- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിൽ വൻ വിമാന ദുരന്തം; 133 യാത്രക്കാരുമായി പറന്ന ചൈനീസ് വിമാനം തകർന്നുവീണു; ചൈന ഈസ്റ്റേൺ എയർലെൻസിന്റെ ബോയിങ് 737 വിമാനമാണ് തകർന്നുവീണത്; വിമാനം തകർന്നു വീണു തീപിടിച്ചതോടെ ഗുവാങ്സിയിലെ പർവതത്തിലും തീപടർന്നു; രക്ഷാപ്രവർത്തനം തുടങ്ങി
ബെയ്ജിങ്: ചൈനീസ് യാത്രാ വിമാനം തെക്കുപടിഞ്ഞാറൻ പ്രദേശമായ ഗുവാങ്സിയിൽ തകർന്നുവീണു. ചൈന ഈസ്റ്റേൺ എയർലെൻസിന്റെ ബോയിങ് 737 വിമാനമാണ് തകർന്നുവീണത്. വിമാനത്തിൽ 133 യാത്രക്കാരുണ്ടായിരുന്നു. കുന്മിങിൽ നിന്ന് ഗുവാങ്സുവിലേക്ക് പോയ വിമാനത്തിലെ എത്രപേർ രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന് വ്യക്തമല്ല.
വിമാനം തകർന്നുവീണത് ഗുവാങ്സിയിലെ പർവതത്തിൽ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുന്മിങ് ചാങ്ഷൂയ് വിമാനത്താവളത്തിൽ നിന്ന് ചൈനീസ് സമയം ഉച്ചയ്ക്ക് 1.15 ഓടെ പുറപ്പെട്ടതാണ് വിമാനം. ഗുവാങ്സുവിൽ 3.07ന് എത്തേണ്ടതായിരുന്നു.
ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ടു പ്രകാരം 2010ലാണ് ഇതിനുമുൻപ് ചൈനയിൽ വിമാനം തകർന്ന് വലിയ ദുരന്തമുണ്ടായത്. ഹെനാൻ എയർലൈൻസിന്റെ എംബ്രയർ ഇ-190 ജെറ്റ് വിമാനം തകർന്ന്, 96 യാത്രക്കാരിൽ 44 പേരും അന്നു കൊല്ലപ്പെട്ടിരുന്നു.
മറുനാടന് ഡെസ്ക്