- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമിതാഭ് ബച്ചന്റെ ബംഗ്ലാവിനും മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്കും ബോംബ് ഭീഷണി; ഭീഷണിയെത്തിയത് മുംബൈ പൊലീസിന്റെ പ്രധാന കൺട്രോൾ റൂമിൽ; അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ്
മുംബൈ: മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം. ഇന്നലെ രാത്രിയിലാണ് മുംബൈ പൊലീസിന്റെ പ്രധാന കൺട്രോൾ റൂമിൽ ഭീഷണി സന്ദേശം എത്തിയത്.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ബൈക്കുള, ദാദർ റെയിൽവേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായായിരുന്നു സന്ദേശം. ഫോൺ കോൾ ലഭിച്ചതോടെ പൊലീസും ആർപിഎഫും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉടനടി പരിശോധനകൾ നടത്തിയെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ, ഈ സന്ദേശത്തിൽ പറഞ്ഞ സ്ഥലങ്ങളിലൊന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി..പൊലീസ്, ആർ.പി.എഫ്, ബോംബ് സ്ക്വാഡ് എന്നിവ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ
മറുനാടന് മലയാളി ബ്യൂറോ