- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂവപ്പടി സ്കൂളിന് അരികിൽ നിന്നു കണ്ടെടുത്തു നിർവീര്യമാക്കിയ സ്‌ഫോടകവസ്തു ഉഗ്രശേഷിയുള്ള ബോംബ്; ഗുണ്ടാണെന്നു പൊലീസ്; ഐസ്‌ക്രീം ബോളിനുള്ളിൽ നിറയെ സ്‌ഫോടക വസ്തുക്കൾ; ഒഴിവായതു വൻദുരന്തം
പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിനു സമീപത്തുനിന്നും കണ്ടെടുത്ത സ്‌ഫോടകവസ്തു അത്യുഗ്രശേഷിയുള്ള ബോംബായിരുന്നെന്ന് സൂചന. കണ്ണൂരിലെ സംഘർഷബാധിത മേഖലയിൽനിന്നും പൊലീസ് കണ്ടെടുത്ത് നിർവീര്യമാക്കിയ ബോംബിന്റെ എല്ലാ ചേരുവകളും ഇതിലുണ്ടായിരുന്നെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കണ്ടെടുത്തത് പഴയ രീതിയിൽ നിർമ്മിച്ച ഗുണ്ടാണെന്നാണ് പൊലീസ് ഇതുസംബന്ധിച്ചു നൽകുന്ന വിവരം. എന്നാൽ പടക്കനിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലേറെപ്പേരും ഇത്തരിൽപ്പെട്ട 'ഐസ്‌ക്രം ബോൾ ഗുണ്ട് 'കണ്ടിട്ടേയില്ലെന്നാണ് മറുനാടനുമായി പങ്കുവച്ച വിവരം. വ്യാഴാഴ്ച ഇടവൂർ റോഡിൽ വ്യാപാരസ്ഥാപനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ബോംബെന്നു തോന്നിക്കുന്ന വസ്തു പൊലീസ് കണ്ടെടുത്തത്. നാട്ടുകാർ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘം സ്‌ഫോടകവസ്തു സുരക്ഷിതമായി മണൽ നിറച്ച ബക്കറ്റിലേക്ക് മാറ്റി. തുടർന്ന് കോടനാട് സ്റ്റഷനിൽ സൂക്ഷിച്ചിരുന്ന ഇത് ഇ
പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിനു സമീപത്തുനിന്നും കണ്ടെടുത്ത സ്‌ഫോടകവസ്തു അത്യുഗ്രശേഷിയുള്ള ബോംബായിരുന്നെന്ന് സൂചന. കണ്ണൂരിലെ സംഘർഷബാധിത മേഖലയിൽനിന്നും പൊലീസ് കണ്ടെടുത്ത് നിർവീര്യമാക്കിയ ബോംബിന്റെ എല്ലാ ചേരുവകളും ഇതിലുണ്ടായിരുന്നെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
കണ്ടെടുത്തത് പഴയ രീതിയിൽ നിർമ്മിച്ച ഗുണ്ടാണെന്നാണ് പൊലീസ് ഇതുസംബന്ധിച്ചു നൽകുന്ന വിവരം. എന്നാൽ പടക്കനിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലേറെപ്പേരും ഇത്തരിൽപ്പെട്ട 'ഐസ്‌ക്രം ബോൾ ഗുണ്ട് 'കണ്ടിട്ടേയില്ലെന്നാണ് മറുനാടനുമായി പങ്കുവച്ച വിവരം.
വ്യാഴാഴ്ച ഇടവൂർ റോഡിൽ വ്യാപാരസ്ഥാപനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ബോംബെന്നു തോന്നിക്കുന്ന വസ്തു പൊലീസ് കണ്ടെടുത്തത്. നാട്ടുകാർ അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘം സ്‌ഫോടകവസ്തു സുരക്ഷിതമായി മണൽ നിറച്ച ബക്കറ്റിലേക്ക് മാറ്റി. തുടർന്ന് കോടനാട് സ്റ്റഷനിൽ സൂക്ഷിച്ചിരുന്ന ഇത് ഇന്നലെ ബോംബു സ്‌ക്വാഡെത്തി നിർവ്വീര്യമാക്കി.
തിരിയുൾപ്പെടെയുള്ള ഭാഗം തമിഴ് ന്യൂസ് പേപ്പറിന്റെ ഭാഗം കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഐസ്‌ക്രീം ബോളിനുള്ളിൽ നിറയെ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നു. പ്രഹരം മാരകമാക്കുന്നതിന് ലക്ഷ്യമിട്ടാണ് നിർമ്മാതാക്കൾ ചെറിയ ഐസ്‌ക്രീം ബോളിൽ സ്‌ഫോടകവസ്തുക്കൾ കുത്തിനിറച്ചിരുന്നതെന്നാണ് പൊലീസ് അനുമാനം. ചൂടേറ്റോ മറ്റു കാരണങ്ങളാലോ ഇത് പോട്ടിത്തെറിച്ചിരുന്നെങ്കിൽ ഒരുപക്ഷേ വൻദുരന്തത്തിനുതന്നെ കാരണമാവുമായിരുന്നെന്നാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്.
സദാസമയവും വാഹനഗതാഗതമുള്ള, സ്‌കൂൾ വിദ്യാർത്ഥികളടക്കം നൂറുകണക്കിന് കാൽനടക്കാരും കടന്നുപോകുന്ന പാതയോരത്ത ചവറുകൂനയിൽ കിടന്നിരുന്ന 'ഗുണ്ട്' പൊട്ടാതിരുന്നത് തങ്ങളുടെ ദൈവാധീനം കൊണ്ടാണെന്നാണ് പ്രദേശവാസികളുടെ വാദം. സമീപ പ്രദേശങ്ങളായ കാലടി, മലയാറ്റൂർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘം പ്രയോഗിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്നതാവാം ഇതെന്നും സൗകര്യം ഒത്തുവരാത്തതിനാൽ ചവറുകൂനയിൽ ഉപേക്ഷിച്ചതാവാമെന്നുമാണ് ഒരുകൂട്ടരുടെ വാദം. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ഇത് പൂർത്തിയായാൽ മാത്രമേ സ്‌ഫോടകവസ്തു എങ്ങിനെ ഇവിടെ എത്തി എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കു എന്നുമാണ് പൊലീസിന്റെ വിശദീകരണം.