ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ റോഡ് പാലം 'ബോഗിബീൽ' ഇന്ന് തുറക്കം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലം ഉദ്ഘാടനം ചെയ്യുക.

മുകളിൽ 3 വരി റോഡും താഴെ ഇരട്ട റെയിൽപാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം. സവിശേഷതകൾ നീളം 4.94 കിലോമീറ്റർ. ബ്രഹ്മപുത്ര നദീനിരപ്പിൽ നിന്ന് 32 മീറ്റർ ഉയരം. ചെലവ് വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ നിർണായകം. അരുണാചലിലേക്ക് വേഗത്തിൽ സൈന്യത്തെ എത്തിക്കാനാവും.

പാലത്തിന്റെ നീളം 4.94 കിലോമീറ്ററാണ്. ബ്രഹ്മപുത്ര നദീനിരപ്പിൽ നിന്ന് 32 മീറ്റർ ഉയരത്തിലാണ് പാലം. ചെലവ് 5900 കോടിയും. പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ ധേമാജിയിൽനിന്ന് ദീബ്രുഗഡിലേക്കുള്ള ദൂരം 500 കിലോമീറ്ററിൽനിന്ന് 100 കിലോമീറ്ററായി കുറയും. ഇതുമാത്രമല്ല, അസമിലെ ടിൻസുക്യയിൽനിന്ന് അരുണാചൽപ്രദേശിലെ നഹർലഗൂണിലേക്കുള്ള ട്രെയിൻ യാത്രാസമയം പത്തു മണിക്കൂറിലേറെ കുറയും.

യാത്രാസൗകര്യം മെച്ചപ്പെടുമെന്നതിനു പുറമേ വടക്കു-കിഴക്കൻ മേഖലയിലെ സൈനിക നീക്കത്തിനും പാലം സഹായകരമാകും. ഭാരം കൂടിയ സൈനിക ടാങ്കുകൾക്ക് ഉൾപ്പെടെ കടന്നുപോകാനുള്ള കരുത്ത് പാലത്തിനുണ്ട്. രണ്ടു തട്ടുകളായുള്ള പാലം നിർമ്മിച്ചത് ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിലാണ്. താഴത്തെ തട്ടിൽ ഇരട്ട റെയിൽ പാതയും മുകളിൽ മൂന്നു വരി റോഡുമാണുള്ളത്. 1997-ൽ ശിലാസ്ഥാപനം നടത്തിയ പദ്ധതി 21 വർഷങ്ങൾ കൊണ്ടാണു പൂർത്തിയാക്കാനായത്. 1997 ജനുവരി 22-ന് അന്നത്തെ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയാണു ശിലാസ്ഥാപനം നടത്തിയതെങ്കിലും 2002 ഏപ്രിൽ 21ന് എ.ബി. വാജ്പേയി മന്ത്രിസഭയുടെ കാലത്താണ് നിർമ്മാണം ആരംഭിച്ചത്. പദ്ധതിയുടെ നിർമ്മാണം വൈകിയതുമൂലം പദ്ധതിച്ചെലവിലും വർധനയുണ്ടായി.

1997ൽ 1,767 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. ഇടയ്ക്ക് നിർമ്മാണം നിലച്ചെങ്കിലും 2007ൽ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് ബോഗിബീൽ പാലം ദേശീയ പദ്ധതിയായി ഉയർത്തി. 2014 ആയപ്പോഴേക്കും നിർമ്മാണച്ചെലവ് 3230 കോടിയായി പുനർ നിശ്ചയിച്ചു. എന്നാൽ പാലം പണി പൂർത്തിയാക്കാൻ വീണ്ടും 2600 കോടി കൂടി വേണ്ടിവന്നു. അസമിൽ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയിൽ-റോഡ് പാതകൾ ബന്ധിപ്പിച്ചാണ് 4.94 കിലോമീറ്റർ നീളമുള്ള ഭീമൻ പാലം നിർമ്മിച്ചിരിക്കുന്നത്. 21 വർഷത്തിന് ശേഷം പൂർത്തിയാക്കുന്ന പാലം ഉദ്ഘാടന ദിവസം തന്നെ ജനങ്ങൾക്കായി തുറന്ന് കൊടുക്കും. 4,857 കോടി മുതൽമുടക്കിലാണ് പാലം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും നിർമ്മാണം പൂർത്തിയാക്കാൻ 5,920 കോടി രൂപ ചെലവായി.

'ബ്രഹ്മപുത്രയ്ക്ക് കുറുകെ ഒരു പാലം നിർമ്മിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു. മാത്രവുമല്ല ഇവിടം ഉയർന്ന തോതിൽ മഴ ലഭിക്കുന്നതും ഭൂചലന മേഖലയുമാണ്. അതുകൊണ്ട് പാലത്തിന്റെ നിർമ്മാണ വേളയിൽ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ഇത് നമ്മുടെ രാജ്യത്തിന് ലഭിച്ച അതുല്യമായ പദ്ധതിയാണ്'- വടക്കുകിഴക്ക് ഫ്രണ്ടിയർ റെയിൽവേയുടെ സി പി ആർ ഒ ആയ പ്രണവ് ജ്യോതി ശർമ്മ പറഞ്ഞു.