ഗുവാഹത്തി: നരേന്ദ്ര മോദി സർക്കാരിന്റെ ക്രെഡിറ്റിൽ വീണിരിക്കുന്ന ഏറ്റവും അഭിമാനിക്കാവുന്ന ഒന്നാണ് ബോഗ്ബീൽ പാലത്തിന്റെ നിർമ്മാണം. 21 വർഷങ്ങൾക്ക് മുമ്പ് അന്ന് പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി ദേവഗൗഡ തറക്കല്ലിട്ട സ്വപ്‌ന പദ്ധതിയാണ് ഇന്ന് നരേന്ദ്ര മോദി യാഥാർഥ്യമാക്കിയിരിക്കുന്നത്. ബ്രഹ്മപുത്ര നദിക്ക് കുറുകേ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോഗ്ബീൽ പാലത്തിന്റെ നിർമ്മാണം. അരുണാചലുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് ധേമാജിയിൽ നിന്നും 4.94 കിലോമീറ്റർ നീളമാണ് പാലത്തിനുള്ളത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലമായ ബോഗിബീൽ പാലം ഇന്ന് പ്രധാനമന്ത്രി ഗതാഗതത്തിനായി തുറന്ന് നൽകുമ്പോൾ അറിയേണ്ടതായ ഒരുപാട് സവിശേഷതകളാണ് ഈ പാലത്തിനുള്ളത്.

ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയിൽ-റോഡ് പാലമാണ് ബോഗിബീൽ. സ്വീഡനേയും ഡെന്മാർക്കിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഡിസൈനിൽ നിർമ്മിച്ചിട്ടുള്ള ബോഗ്ബീൽ പാലത്തിന്റെ മുകൾ നിരയിൽ മൂന്ന് പാതകളുള്ള റോഡും താഴത്തെ നിലയിൽ രണ്ട് പാതകളുള്ള റെയിൽവേ ട്രാക്കുമാണുള്ളത്. പാലം തുറന്നതോടെ അസമിലെ ടിൻസുക്യയിൽനിന്ന് അരുണാചൽ പ്രദേശിലെ നഹർലഗൂണിലേക്കുള്ള ട്രെയിൻ യാത്രാസമയം പത്ത് മണിക്കൂറിലേറെ കുറയും. യാത്രാ സൗകര്യത്തിന് പുറമേ വടക്ക് കിഴക്കൻ അതിർത്തി പ്രദേശങ്ങളിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതുവഴിയാകും.

ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിലാണ് രണ്ട് തട്ടുകളായുള്ള പാലം നിർമ്മിച്ചത്. പാലം ഉദ്ഘാടനം ചെയ്തതോടെ ധേമാജിയിൽനിന്ന് ദീബ്രുഗഡിലേക്കുള്ള ദൂരം 500ൽനിന്ന് 100 കിലോമീറ്ററായാണ് കുറഞ്ഞിരിക്കുന്നത്. ഭാരം കൂടിയ സൈനിക ടാങ്കുകൾക്ക് ഉൾപ്പെടെ കടന്നുപോകാനുള്ള കരുത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. രണ്ട് തട്ടുകളായുള്ള പാലം നിർമ്മിച്ചത് ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിലാണ്. താഴത്തെ തട്ടിൽ ഇരട്ട റെയിൽ പാതയും മുകളിൽ മൂന്ന് വരി റോഡുമാണുള്ളത്. യുദ്ധ വിമാനങ്ങൾക്ക് പറന്നിറങ്ങാൻ കഴിയുന്ന വിധത്തിലാണ് പാലത്തിന്റെ നിർമ്മാണം.

2002ൽ അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി നിർമ്മാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്ത ബോഗിബീൽ പാലം 5920 കോടി രൂപ മുതൽമുടക്കിലാണ് പണി പൂർത്തിയാക്കിയത്. ഫണ്ടിന്റെ അപര്യാപ്തത ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ കാരണം 1997ൽ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ബോഗിബീൽ പാലം 21 വർഷത്തിന് ശേഷമാണ് പണി പൂർത്തിയാക്കുന്നത്. 1997ൽ അന്നത്തെ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ തറക്കല്ലിടുമ്പോൾ 1,767 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ പാലം പണി പൂർത്തിയാക്കാൻ വീണ്ടും 2600 കോടി അധികം ചെലവായി. ബോഗിബീൽ പാലത്തിന് 120 വർഷമാണ് ആയുസ് കണക്കാക്കിയിരിക്കുന്നത്. 30 ലക്ഷം ചാക്ക് സിമന്റും 19250 മീറ്റർ ഉരുക്കുമാണ് പാലം നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഇടയ്ക്ക് നിർമ്മാണ പ്രവൃത്തികൾ നിന്നു പോകുകയും 2007-ൽ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് ബോഗിബീൽ പാലം ദേശീയ പദ്ധതിയായി ഉയർത്തുകയും ചെയ്തു. 2014 ആയപ്പോഴേക്കും നിർമ്മാണച്ചെലവ് 3230 കോടിയായി പുനർ നിശ്ചയിച്ചു. എന്നാൽ പാലം പണി പൂർത്തിയാക്കാൻ വീണ്ടും 2600 കോടി കൂടി വേണ്ടിവന്നു. 2002-ൽ അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയി നിർമ്മാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്ത ബോഗിബീൽ പാലം 5920 കോടി രൂപ മുതൽമുടക്കിലാണ് പണി പൂർത്തിയാക്കിയത്. വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഡിസംബർ 25ന് പാലം തുറന്നതെന്ന പ്രത്യേകതയുമുണ്ട്.