- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാർ അമ്മയെയും രണ്ടുമക്കളെയും മരത്തിൽപിടിച്ചുകെട്ടി കണ്ണുമൂടി മർദിച്ചു; വിഷ ഉറുമ്പുകൾ കടിച്ച് അമ്മ മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൽ പുറത്ത്
കാർമോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദിച്ച അമ്മയെ വിഷ ഉറുമ്പുകൾ കടിച്ചുകൊന്നു. അമ്മയെയും രണ്ടുമക്കളെയും മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. മരത്തിൽകെട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചെങ്കിലും ഉറുമ്പുകടിയേറ്റ് ശരീരം മുഴുവൻ നീരുവച്ച അവർ ആശുപത്രിയിൽ മരിച്ചു. ബൊളീവിയയിലെ കാരനാവിയിൽനിന്നാണ് പൈശാചികമായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിള്ളത്. 52-കാരിയായ സ്ത്രീയെയും രണ്ടുമക്കളെയും കണ്ണുമൂടിക്കെട്ടിയശേഷം മരത്തിൽ കെട്ടിയിടുകയായിരുന്നു. 22 വയസ്സുള്ള്ള യുവതിയെയും 28 വയസ്സുള്ള യുവാവിനെയുമാണ് അമ്മയ്‌ക്കൊപ്പം കെട്ടിയിട്ടത്. കുട്ടികൾക്കും ഉറുമ്പുകടിയേറ്റ് മാരകമായി പരിക്കേറ്റെങ്കിലും അവർ അപകടനില തരണം ചെയ്തു. പുതുവർഷത്തലേന്നാണ് ഈ സംഭവമുണ്ടായതെന്ന് ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂവരെയും മരത്തിൽ കെട്ടിയിട്ടിരിക്കുന്നതിന് ചുറ്റും ഗ്രാമവാസികൾ കൂടി നിൽക്കുന്നുമുണ്ട്. അതിമാരമാകമായി പരിക്കേൽപ്പിക്കുന്ന തരത്ത
കാർമോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദിച്ച അമ്മയെ വിഷ ഉറുമ്പുകൾ കടിച്ചുകൊന്നു. അമ്മയെയും രണ്ടുമക്കളെയും മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. മരത്തിൽകെട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചെങ്കിലും ഉറുമ്പുകടിയേറ്റ് ശരീരം മുഴുവൻ നീരുവച്ച അവർ ആശുപത്രിയിൽ മരിച്ചു.
ബൊളീവിയയിലെ കാരനാവിയിൽനിന്നാണ് പൈശാചികമായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിള്ളത്. 52-കാരിയായ സ്ത്രീയെയും രണ്ടുമക്കളെയും കണ്ണുമൂടിക്കെട്ടിയശേഷം മരത്തിൽ കെട്ടിയിടുകയായിരുന്നു. 22 വയസ്സുള്ള്ള യുവതിയെയും 28 വയസ്സുള്ള യുവാവിനെയുമാണ് അമ്മയ്‌ക്കൊപ്പം കെട്ടിയിട്ടത്. കുട്ടികൾക്കും ഉറുമ്പുകടിയേറ്റ് മാരകമായി പരിക്കേറ്റെങ്കിലും അവർ അപകടനില തരണം ചെയ്തു.
പുതുവർഷത്തലേന്നാണ് ഈ സംഭവമുണ്ടായതെന്ന് ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂവരെയും മരത്തിൽ കെട്ടിയിട്ടിരിക്കുന്നതിന് ചുറ്റും ഗ്രാമവാസികൾ കൂടി നിൽക്കുന്നുമുണ്ട്. അതിമാരമാകമായി പരിക്കേൽപ്പിക്കുന്ന തരത്തിൽ കടിക്കുകയും വിഷം വമിക്കുകയും ചെയ്യുന്ന ബ്രസീലിയൻ ഉറുമ്പുകളുടെ ആവാസകേന്ദ്രമായ പാലോ സാന്റോ മരത്തിലാണ് ഇവരെ കെട്ടിയിട്ടത്..
മൂന്നുപേരെയും രക്ഷിക്കാൻ പൊലീസിനായെങ്കിലും അമ്മ ആശുപത്രിയിലെത്തി കുറച്ചുകഴിഞ്ഞപ്പോൾ മരിച്ചതായി പൊലീസ് തലവൻ ഗുണ്ടർ അഗ്യൂഡോ പറഞ്ഞു. ഇവരുടെ ശ്വാസനാളിയിൽവരെ ഉറുമ്പ് കടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയും മക്കളും കാർ മോഷ്ടിച്ചുവെന്ന നാട്ടുകാരുടെ ആരോപണത്തിൽ കഴമ്പില്ലെന്നും പൊലീസ് കണ്ടെത്തി.