല. വിവിധ സംഘങ്ങളായി പ്രദേശത്തു തെരച്ചിൽ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച തുടരുന്നതു തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇവിടേക്കുള്ള ഗതാഗതമാർഗങ്ങൾ മഞ്ഞുവീഴ്ചയിൽ തടസപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞവർഷം വൻ മലയിടിച്ചിലുണ്ടാവുകയും പത്തോളം സൈനികർക്ക് ജീവഹാനിയുണ്ടാവുകയും ചെയ്ത ബന്ദിപോറ ജില്ലയിൽ ആണ് കനത്ത മഞ്ഞിടിച്ചിൽ ഉണ്ടായത്. മൂന്നു സൈനികരെ കാണാതായെന്നും മറ്റൊരു സംഭവത്തിൽ രണ്ട് സൈനികർ മലയിടുക്കിലേക്ക് വഴുതി വീഴുകയുമായിരുന്നു. നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക പോസ്റ്റിൽ മഞ്ഞുമല ഇടിഞ്ഞുവീണാണ് മൂന്നു ജവാന്മാരെ കാണാതായത്. ബന്ദിപോറ ജില്ലയിലെ ഗുരെസ് സെക്ടറിലാണ് അപകടമുണ്ടായത്. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഗുരെസ് സെക്ടറിലെ തുലെയിൽ ഒരു ആർമി പോർട്ടറെയും കാണാതായതായി റിപ്പോർട്ടുണ്ട്.
മേഖലയിൽ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും മഞ്ഞിടിച്ചിൽ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഗുരെസ് സെക്ടറിൽ അഞ്ച് അടിയിലേറെ ഉയരത്തിലാണ് മഞ്ഞ് വീണ് കിടക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച മഞ്ഞുവീഴ്ച തുടരുകയാണ്.