- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേഗത്തിന്റെ രാജാവ് ബോൾട്ടെത്തി; പുരുഷന്മാരുടെ 4x100 മീറ്റർ റിലേയിൽ ജമൈക്ക ഫൈനലിൽ
ഗ്‌ളാസ്‌കോ: കോമൺവെൽത്ത് ഗെയിംസിൽ 4 x 100 മീറ്റർ റിലേയിൽ ബോൾട്ടിന്റെ മികവിൽ ജമൈക്ക ഫൈനലിൽ കടന്നു. തന്റെ ആദ്യ മത്സരത്തിൽ തന്നെ വേഗതയുടെ രാജാവ് ഗാലറികളെ ത്രസിപ്പിച്ചു. കാലിനേറ്റ പരിക്ക്മൂലം ഏറെനാളായി ട്രാക്കിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ബോൾട്ട് കോമൺവെൽത്ത് ഗെയിംസിൽ റിലേയിൽ മാത്രമാണ് മത്സരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന
ഗ്‌ളാസ്‌കോ: കോമൺവെൽത്ത് ഗെയിംസിൽ 4 x 100 മീറ്റർ റിലേയിൽ ബോൾട്ടിന്റെ മികവിൽ ജമൈക്ക ഫൈനലിൽ കടന്നു. തന്റെ ആദ്യ മത്സരത്തിൽ തന്നെ വേഗതയുടെ രാജാവ് ഗാലറികളെ ത്രസിപ്പിച്ചു. കാലിനേറ്റ പരിക്ക്മൂലം ഏറെനാളായി ട്രാക്കിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ബോൾട്ട് കോമൺവെൽത്ത് ഗെയിംസിൽ റിലേയിൽ മാത്രമാണ് മത്സരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ബ്രസൽസ് ഡയമണ്ട് ലീഗിന് ശേഷം ആദ്യമായാണ് ബോൾട്ട് മത്സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ രാത്രി പുരുഷന്മാരുടെ 4 x 100 മീറ്റർ റിലേ ഹീറ്റ്‌സിൽ ഓടാനാണ് ബോൾട്ട് ഇറങ്ങിയത്. അവസാന ലാപ്പിൽ ഓടിയ ബോൾട്ടിന്റെ ടീം 38.98 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി. ഒളിമ്പിക്‌സ് സ്പ്രിന്റ് ചാമ്പ്യനായ ബോൾട്ട് ഇവിടെ 100, 200 മീറ്ററുകളിൽ മത്സരിച്ചിരുന്നില്ല. സ്‌ഗോ ഗെയിംസ് നടത്തിപ്പിനെക്കുറിച്ച് വിമർശിച്ചതു ബോൾട്ടിനെ വിവാദത്തിൽ ചാടിച്ചു. ഗെയിംസ് വില്ലേജിൽ ടാക്‌സി കാറിനു വേണ്ടി ഏറെനേരം കാത്തു നിൽക്കേണ്ടി വന്നതാണു ബോൾട്ടിനെ ചൊടിപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിനെയല്ല താൻ വിമർശിച്ചതെന്നു ബോൾട്ട് പിന്നീടു വ്യക്തമാക്കി. ഒളിമ്പിക്‌സിൽ ട്രിപ്പിൾ സ്വർണം നിലനിർത്തുന്ന ആദ്യ താരമാണു ബോൾട്ട്.