- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുശ്‌ബുവിന്റെ വീട്ടിൽ ബോംബ് ഭീഷണി; പൊലീസെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല; എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദിയറിയിച്ച് ഖുശ്‌ബു
തെന്നിന്ത്യൻ നടി ഖുശ്‌ബുവിന്റെ വീട്ടിൽ ബോംബ് ഭീഷണി. ചെന്നൈയിലെ പട്ടിനപ്പാക്കത്തെ ഖുശ്‌ബുവിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാത സന്ദേശം. സന്ദേശം ലഭിച്ചയുടനെ പൊലീസിൽ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡ് എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. താരത്തെ കബളിപ്പിക്കുവാൻ വേണ്ടി ആരെങ്കിലും ഫോൺ ചെയ്തതായിരിക്കുമെന്ന അനുമാനത്തിലാണ് പൊലീസ്. സംഭവത്തെ തുടർന്ന് പ്രതികരണവുമായി ഖുശ്‌ബു രംഗത്തെത്തി. 'സുഹൃത്തുക്കളെ ഞാൻ സുഖമായിരിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ബോംബ് ഭീഷണിയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്'- ഖുശ്‌ബു ട്വിറ്ററിൽ കുറിച്ചു.
തെന്നിന്ത്യൻ നടി ഖുശ്‌ബുവിന്റെ വീട്ടിൽ ബോംബ് ഭീഷണി. ചെന്നൈയിലെ പട്ടിനപ്പാക്കത്തെ ഖുശ്‌ബുവിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാത സന്ദേശം. സന്ദേശം ലഭിച്ചയുടനെ പൊലീസിൽ വിവരം അറിയിച്ചു.
ബോംബ് സ്‌ക്വാഡ് എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. താരത്തെ കബളിപ്പിക്കുവാൻ വേണ്ടി ആരെങ്കിലും ഫോൺ ചെയ്തതായിരിക്കുമെന്ന അനുമാനത്തിലാണ് പൊലീസ്.
സംഭവത്തെ തുടർന്ന് പ്രതികരണവുമായി ഖുശ്‌ബു രംഗത്തെത്തി.
'സുഹൃത്തുക്കളെ ഞാൻ സുഖമായിരിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ബോംബ് ഭീഷണിയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്'- ഖുശ്‌ബു ട്വിറ്ററിൽ കുറിച്ചു.
Next Story