- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലെ എൻടിപിസി പ്ളാന്റിൽ സ്ഫോടനം; മരിച്ചവരുടെ എണ്ണം 12 ആയി; നൂറിലേറെ പേർക്ക് പരിക്ക്; പത്തുപേരുടെ നില അതീവഗുരുതരം
ലക്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി) കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. നൂറോളം പേർക്കു പരുക്കേറ്റു. ഇവരെ കമ്പനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുപേരെ ഗുരുതരമായ പരുക്കുകളോടെ മറ്റൊരാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉൻചഹാറിലെ എൻടിപിസി പ്ലാന്റിലെ ബോയ്ലർ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് എസ്‌പി ശിവഹരി മീന അറിയിച്ചു. എൻടിപിസിയിലെ യൂണിറ്റ് ആറിൽനിന്ന് പൊടുന്നനെ സ്‌ഫോടനശബ്ദം കേൾക്കുകയും തീപിടിക്കുകയുമായിരുന്നുവെന്ന് വക്താവ് അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് എഡിജി അനന്ദ് കുമർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും മറ്റുള്ളവർക്ക് 25,000 രൂപയുമാണ് ധനസഹായം. 210 മെഗാവാട്ട് ശേഷിയുള്ള അഞ്ചു പവർ ജനറേറ്റിങ് യൂണിറ്റുകളാണ് എൻടിപിസിയിലുള്ളത്. ഇവയിൽ ഒന്നിൽ ഉപയോഗിക്കുന്ന ബോയ്ലർ പ
ലക്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി) കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. നൂറോളം പേർക്കു പരുക്കേറ്റു. ഇവരെ കമ്പനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുപേരെ ഗുരുതരമായ പരുക്കുകളോടെ മറ്റൊരാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉൻചഹാറിലെ എൻടിപിസി പ്ലാന്റിലെ ബോയ്ലർ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് എസ്‌പി ശിവഹരി മീന അറിയിച്ചു.
എൻടിപിസിയിലെ യൂണിറ്റ് ആറിൽനിന്ന് പൊടുന്നനെ സ്‌ഫോടനശബ്ദം കേൾക്കുകയും തീപിടിക്കുകയുമായിരുന്നുവെന്ന് വക്താവ് അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് എഡിജി അനന്ദ് കുമർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും മറ്റുള്ളവർക്ക് 25,000 രൂപയുമാണ് ധനസഹായം.
210 മെഗാവാട്ട് ശേഷിയുള്ള അഞ്ചു പവർ ജനറേറ്റിങ് യൂണിറ്റുകളാണ് എൻടിപിസിയിലുള്ളത്. ഇവയിൽ ഒന്നിൽ ഉപയോഗിക്കുന്ന ബോയ്ലർ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. 1988ലാണ് പ്ലാന്റിൽ വൈദ്യുതി നിർമ്മാണം തുടങ്ങിയത്.