- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് നായികയ്ക്കെതിരെ ലൈംഗികാതിക്രമം; നടിക്ക് ദുരനുഭവം ഉണ്ടായത് എയർ വിസ്താര എയർലൈനിൽ; പരാതി പറഞ്ഞിട്ടും എയർലൈൻ ജീവനക്കാർ സഹായത്തിന് എത്തിയില്ലെന്നും ആരോപണം; ദുരനുഭവം വിശദീകരിച്ച് കൊണ്ട് നടി
മുംബൈ: എയർ വിസ്താര എയർലൈനിൽ വച്ച് ബോളിവുഡ് നടിക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമം. പിൻ സീറ്റിൽ യാത്ര ചെയ്തിരുന്ന ആൾ ശാരീരികമായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എയർലൈൻ ജീവനക്കാർ സഹായിച്ചില്ലെന്ന് ആരോപിച്ച് നടി സോഷ്യൽ മീഡിയയിൽ വീഡിയോ നൽകിയതോടെ വിഷയം വിവാദമായി. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു. പൊലീസ് ഡൽഹിയിലെത്തി നടിയുടെ മൊഴിയെടുത്തു. സീറ്റിനു പിന്നിലിരുന്ന വ്യക്തി താൻ പാതിയുറക്കത്തിലായിരിക്കുമ്പോൾ കാലുകൊണ്ട് പിന്നിൽനിന്ന് കഴുത്തുവരെ ഉരസി അപമാനിച്ചുവെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോ നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തു ഒരു പെൺകുട്ടിയോട് ഇത്തരത്തിലാണോ പെരുമാറേണ്ടത്, സ്വയം സഹായിക്കാൻ പെൺകുട്ടികൾ ശ്രമിക്കാതെ ആരും സഹായിക്കാൻ ഉണ്ടാവില്ലെന്നും പറഞ്ഞ് വിതുമ്പുന്ന അഭിനേത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. തന്നെ ഉപദ്രവിച്ച ആളുടെ ചിത്രമെടുക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം മുഖം കൃത്യമായി ലഭിച്ചില്ലെന്ന് നടി പറയുന്നു. അറിയാതെ സംഭവിച്ചതാണെന്
മുംബൈ: എയർ വിസ്താര എയർലൈനിൽ വച്ച് ബോളിവുഡ് നടിക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമം. പിൻ സീറ്റിൽ യാത്ര ചെയ്തിരുന്ന ആൾ ശാരീരികമായി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എയർലൈൻ ജീവനക്കാർ സഹായിച്ചില്ലെന്ന് ആരോപിച്ച് നടി സോഷ്യൽ മീഡിയയിൽ വീഡിയോ നൽകിയതോടെ വിഷയം വിവാദമായി. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു. പൊലീസ് ഡൽഹിയിലെത്തി നടിയുടെ മൊഴിയെടുത്തു.
സീറ്റിനു പിന്നിലിരുന്ന വ്യക്തി താൻ പാതിയുറക്കത്തിലായിരിക്കുമ്പോൾ കാലുകൊണ്ട് പിന്നിൽനിന്ന് കഴുത്തുവരെ ഉരസി അപമാനിച്ചുവെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോ നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തു
ഒരു പെൺകുട്ടിയോട് ഇത്തരത്തിലാണോ പെരുമാറേണ്ടത്, സ്വയം സഹായിക്കാൻ പെൺകുട്ടികൾ ശ്രമിക്കാതെ ആരും സഹായിക്കാൻ ഉണ്ടാവില്ലെന്നും പറഞ്ഞ് വിതുമ്പുന്ന അഭിനേത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. തന്നെ ഉപദ്രവിച്ച ആളുടെ ചിത്രമെടുക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം മുഖം കൃത്യമായി ലഭിച്ചില്ലെന്ന് നടി പറയുന്നു. അറിയാതെ സംഭവിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടും തോണ്ടലും തലോടലും തുടർന്നപ്പോളാണ് സംഭവം മനസിലായതെന്ന് നടി പറഞ്ഞു.
തനിക്കുണ്ടായത് വളരെ മോശം അനുഭവമാണ്. അയാൾ ചെയ്തതു ശരിയായില്ല. ഒരു പെൺകുട്ടിക്കും ഇത്തരം അനുഭവം ഇനിയുണ്ടാകരുത്. ഇത് ഭീകരമാണ്. പെൺകുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നത് ഇങ്ങനെയാണോ? നമ്മെ സഹായിക്കാൻ നാം സ്വയം തീരുമാനിച്ചില്ലെങ്കിൽ ആരും സഹായത്തിനുണ്ടാകില്ലെന്നും നടി വിഡിയോയിൽ പറയുന്നു. ഈ വ്യക്തിയുടെ ചിത്രം പകർത്താൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവു മൂലം സാധിച്ചില്ലെന്നും നടി വ്യക്തമാക്കുന്നു.
ഏകദേശം 10 മുതൽ 15 മിനിറ്റോളം അയാൾ മോശം പെരുമാറ്റം തുടർന്നു. അയാൾ എന്റെ ചുമലിൽ തട്ടുകയും കാലുകൊണ്ട് പുറവും കഴുത്തും തിരുമ്മുകയും ചെയ്തു. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യമൊക്കെ വിമാനത്തിന്റെ ഇളക്കത്തെ തുടർന്ന് തനിക്ക് തോന്നുന്നതാണെന്നാണു കരുതിയത്. പിന്നീടാണ് തന്നെ മനഃപൂർവം അപമാനിക്കുന്നതാണെന്നു മനസിലായതെന്നും നടി പറഞ്ഞു. തന്നെ സഹായിക്കാൻ തയാറാകാതിരുന്ന വിമാനാധികൃതരെയും നടി വിമർശിച്ചു.
അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എയർ വിസ്താര അറിയിച്ചു. മറ്റൊരു യാത്രക്കാരിയും ഇതേ അനുഭവത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും എയർ വിസ്താര വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നടിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായതായി പരിഗണിച്ചാണ് അനേ്്വഷണം തുടങ്ങിയിട്ടുള്ളത്. ഡൽഹിയിൽ നടിയെ സന്ദർശിച്ച് മൊഴിയെടുക്കുകയാണ് പൊലീസ്.