- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം. ഫോൺ കോൾ എടുത്ത ക്ഷേത്രത്തിലെ വാച്ചമാനാണ് സന്ദേശം ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ക്ഷേത്രത്തിലെ ഫോണിൽ ഭീഷണി വന്നത്.
വെള്ളിയാഴ്ച പുലർച്ചെ 5.30ന് ബോംബ് വയ്ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളാൻ പറഞ്ഞ ശേഷം ഫോൺ കട്ട് ചെയ്യുകയുമായിരുന്നുവെന്ന് വാച്ച്മാൻ പറഞ്ഞു. ഗുരുവായൂർ ടെമ്പിൾ പൊലീസിലും ദേവസ്വം അധികൃതരെയും അറിയിച്ചതിനെ തുടർന്ന് പൊലീസും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
ഗുരുവായൂർ പൊലീസിന്റെ നേതൃത്വത്തിൽ ബോംബ്-ഡോഗ് സ്ക്വാഡുകൾ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. രാത്രിയോടെയാണ് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫോണിന്റെ ഉറവിടം കണ്ടെത്താൻ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story